kerala
ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രന്‍ ഒരിടത്തുമില്ല
115 സീറ്റുകളിലാണ് ബിജെപി കേരളത്തില്‍ മത്സരിക്കുക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി കേരളത്തില്‍ മത്സരിക്കുക. കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും. കുമ്മനം നേമത്തും സുരേഷ് ഗോപി തൃശൂരിലും മത്സരിക്കുമ്പോള്‍ നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും ഇ ശ്രീധരന്‍ പാലക്കാട്ടും ജനവിധി തേടും. മുന്‍ കാലിക്കറ്റ് വിസി അബ്ദുല്‍ സലാം തിരൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. അതേസമയം ശോഭാ സുരേന്ദ്രനെ ഒരിടത്തേക്കും പരിഗണിച്ചില്ല.
സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്
കുമ്മനം രാജശേഖരന്‍ – നേമം
പി.കെ. കൃഷ്ണദാസ് – കാട്ടക്കട
സി.കെ. പദ്മനാഭന്‍ – ധര്‍മ്മടം
സുരേഷ് ഗോപി – തൃശൂര്‍
അല്‍ഫോണ്‍സ് കണ്ണന്താനം – കാഞ്ഞിരപ്പള്ളി
ഡോ. അബ്ദുള്‍ സലാം – തിരൂര്‍
മാനന്തവാടി – മണിക്കുട്ടന്‍
കൃഷ്ണകുമാര്‍ – തിരുവനന്തപുരം
ജേക്കബ് തോമസ് – ഇരിങ്ങാലക്കുട
കാസര്‍ഗോഡ് – അഡ്വ. ശ്രീകാന്ത്
ഉദുമ – വേലായുധന്‍ എ.
കാഞ്ഞങ്ങാട് – ബല്‍രാജ് എം
തൃക്കരിപ്പൂര്‍ – ഷിബിന്‍ ടി.വി.
പയ്യന്നൂര്‍ – കെ.കെ. ശ്രീധരന്‍
കല്ല്യാശേരി – അരുണ്‍ കൈതപുറം
തളിപ്പറമ്പ് – ഗംഗാധരന്‍ എ.പി.
ഇരിക്കൂര്‍ – ആനിയമ്മ രാജേന്ദ്രന്‍
അഴീക്കോട് – കെ. രഞ്ജിത്ത്
കണ്ണൂര്‍ – അഡ്വ. അര്‍ച്ചന
തലശേരി – എന്‍. ഹരിദാസ്
കൂത്തുപറമ്പ് – സി. സദാനന്ദന്‍ മാസ്റ്റര്‍
മട്ടന്നൂര്‍ – ബിജു ഇലക്കുഴി
പേരാവൂര്‍ – സ്മിത ജയമോഹന്‍
കല്‍പറ്റ – സുബീഷ് ടി.എം.
വടകര – എം. രാജേഷ് കുമാര്‍
കുറ്റ്യാടി – പി.പി. മുരളി
നാദാപുരം – എം.പി. രാജന്‍
കൊയിലാണ്ടി – എം.പി. രാധാകൃഷ്ണന്‍
പേരാമ്പ്ര – സുധീര്‍ കെ.വി.
ബാലുശേരി – ലിബിന്‍ ഭാസ്‌കര്‍
എലത്തൂര്‍ – ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍
കോഴിക്കോട് നോര്‍ത്ത് – എം.ടി. രമേശ്
കോഴിക്കോട് സൗത്ത് – നവ്യ ഹരിദാസ്
ബേപ്പൂര്‍ – കെ.പി. പ്രകാശ് ബാബു
കുന്നമംഗലം – വി.കെ. സജീവന്‍
കൊടുവേലി – ടി. ബാലസോമന്‍
തിരുവമ്പാടി – ബേബി അമ്പാട്ട്
കൊണ്ടോട്ടി – ഷീബാ ഉണ്ണികൃഷ്ണന്‍
ഏറനാട് – അഡ്വ. ദിനേശ്
നിലമ്പൂര്‍ – അഡ്വ. ടി.കെ. അശോക് കുമാര്‍
വണ്ടൂര്‍ – ഡോ. പി.സി. വിജയന്‍
മഞ്ചേരി – രശ്മിനാഥ് പി.ആര്‍.
പെരിന്തല്‍മണ്ണ – അഡ്വ. സുചിത്ര
മങ്കട- സജേഷ് ഇളയില്‍
മലപ്പുറം – സേതുമാധവന്‍
വേങ്ങര – പ്രേമന്‍ മാസ്റ്റര്‍
വള്ളിക്കുന്ന് – പീതാംബരന്‍ പാലാട്ട്
തിരൂരങ്ങാടി – സത്താര്‍ ഹാജി
താനൂര്‍ – നാരായണന്‍ മാസ്റ്റര്‍
തിരൂര്‍ – ഡോ. അബ്ദുള്‍ സലാം
കോട്ടക്കല്‍ – പി.പി. ഗണേശന്‍
തൃത്താല – ശങ്കു ടി. ദാസ്
പട്ടാമ്പി – കെ.എം. ഹരിദാസ്
ഷൊര്‍ണൂര്‍ – സന്ദീപ് വാര്യര്‍
ഒറ്റപ്പാലം – പി. വേണുഗോപാല്‍
കോങ്ങാട് – എം. സുരേഷ് ബാബു
മലമ്പുഴ – സി. കൃഷ്ണകുമാര്‍
തരൂര്‍ – കെ.പി. ജയപ്രകാശ്
ചിറ്റൂര്‍ – വി. നടേശന്‍
ആലത്തൂര്‍ – പ്രശാന്ത് ശിവന്‍
ചേലക്കര – ഷാജുമോന്‍
കുന്നമംഗലം – അഡ്വ. കെ.കെ. അനീഷ്‌കുമാര്‍
ഗുരുവായൂര്‍ – അഡ്വ. നിവേദിത
മണലൂര്‍ – എ.എന്‍. രാധാകൃഷ്ണന്‍
വടക്കാഞ്ചേരി – അഡ്വ. ഉല്ലാസ് ബാബു
ഒല്ലൂര്‍ – അഡ്വ.ബി. ഗോപാലകൃഷ്ണന്‍
നാട്ടിക – എ.കെ. ലോചനന്‍
പുതുക്കാട് – എ. നാഗേഷ്
കൊടുങ്ങല്ലൂര്‍ – സന്തോഷ് ചിറക്കുളം
പെരുമ്പാവൂര്‍ – ടി.പി. സിന്ധുമോള്‍
അങ്കമാലി – അഡ്വ. കെ.വി. സാബു
ആലുവ – എം.എന്‍. ഗോപി
വൈപ്പിന്‍ – അഡ്വ. കെ.എസ്. ഷൈജു
കൊച്ചി – സി.ജി. രാജഗോപാല്‍
തൃപ്പൂണിത്തുറ – ഡോ. കെ.എസ്. രാധാകൃഷ്ണന്‍
എറണാകുളം – പദ്മജ എസ്. മേനോന്‍
തൃക്കാക്കര – എസ്. സജി
കുന്നത്തുനാട് – രേണു സുരേഷ്
പിറവം – എം.എ. ആശിഷ്
മൂവാറ്റുപുഴ – ജിജി ജോസഫ്
ഉടുമ്പന്‍ചോല – രമ്യ രവീന്ദ്രന്‍
തൊടുപുഴ – ശ്യം രാജ് പി.
പീരുമേട് – ശ്രീനഗരി രാജന്‍
പാല – ഡോ.ജെ. പ്രമീളാ ദേവി
കടുത്തുരുത്തി – ലിജിന്‍ലാല്‍ ജി.
കോട്ടയം – മിനര്‍വാ മോഹന്‍
പുതുപ്പള്ളി – എന്‍. ഹരി
ചങ്ങനാശേരി – ജി. രാമന്‍ നായര്‍
കാഞ്ഞിരപ്പിള്ളി – അല്‍ഫോണ്‍സ് കണ്ണന്താനം
ആലപ്പുഴ – ആര്‍. സന്ദീപ് വചസ്പതി
അമ്പലപ്പുഴ – അനൂപ് ആന്റണി ജോസഫ്
ഹരിപ്പാട് – കെ. സോമന്‍
മാവേലിക്കര – സഞ്ജു
ചെങ്ങന്നൂര്‍ – എ.വി. ഗോപകുമാര്‍
തിരുവല്ല – അശോകന്‍ കുളനട
ആറന്മുള – ബിജു മാത്യു
അടൂര്‍ – പന്തളം പ്രതാപന്‍
ചവറ – വിവേക് ഗോപന്‍
കുന്നത്തൂര്‍ – രാജി പ്രസാദ്
കൊട്ടാരക്കര – അഡ്വ. വയക്കല്‍ സോമന്‍
പത്തനാപുരം – ജിതിന്‍ ദേവ്
പുനലൂര്‍ – ആയൂര്‍ മുരളി
ചടയമംഗലം – വിഷ്ണു പട്ടത്താനം
ചാത്തന്നൂര്‍ – ബി.ബി. ഗോപകുമാര്‍
ആറ്റിങ്ങല്‍ – പി. സുധീര്‍
ചിറയിന്‍കീഴ് – ആശാനാഥ്
നെടുമങ്ങാട് – ജെ.ആര്‍. പദ്മകുമാര്‍
വട്ടിയൂര്‍ക്കാവ് – വി.വി. രാജേഷ്
തിരുവനന്തപുരം – കൃഷ്ണകുമാര്‍
അരുവിക്കര – സി. ശിവന്‍കുട്ടി
പാറശാല – കരമന ജയന്‍
നെയ്യാറ്റിന്‍കര – രാജശേഖരന്‍ എസ്. നായര്‍
crime
ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു

കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.
ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
crime
അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.
എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
kerala
സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം: റാപ്പര്‍ ഡാബ്സിയും സുഹൃത്തുകളും അറസ്റ്റില്‍

സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് റാപ്പര്‍ ഡാബ്സിയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ഡബ്സിക്കൊപ്പം അറസ്റ്റ് ചെയ്തത്.
കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഡബ്സി വിദേശത്ത് ഒരു ഷോ ചെയ്തതിന്റെ ദൃശ്യങ്ങള്‍ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡബ്സിയും സുഹൃത്തുക്കളും വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ബാസിലിന്റെ പിതാവ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തി ചങ്ങരംകുളം പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
kerala3 days ago
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു