Connect with us

india

കെജ്‌രിവാളിന്റെ വീടിന് നേരെ ബി.ജെ.പി ആക്രമണം

അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ‘ദ കശ്മീര്‍ ഫയല്‍സി’നെ പറ്റിയുള്ള കെജ്‌രിവാളിന്റെ പരാമര്‍ശത്തിനെതിരെയാണ് ഔദ്യോഗിക വസതിക്ക് മുന്നില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

Published

on

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ‘ദ കശ്മീര്‍ ഫയല്‍സി’നെ പറ്റിയുള്ള കെജ്‌രിവാളിന്റെ പരാമര്‍ശത്തിനെതിരെയാണ് ഔദ്യോഗിക വസതിക്ക് മുന്നില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധം നടക്കുമ്പോള്‍ കെജ്‌രിവാള്‍ വീട്ടിലുണ്ടായിരുന്നില്ല. കെജ്‌രിവാള്‍ കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ പരിഹസിക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം. ബി.ജെപി പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്താന്‍ അനുവദം നല്‍കിയതിലൂടെ ഡല്‍ഹി പൊലീസ് അക്രമത്തിന് സൗകര്യമൊരുക്കുകയാണെന്ന് എഎപി നേതാക്കള്‍ ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രിയങ്ക ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബി.ജെ.പി നേതാവ്;’കല്‍ക്കാജിയിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മനോഹരമാക്കും’

വിവാദ പ്രസ്താവനയില്‍ ബിധുരി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Published

on

വയനാട് എം.പി പ്രിയങ്ക ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബി.ജെ.പി മുന്‍ എം.പിയും സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കല്‍ക്കാജിയില്‍ നിന്നാണ് ബിധുരി മത്സരിക്കുന്നത്. താന്‍ വിജയിച്ചാല്‍ കല്‍ക്കാജിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകള്‍ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരിയുടെ വിവാദ പരാമര്‍ശം. വിവാദ പ്രസ്താവനയില്‍ ബിധുരി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സ്ത്രീ വിരുദ്ധപാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുന്നത് ലജ്ജാകരവുമാണെന്നുമായിരുന്നു ഇതിന് കോണ്‍ഗ്രസിന്റെ മറുപടി. ഇതാണ് ബി.ജെ.പിയുടെ യഥാര്‍ഥ മുഖം ബിധുരിയുടെ വാക്കുകള്‍ അയാളുടെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്നും കോണ്‍ഗ്രസന്‍വക്താവ് സുപ്രിയ ശ്രീനതെ വിമര്‍ശിച്ചു.

ബിധുരിക്കെതിരെ എ.എ.പി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ്ങും രംഗത്തുവന്നു. ”ഇത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി, അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ…ഇങ്ങനെയാണ് ബി.ജെ.പി സ്ത്രീകളെ ആദരിക്കുന്നത്. ഇത്തരം നേതാക്കളുടെ കൈകളില്‍ ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷ? എങ്ങനെയായിരിക്കും.?”-സഞ്ജയ് സിങ് എക്‌സില്‍ കുറിച്ചു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ബിധുരി പ്രതികരിച്ചത്. മുമ്പൊരിക്കല്‍ ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെയാക്കുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞ കാര്യവും ബിധുരി ചൂണ്ടിക്കാട്ടി. ”ഇന്ന് അവര്‍ (കോണ്‍ഗ്രസ്) പ്രസ്താവനയില്‍ വേദനിക്കുന്നുവെങ്കില്‍, ഹേമാജിയുടെ കാര്യമോ? പ്രശസ്ത നായികയായ അവര്‍ സിനിമകളിലൂടെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിട്ടുണ്ട്. ലാലു പറഞ്ഞതും ഇതുതന്നെയല്ലേ”-ബിധുരി ചോദിച്ചു.

ഹേമ മാലിനി സ്ത്രീയല്ലേയെന്നായിരുന്നു പ്രിയങ്കക്കെതിരായ സെക്‌സിസ്റ്റ് പരാമര്‍ശത്തോടുള്ള ബിധുരിയുടെ മറുപടി. മാത്രമല്ല, പ്രിയങ്കയേക്കാള്‍ ഒരുപടി മുന്നിലാണ് അവരെന്നും ബിധുരി അവകാശപ്പെട്ടു. കല്‍ക്കാജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ആണ് ബിധുരി നേരിടുക. ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിന്റെ അല്‍ക ലാംപയും രംഗത്തുണ്ട്.

Continue Reading

india

കത്തുന്ന മണിപ്പൂരിലെ തീപ്പെട്ടിക്കൊള്ളിയാണ് ബിജെപി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മണിപ്പൂരില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

Published

on

മണിപ്പൂരില്‍ കലാപസാഹചര്യം കത്തിച്ചു നിര്‍ത്തുന്നതില്‍ ബിജെപിക്കു ഗൂഢതാല്‍പര്യമുണ്ടെന്നും രാജധര്‍മം പാലിക്കാത്തതിനുള്ള ശിക്ഷയില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂരില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

കത്തുന്ന മണിപ്പൂരിലെ തീപ്പെട്ടിക്കൊള്ളിയാണു ബിജെപിയെന്നു ഖാര്‍ഗെ വിമര്‍ശിച്ചു. ‘കലാപം തുടങ്ങിയ ശേഷം മോദി മണിപ്പുര്‍ സന്ദര്‍ശിച്ചിട്ടില്ല. മോദി ഒടുവില്‍ മണിപ്പൂരില്‍ പോയത് 2022ലാണ്. അവിടെ കലാപം തുടങ്ങിയത് 2023 മേയ് 3നും. 600ല്‍ പരം ദിനങ്ങള്‍ കഴിഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറഞ്ഞെങ്കിലും മോദിയുടെ അസാന്നിധ്യം സൗകര്യപൂര്‍വം മറന്നു കളഞ്ഞു’ ഖാര്‍ഗെ പറഞ്ഞു.

Continue Reading

india

കോസ്റ്റ്ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു; മൂന്ന് മരണം

അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Published

on

ഗുജറാത്തിലെ പോര്‍ബന്ദറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു. മൂന്നുപേര്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധ്രുവ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുമ്പോള്‍ പതിവ് യാത്രയിലായിരുന്നു.

കരസേനയും നാവികസേനയും വ്യോമസേനയും ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്ന എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററില്‍ രണ്ട് വര്‍ഷം മുമ്പ് നിരവധി പിഴവുകള്‍ കണ്ടെത്തിയിരുന്നു. ചില ഘടകങ്ങളില്‍ രൂപകല്പന, മെറ്റലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ നേവി, ഐഎഎഫ്, ആര്‍മി, കോസ്റ്റ് ഗാര്‍ഡ് എന്നിവയ്ക്ക് ആകെ 325 എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകള്‍ ഉണ്ട്, അവയെല്ലാം അപകട സംഭവങ്ങളെത്തുടര്‍ന്ന് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Continue Reading

Trending