Connect with us

kerala

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ ; അർധരാത്രിയിൽ വീടിന് മുന്നിൽ ആരാധക പ്രവാഹം

ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തു. പിആർഒ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ദുൽഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു.

Published

on

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി ആരാധകർ എത്തി. പെരുമഴയത്തും ആരാധകർ മമ്മുക്കയെ വിഷ് ചെയ്യാൻ ആ വീട്ടു പടിക്കൽ കാത്തുനിന്നു.വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മമ്മൂട്ടി ഫാൻസ് അം​ഗങ്ങൾ ഉൾപ്പടെ ഉള്ളവരാണ് മമ്മൂട്ടിയുടെ വീടിന് മുന്നിൽ അർദ്ധരാത്രിയോട് തടിച്ച് കൂടിയത്. ആശംകൾ അറിയിച്ചും ആർപ്പുവിളിച്ചും ആരാധകർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തു. പിആർഒ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ദുൽഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു.

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാനം ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടൻ ജനിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം ജനിച്ചു വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി.‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ മമ്മൂട്ടി ഇതിനകം അഞ്ഞൂറിലധികം സിനിമകളിൽ അഭിമായിച്ചു കഴിഞ്ഞു.ഇന്ന് മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ വൈകിട്ട് ആറിനും പുറത്തിറങ്ങും.നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

 

.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം

ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

Published

on

എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം. ജനയുഗം പത്രത്തില്‍ സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗമായ കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ആര്‍.ആസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസുകാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍ കേരളത്തില്‍ അത്തരം ചര്‍ച്ചകള്‍ നടത്തേണ്ട യാതൊരുവിധ സാഹചര്യവുമില്ലായിരുന്നെന്നും എന്നിട്ടും അജിത്ത് കുമാര്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് പറയാനുള്ള ബാധ്യതയുണ്ടെന്നും പ്രകാശ് ബാബു ലേഖനത്തില്‍ എഴുതി. അതിനാല്‍തന്നെ ഇത്തരം സാഹചര്യത്തില്‍ ജനഹിതം മാനിച്ച് ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്നും അല്ലാത്തപക്ഷം അത് ഭരണസംവിധാനത്തിന് തന്നെ കളങ്കമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

‘1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ചത് ഭരണസംവിധാനത്തിന്റെ രാഷ്ട്രീയ നയപ്രഖ്യാപനമായിരുന്നു. ജനഹിതമാണ് സര്‍ക്കാരിന്റെ ചാലകശക്തിയെന്ന് തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ താരതമ്യേന ജനങ്ങളുമായി ബന്ധം കുറവുള്ള ചുമതലകളിലേക്ക് മാറ്റുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരമൊരു അവസ്ഥയാണ് എ.ഡി.ജി.പി അജിത്ത് കുമാറിന്റെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച കാരണം കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസുകാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. പൊലീസ് മേധാവിയേയും ആഭ്യന്തര വകുപ്പിനെയും അറിയിക്കാതെ ഹൈന്ദവ തീവ്രവാദ സംഘടനയായ ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയുടെ കാരണം അറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്.

എന്നാല്‍ ഈ സന്ദര്‍ശനത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. ഈ സന്ദര്‍ഭത്തില്‍ അന്വേഷണ റിപ്പോട്ടല്ല ആവശ്യം. മറിച്ച് രാഷട്രീയ ബോധ്യമാണ് വേണ്ടത്. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന്റെ സമീപനങ്ങള്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണ്,’ ലേഖനത്തില്‍ പ്രകാശ് ബാബു എഴുതി

Continue Reading

kerala

പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനൽകി പി.വി അൻവർ

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു, എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു, എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍.

ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നത്. ആദ്യം മലപ്പുറം എസ്പി സുജിത്ദാസിനും എഡിജിപി എം.ആര്‍ അജിത്കുമാറിനുമെതിരെയായിരുന്നു പരാതി എഴുതിനല്‍കിയിരുന്നത്. ശശിക്കെതിരെ പരാതി എഴുതിനല്‍കിയിരുന്നില്ല.

എഴുതിനല്‍കിയാല്‍ പരിശോധിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് ദൂതന്‍ മുഖേന ഇപ്പോള്‍ പി.വി അന്‍വര്‍ പരാതി പാര്‍ട്ടിക്ക് കൈമാറിയത്. എം.വി ഗോവിന്ദന്‍ നിലവില്‍ ആസ്ത്രേലിയയിലാണ്. തിരികെ വന്നശേഷമായിരിക്കും തുടര്‍നടപടികളുണ്ടാവുക.

അജിത്കുമാറിനായി പല കാര്യങ്ങളും വഴിവിട്ടു ചെയ്തുകൊടുക്കുന്നതും സംരക്ഷിക്കുന്നതും ശശിയാണ്, മുഖ്യമന്ത്രിയേല്‍പ്പിച്ച ദൗത്യങ്ങള്‍ പി. ശശി ചെയ്യുന്നില്ല, കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് നേരത്തെ അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നത്. ഇവയാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് എഴുതിനല്‍കിയിരിക്കുന്നത്.

Continue Reading

kerala

കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന്

Published

on

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികൾക്കായി പ്രത്യേകം തയ്യാറാക്കിയ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സിൻ്റെ (NABH) ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷനാണ് ഡൽഹിയിലെ നാഷണൽ പേഷ്യൻ്റ് സേഫ്റ്റി കോൺഫറൻസിൽ വെച്ച് എൻ എ ബി എച്ച് സി ഇ ഒ അതുൽ മോഹൻ കോൻച്ചാറിൽ നിന്ന് ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത്, ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫൽ ബഷീർ തുടങ്ങിയവർ ഏറ്റുവാങ്ങി.

ആരോഗ്യ സംരക്ഷണ മേഖലകളിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റൽ ഉപകരണങ്ങൾ, സിസ്റ്റങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ വിലയിരുത്തി ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അക്രഡിറ്റേഷൻ പ്രക്രിയപൂർത്തീകരിച്ചത്.

ഡിജിറ്റൽ ഹെൽത്ത് മേഖലയിൽ രോഗികൾ, ആരോഗ്യ പരിരക്ഷാ ജീവനക്കാർ, മറ്റ് പങ്കാളികൾ എന്നിവരിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും,ശക്തമായ ആരോഗ്യ സംവിധാനം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം അക്രഡിറ്റേഷൻ്റെ പ്രാഥമിക ലക്ഷ്യം. രോഗികളുടെ സെൻസിറ്റീവ് ഡാറ്റയുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും,ഡിജിറ്റൽ ആരോഗ്യത്തിലെ ഗുണനിലവാരത്തിനും സുരക്ഷയ്ക്കും അക്രഡിറ്റേഷൻ ഒരു നിർണായക മാനദണ്ഡമായി കണക്കാക്കുന്നു.

Continue Reading

Trending