Connect with us

kerala

ചിറകരിയാതിരുന്നെങ്കില്‍.. ചെമ്പല്ലിക്കുണ്ട് തുടിക്കും ദേശാടന പക്ഷികൂട്ടങ്ങളാല്‍

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: ജൈവ വൈവിധ്യ ഇടമാകും മാടായിപ്പാറയിലെത്തുന്ന ദേശാടന പക്ഷികള്‍ തമ്പടിക്കുന്നത് ഇവിടെയാണ്.. ഈ തണ്ണീര്‍തടത്തിന്റെ ശീതളിമയില്‍, ചെമ്പല്ലിക്കുണ്ടില്‍. ചെറുതാഴം പഞ്ചായത്തിലെ രാമപുരം പുഴ വയലപ്രയുടെ അതിര്‍ത്തിയിലൂടെ രണ്ട് കി.മീ. ദൂരം ഒഴുകി വയലപ്ര പരപ്പിന്റെ ഭാഗമായി തീരുന്നിടത്ത് ഒഴുകുന്നിടമാണ് ചെമ്പല്ലിക്കുണ്ട്. കുറച്ചു ദൂരം ഒഴുകി അറബിക്കടലില്‍ പതിക്കും ജലാശയം. ദേശാടനപക്ഷികളായ ഓറിയെന്റല്‍ വൈറ്റ് ഐബിഎസ്, ഗ്ലോഡിഐബിഎസ്, ഓപ്പണ്‍ബില്‍ഡ് സ്റ്റോര്‍ക്ക്, ഗ്രേ സ്റ്റോര്‍ക്ക്, ലാര്‍ജ് എഗ്രെറ്റ്, മീന്‍പരുന്ത് തുടങ്ങി നൂറിലേറെ ഇനം പക്ഷികള്‍ എത്താറുണ്ട് ഇവിടെ ചെമ്പല്ലിക്കുണ്ടിന്റെ തണ്ണീര്‍തട തെളിമയിലേക്ക്.

കേരളത്തില്‍ രണ്ട് സ്ഥലങ്ങളില്‍ മാത്രം കാണപ്പെടുന്ന പക്ഷി പവിഴക്കാലിയെ ചെമ്പല്ലികുണ്ട് പ്രദേശത്താണ് ആദ്യമായി കണ്ടെത്തിയത്. ആയിരക്കണക്കിന് കുളകൊക്കുകളുടെയും നീര്‍ക്കാക്കളുടെയും ചേരക്കോഴികളുടെയും പ്രജനനകേന്ദ്രം കൂടിയാണ് ഈ തണ്ണീര്‍തടം. പയ്യന്നൂര്‍- കണ്ണൂര്‍ വഴി തീവണ്ടിയാത്രയില്‍ അനുഭവിച്ചറിയാം ചെമ്പല്ലിക്കുണ്ടിന്റെ മനോഹാരിത.

കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പുറത്ത് നിന്നും സന്ദര്‍ശകര്‍ എത്തുന്നിടമാണ് ഈ പക്ഷി സങ്കേതം. എന്നാല്‍ പക്ഷി സങ്കേതമെന്ന സുരക്ഷിതത്വത്തിന് മേലും ഭീഷണി നിലനില്‍ക്കുകയാണ്. ടൂറിസ സാധ്യതയൊരുക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കാകുകയാണ്. ചിറകൊടിഞ്ഞ് കിടക്കുകയാണ് സംരക്ഷണമില്ലാതെ ഈ തണ്ണീര്‍ത്തടം. ജൈവ വൈവിധ്യ കലവറയാം പക്ഷി സങ്കേതത്തില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുകയാണ്. രാത്രികാലങ്ങളില്‍ ഇവിടെ മാലിന്യം തള്ളാനെത്തുന്നവരുമേറെ. ചാക്കുകളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്ന ഇടമായിരിക്കുന്നു ചെമ്പല്ലിക്കുണ്ടിന്റെ സൗന്ദര്യത്തിനും ഭീഷണിയായി.

നാനാദിക്കുകളില്‍ നിന്ന് വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍ കടുത്ത ഭീഷണി നേരിടുകയാണിവിടെ. ദേശാടന പക്ഷികളുടെ മുഖ്യ ആവാസ ഇടമായ ചെമ്പല്ലിക്കുണ്ടില്‍ ഇനി അധികകാലം ഉണ്ടാകില്ല, വിദേശിയും തദ്ദേശിയരുമായ ഇനങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ തഴച്ച് വളരും പ്രദേശം കൂടിയാണിത്. കണ്ടല്‍ സംരക്ഷകനായ കല്ലേന്‍ പൊക്കുടന്റെ പേരില്‍ അറിയപ്പെടുന്ന കണ്ടല്‍ സ്‌കൂള്‍ തൊട്ടടുത്ത് തന്നെയാണ്.

തണ്ണീര്‍ത്തട നാശത്തിന് ആക്കം കൂട്ടി കെ-റെയിലിനും കുറ്റിയിട്ടു

ഏക്കറോളം പരന്നു കിടക്കുന്ന തണ്ണീര്‍തട ദേശത്ത് നശീകരണത്തിന്റെ കെ-റെയില്‍ സില്‍വര്‍ ലൈനിനും കുറ്റിയിട്ടതോടെ സര്‍ക്കാര്‍ ചിലവില്‍ തന്നെ മരണമണി മുഴങ്ങികഴിഞ്ഞു. ഓരോ സീസണിലും കൂട്ടത്തോടെയെത്തുന്ന പതിനായിരക്കണക്കിന് പേരറിയുന്നതും അല്ലാത്തതുമായ വിവിധയിനം പക്ഷികളുടെ വരവില്ലാതാക്കുന്നതാണ് ഭരണകൂട നടപടി.

ഇവ പറന്നെത്തും ഇടം കൂടി നിഷേധിക്കപ്പെടും ഈ ചതുപ്പിലൂടെ കെ-റെയില്‍ കടന്നു പോകുമ്പോള്‍.
ചതുപ്പിനെ കീറിമുറിച്ചാണ് ഇന്ത്യന്‍ റെയില്‍വെ പാളം. വയലപ്ര പാര്‍ക്ക് മുതല്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം വരെ 12 ഏക്കറിലധികം ചതുപ്പാണ് കെ-റെയിലിന് വേണ്ടി നികത്താന്‍ പോകുന്നത്. തീവണ്ടി പോകുമ്പോഴുണ്ടാകുന്ന ശബ്ദവും പക്ഷികളുടെ സൈ്വര വിഹാരത്തിന് തടസമാകുന്നുണ്ട്. പക്ഷികളുടെ വൈവിധ്യം തന്നെയാണ് ചെമ്പല്ലിക്കുണ്ടിന്റെ പ്രത്യേകത. കേരളത്തിലെങ്ങും കാണാത്ത രാജഹംസം ഉള്‍പ്പെടെ പക്ഷികള്‍ ഇവിടെയെത്തിയിട്ടുണ്ട്. ഹോളണ്ടിന്റെ ദേശീയ പക്ഷിയായ പട്ടവാലന്‍ ഗോഡിറ്റ്, വിവിധയിനം കടല്‍ക്കാക്കകള്‍, പെരിഗ്രിന്‍ ഫാല്‍ക്കണ്‍, വെസ്റ്റേണ്‍ മാര്‍ഷ് ഹരിയര്‍ എന്നിവയും ചെമ്പല്ലിക്കുണ്ടിന്റെ അതിഥികളാണ്.

പാരിസ്ഥിതിക നാശം; പക്ഷികളുടെ വരവ് കുറയും

ആഗോള താപനത്തിനൊപ്പം പുഴകളില്‍ ഉപ്പിന്റെ അംശം കൂടിയതിനാല്‍ ദേശാടന പക്ഷികള്‍ കേരളം വിടുന്നതിനിടെയാണ് പരിസ്ഥിതി നശീകരണ വെല്ലുവിളി. പ്ലാസ്റ്റിക് മാലിന്യവും ഉപേക്ഷിക്കപ്പെട്ട മത്സ്യ വലകള്‍ വ്യാപകമാകുന്നതും ഭീഷണിയായിട്ടുണ്ട്. ഭക്ഷണമാണെന്ന് കരുതി പ്ലാസ്റ്റിക് മാലിന്യം വിഴുങ്ങുന്നതിനാല്‍ ചത്തൊടുങ്ങുന്ന ദേശാടന പക്ഷികൂട്ടങ്ങളും എറെ. കണ്ണൂര്‍ സര്‍വകലാശാല ജന്തുശാസ്ത്ര പഠന വിഭാഗം കണ്ടെത്തിയ അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലിലും ഇക്കാര്യം സൂചിപ്പിക്കുന്നു.

 

 

kerala

മില്‍മയുടെ മിന്നല്‍ സമരം പിന്‍വലിച്ചു

പാല്‍ വിതരണം ഇന്ന് പുനഃസ്ഥാപിക്കും

Published

on

മില്‍മയുടെ മിന്നല്‍ സമരം പിന്‍വലിച്ചു. സര്‍വിസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് പുനര്‍നിയമനം നല്‍കിയതിനെതിരെ തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെയാണ് പിന്‍വലിച്ചത്.

സമരത്തെ തുടര്‍ന്ന് മില്‍മ തിരുവനന്തപുരം മേഖലയിലെ പാല്‍ വിതരണം കഴിഞ്ഞ ദിവസം സ്തംഭിച്ചിരുന്നു. രാവിലെ ആറുമുതല്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്കിനെ തുടര്‍ന്ന് മേഖല യൂനിയന് കീഴിലെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാല്‍ വിതരണമാണ് മുടങ്ങിയത്.

ശനിയാഴ്ച തൊഴില്‍-ക്ഷീര വികസന മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന മുഖ്യമന്ത്രി അറിയിച്ചതോടെയാണ് സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെ പിന്‍വലിച്ചത്.

സര്‍വിസില്‍നിന്ന് വിരമിച്ച എം.ഡി ഡോ. പി. മുരളിക്ക് വീണ്ടും മില്‍മ തിരുവനന്തപുരം യൂനിയന്‍ എം.ഡിയായി പുനര്‍നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.

മലബാറില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എം.ഡിയായ വന്ന പി. മുരളി 2025 ഏപ്രിലില്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. ഇദ്ദേഹത്തിന് രണ്ടു വര്‍ഷം കൂടി പുനര്‍നിയമനം നല്‍കി.

Continue Reading

kerala

കൂരിയാട് ദേശീയപാത തകര്‍ച്ച: നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും.

Published

on

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് തേടിയത്. റോഡ് ശരിയാക്കുന്നത്ിന് അടിയന്തര നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുകയാണെന്നും എന്‍എച്ച്എഐ അറിയിച്ചിരുന്നു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടംഗ വിദഗ്ധസമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷനെ ഡീ ബാര്‍ ചെയ്തത്. കൂടാതെ, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. കമ്പനിയുടെ രണ്ടു ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു.

അതേസമയം ദേശീയപാതയിലെ അപാകതകളെ കുറിച്ച് പരിശോധിക്കാന്‍ ഐഐടി വിദഗ്ധര്‍ ഉള്‍പ്പെടെ അടങ്ങുന്ന മൂന്നംഘ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു . പ്രത്യേക അന്വേഷണ സമിതി കേരളത്തിലെത്തി പരിശോധന നടത്തും. അന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

ദേശീയപാതയിലെ അപാകതയില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി എംപി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.

Continue Reading

kerala

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ വ്യാപിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായാണ് വ്യാപക മഴക്ക് മുന്നറിയിപ്പ് നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്. അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

Continue Reading

Trending