Connect with us

india

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ 74,345 പേരെ പേരെ മാറ്റി പാർപ്പിച്ചു

ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി.

Published

on

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് വെെകിട്ടോടെ ഗുജറാത്ത്‌ തീരത്തെത്താൻ സാധ്യതയുള്ളതിനാൽ പ്രശ്നബാധിത മേഖലകളിൽനിന്ന് 74,345 പേരെ മാറ്റി പാർപ്പിച്ചു .ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ തുടങ്ങി എട്ടു ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കച്ച്, ജാംനഗർ, മോർബി, രാജ്‌കോട്ട്, ദേവഭൂമി ദ്വാരക, ജുനാഗഡ്, പോർബന്തർ, ഗിർ സോമനാഥ് എന്നീ എട്ട് തീരദേശ ജില്ലകളിൽ നിന്നായാണ് ഇതുവരെ 74,345 പേരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്.ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും അടച്ചു .ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും നിലവിൽ കനത്ത മഴയാണ്. പോർബന്തരിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടമുണ്ടായി. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി.

ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 18 ടീമുകൾ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) 12 ടീമുകൾ, സംസ്ഥാന റോഡ് ആൻഡ് ബിൽഡിംഗ് വകുപ്പിന്റെ 115 ടീമുകൾ, സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 ടീമുകൾ എന്നിവ വിവിധ തീരദേശ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹോളി കളർ ശരീരത്തിലാക്കാൻ സമ്മതിച്ചില്ല; യുപിയിൽ മുസ്‌ലിമിനെ അടിച്ചുകൊന്ന് ആൾക്കൂട്ടം

രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല

Published

on

ഉത്തർപ്രദേശിലെ ഉന്നാവിൽ പള്ളിയിലേക്കുള്ള യാത്രയിലാണ് സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) കൊല്ലപ്പെട്ടത്. തന്റെ ദേഹത്ത് കളർ ഒഴിക്കാൻ സമ്മതിക്കാതിരുന്ന ശരീഫിനെ ഹോളി ആഘോഷിക്കുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ ശരീഫ് മരണപ്പെട്ടിരുന്നു. രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

india

ബി.ജെ.പി നേതാക്കളുടെ കേസിനെക്കുറിച്ച് പോസ്റ്റിട്ടു; അസം കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍

Published

on

മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരായ കേസിന്‍റെ ഗതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് അസം കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തു. റീതം സിങ് ആണ് ശനിയാഴ്ച അറസ്റ്റിലായത്.

മാർച്ച് 13 നാണ് റീതം സിങ് അറസ്റ്റിന് കാരണമായ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. 2021-ൽ ധേമാജി ജില്ലയിൽ നടന്ന ഒരു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചുള്ള വാർത്ത ഷെയർ ചെയ്ത റീതം, ബിജെപി നേതാക്കളായ മനാബ് ദേക, അസം ബി.ജെ.പി മുൻ മേധാവി ഭാബേഷ് കലിത, മുൻ മന്ത്രി രാജൻ ഗൊഹെയ്ൻ എന്നിവരെ തന്‍റെ പോസ്റ്റിൽ ബലാത്സംഗക്കേസ് പ്രതികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അസം ബി.ജെ.പിയെ ടാഗ് ചെയ്ത്, നിയമം എല്ലാവർക്കും തുല്യമാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

മാനബ് ദേകയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലാഖിംപൂർ പൊലീസ് ഗുവാഹതിയിലെ വീട്ടിലെത്തിയാണ് റീതത്തെ അറസ്റ്റ് ചെയ്തത്. വാറന്‍റോ നോട്ടീസോ തനിക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം അറസ്റ്റിന് വഴങ്ങാൻ റീതം സിങ് വിസമ്മതിച്ചു.

അറസ്റ്റിനെതിരെ വൻപ്രതിഷേധമുയർത്തിയിരിക്കുകയാണ് കോൺഗ്രസ്. തങ്ങളുടെ വക്താവിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. അമിത് ഷാ അസമിൽ സന്ദർശനത്തിനെത്തിയ ദിവസമാണ് കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തതെന്നും വലിച്ചിഴച്ചാണ് റീതം സിങ്ങിനെ പൊലീസ് കൊണ്ടുപോയതെന്നും ഗൗരവ് ഗൊഗോയ് വിമർശിച്ചു.

Continue Reading

india

സർക്കാർ ടെൻഡറുകളിൽ മുസ്‌ലിം കരാറുകാർക്ക് സംവരണം: സിദ്ധരാമയ്യ സർക്കാറിനെതിരെ എതിർപ്പുമായി ബിജെപി

മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമടക്കം ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു

Published

on

ബെം​ഗളൂരു: മുസ്‌ലിം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) നിയമത്തിലെ ഭേദഗതികൾക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്‌ലിം
കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്.

മാർച്ച് 7 ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി-II ബിയിൽ ഉൾപ്പെട്ട സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു.

തീരുമാനത്തിനെതിരെ ബിജെപി രം​ഗത്തെത്തി. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രാഹുൽ ഗാന്ധി സ്വാധീനിച്ചുവെന്നും ബിജെപിയുടെ വാദം. കർണാടക സർക്കാർ മുസ്‌ലിംകള്‍ക്കുള്ള 4% സംവരണം രാഹുൽ ഗാന്ധിയുടെ പൂർണ്ണ രക്ഷാകർതൃത്വത്തോടെയാണ് പാസാക്കിയതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയം കർണാടകയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യവ്യാപകമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമടക്കം ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.

Continue Reading

Trending