Connect with us

kerala

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി

ആരോഗ്യസ്ഥിതി വഷളാണെന്ന് ബിനീഷ് കോടിയേരി മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. അതേ സമയം ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ചു

Published

on

ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. നവംബര്‍ ഏഴ് വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബിനീഷിനെ കസ്റ്റഡിയില്‍ വക്കാമെന്നാണ് കോടതി വ്യക്തമാക്കി. പത്തു ദിവസത്തേക്കായിരുന്നു ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ആരോഗ്യസ്ഥിതി വഷളാണെന്ന് ബിനീഷ് കോടിയേരി മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. അതേ സമയം ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

ബിനീഷ് ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നുവെന്നാണ് ഇഡി ഉയര്‍ത്തുന്ന വാദം. കഴിഞ്ഞ രണ്ട് ദിവസം ചോദ്യം ചെയ്യല്‍ നടന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇഡിക്കെതിരെ ബിനീഷ് കോടിയേരിയും ആരോപണം ഉന്നയിച്ചിരുന്നു. പണം ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും ഇഡി കോടതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കടുത്ത ശാരീരിക അവശത ഉണ്ടെന്ന് ബിനീഷ് കോടിയേരി മജിസ്‌ട്രേറ്റിനെ അറിയിച്ചു.

kerala

‘കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’; തെളിവുകള്‍ പുറത്ത്

Published

on

അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്‌.
സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു.

അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

നവംബർ 17ന് ടീം അർജന്‍റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഗ്രാമിന് 110 കൂടി

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 0.5% ഇടിഞ്ഞ് 4,004 ആയി.

Published

on

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110യുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,245 ആയി. പവന് 880യുടെ വര്‍ധനയുണ്ടായി, ഇതോടെ പവന്റെ വില 89,960 ആയി.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് 9,245 ആയി ഉയര്‍ന്നു.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് അനുഭവപ്പെട്ടു. ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്ക് കുറക്കുമോ എന്ന അനിശ്ചിതത്വമാണ് വിലയില്‍ മാറ്റത്തിന് കാരണമായത്.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 0.5% ഇടിഞ്ഞ് 4,004 ആയി.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ വലിയ മാറ്റമില്ല; 4,016.70 ആയി തുടരുകയാണ്. ഡോളര്‍ ഇന്‍ഡക്‌സ് മൂന്നുമാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ്.

ഈ മാസം 17-നാണ് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന വിലയായ ?97,360 രൂപയിലെത്തിയത്. അതിന് ശേഷം വിപണി ചാഞ്ചാട്ടം തുടരുകയാണ്.

 

Continue Reading

kerala

വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാര്‍ കനാലില്‍ വീണ് ഒരാള്‍ മരിച്ചു

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തില്‍ ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

Published

on

കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാര്‍ കനാലില്‍ വീണ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം രജിസ്‌ട്രേഷനുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തില്‍ ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

പുലര്‍ച്ചെയോടെ നാട്ടുകാരാണ് കനാലില്‍ ഒഴുകിക്കൊണ്ടിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അഗ്‌നിശമനസേന എത്തിയപ്പോള്‍ കാറിനുള്ളില്‍ ആളുണ്ടെന്ന് കണ്ടെത്തി. വാഹനം വ്യാഴാഴ്ച രാത്രി അല്ലെങ്കില്‍ അതിരാവിലെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പ്രാഥമിക നിഗമനം.

ആളെ പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചതായി അഗ്‌നിശമനസേനാംഗങ്ങള്‍ അറിയിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കാര്‍ കരയിലേക്കെത്തിക്കാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രദേശത്ത് പൊലീസ്, അഗ്‌നിശമനസേന എന്നിവര്‍ ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

Trending