Connect with us

kerala

ബൈക്ക് അപകടം; സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ മരിച്ചു

എറണാകുളം അങ്കമാലിക്ക് സമീപംവെച്ചുണ്ടായ വാഹനാപകടത്തിലാണ് 43കാരനായ സന്തോഷ് മരിച്ചത്.

Published

on

ബൈക്കപകടത്തില്‍ സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ്) മരിച്ചു. എറണാകുളം അങ്കമാലിക്ക് സമീപംവെച്ചുണ്ടായ വാഹനാപകടത്തിലാണ് 43കാരനായ സന്തോഷ് മരിച്ചത്. സംസ്ഥാനത്ത് അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്നു സന്തോഷ് ജോണ്‍.

കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളില്‍ അവതരിപ്പിച്ച് സന്തോഷ് ജോണ്‍ അറിയപ്പെടുന്ന കലാകാരനായിരുന്നു. വിദേശ രാജ്യങ്ങളില്‍ അടക്കം സ്റ്റേജ് പരിപാടികളില്‍ ഈ കലാകാരന്‍ തിളങ്ങി. സന്തോഷും അമ്മ ലീലാമ്മ ജോണും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികള്‍ താരം സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. പതിറ്റാണ്ടുകളായി കലാരംഗത്ത് തിളങ്ങി നില്‍ക്കുന്ന കുടുംബമാണ് താരത്തിന്റേത്. മികച്ച കലാകാരനായ സന്തോഷ് ജോണ്‍ എറണാകുളം പള്ളിക്കര സ്വദേശിയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരിയല്‍ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവം; ‘കൂട്ടത്തല്ലില്‍ മരിച്ചാല്‍ പോലീസ് കേസെടുക്കില്ല’; വിദ്യാര്‍ത്ഥികളുടെ ചാറ്റ് പുറത്ത്

”ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാല്‍ കൊന്നിരിക്കും” എന്ന് കൊലവിളി നടത്തുന്നതും ചാറ്റിലുണ്ട്.

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ ആക്രമിച്ച വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് പുറത്ത്. ”ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാല്‍ കൊന്നിരിക്കും” എന്ന് കൊലവിളി നടത്തുന്നതും ചാറ്റിലുണ്ട്.

കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നും പോലീസ് കേസെടുക്കില്ലെന്നും ഗ്രൂപ്പ് ചാറ്റില്‍ പറയുന്നു. ഷഹബാസിന്റെ കണ്ണൊന്ന് പോയെന്നും ചാറ്റില്‍ പറയുന്നുണ്ട്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മര്‍ദനം എന്ന് ഷഹബാസിന്റെ പിതാവ് നേരത്തെ പറഞ്ഞത് ശരി വയ്ക്കുന്നതാണ് ചാറ്റ്. എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി, ഇതിലൂടെയാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തത്.

വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. കൂടുതല്‍ പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുക്കും. അതേസമയം വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷഹബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു.

അക്രമികളുടെ കയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മര്‍ദനം. കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര്‍ നേരത്തെ ചില കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ട്യൂഷന്‍ സെന്ററിലെ യാത്രായയപ്പ് പരിപാടിക്കിടെയായിരുന്നു ആദ്യം സംഘര്‍ഷമുണ്ടായത്. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിക്കുന്നതിനിടെ പാട്ട് നിന്നതിനെ തുടര്‍ന്ന് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂവി വിളിച്ചതായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. ഇതിന് പ്രതികാരം ചെയ്യനായിരുന്നു ക്രൂര മര്‍ദനം നടന്നത്.

 

 

Continue Reading

kerala

താമരശ്ശേരിയില്‍ 10ാംക്ലാസുകാരന്‍ മരിച്ച സംഭവം; 5 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

11 മണിക്ക് വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പില്‍ ഹാജരാക്കും.

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ മരിച്ചതിന് പിന്നാലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് . 11 മണിക്ക് വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പില്‍ ഹാജരാക്കും. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ മര്‍ദിച്ചിട്ടുണ്ടാണ് പൊലീസ് വിലയിരുത്തല്‍.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. അതിനിടെ അക്രമി സംഘത്തില്‍ പെട്ടവരുടെ ഇന്‍സ്റ്റഗ്രാം ചാറ്റും പുറത്തായി. ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും അവന്റെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാന്‍ വന്നത് കേസ് ഒന്നും ഉണ്ടാകില്ല എന്ന് വിദ്യാര്‍ഥികള്‍ പറയുന്ന ഞെട്ടിക്കുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്.

താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. ആക്രമണത്തില്‍ എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് ക്ഷതമേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഞായറാഴ്ച ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു. എന്നാല്‍ എളേറ്റില്‍ എം.ജെ.എച്ച്. എസ്.എസിലെ കുട്ടികളുടെ ഡാന്‍സ് പാട്ടുനിന്നതിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. ഇതോടെ താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചു. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിവെച്ച് കുട്ടികളെ പിരിച്ചുവിട്ടു.

എന്നാല്‍ ഇതേച്ചൊല്ലി വ്യാഴാഴ്ചയും സംഘര്‍ഷമുണ്ടായി. വാട്സാപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്ത് സ്ഥലത്തെത്തിയ ട്യൂഷന്‍ സെന്ററിലുള്ളവരും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ ട്യൂഷന്‍ സെന്ററില്‍ ഇല്ലാത്തവരുമായ എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഞ്ചക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നാണ് വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിച്ചത്. അതേസമയം മുതിര്‍ന്നവരും ആയുധങ്ങളുപയോഗിച്ച് അക്രമം നടത്തിയെന്നാണ് മുഹമ്മദ് ഷഹബാസിന്റെ പിതാവ് പോലീസിനോട് പറഞ്ഞത്.

എന്നാല്‍ പുറമേ മുറിവില്ലാത്തതിനാല്‍ ഷഹബാസിനെ സുഹൃത്തുക്കള്‍ വീട്ടിലെത്തിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥി ഛര്‍ദിക്കുകയും തളര്‍ന്നിരിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ വ്യാഴാഴ്ച രാത്രി വിദ്യാര്‍ത്ഥിയെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. തലച്ചോറില്‍ ആന്ത രികരക്തസ്രാവം ഉള്ളതായി ബന്ധുക്കള്‍ അറിയിച്ചു.

 

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കനക്കും; ജാഗ്രത നിര്‍ദേശം

അതേസമയം ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കനക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കാസര്‍കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി. പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

അതേസമയം ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Continue Reading

Trending