Connect with us

india

ബീഹാറിലെ ‘ഇരട്ട എന്‍ജിന്‍’ ബി.ജെ.പി സര്‍ക്കാര്‍ യുവാക്കള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകം; പ്രിയങ്ക ഗാന്ധി

പരീക്ഷാ നടത്തിപ്പിലെ അഴിമതിയും പേപ്പര്‍ ചോര്‍ച്ചയും തടയേണ്ടത് സര്‍ക്കാറിന്റെ കടമയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Published

on

ബീഹാറിലെ ‘ഇരട്ട എന്‍ജിന്‍’ യുവാക്കള്‍ക്കു നേരെയുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അതിക്രമങ്ങളുടെ പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിഹാര്‍ പി.എസ്.സി പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചക്കെതിരെയും ക്രമക്കേടുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇവര്‍ക്കുമേല്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനു പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതികരിക്കുകയായിരുന്നു.

പരീക്ഷാ നടത്തിപ്പിലെ അഴിമതിയും പേപ്പര്‍ ചോര്‍ച്ചയും തടയേണ്ടത് സര്‍ക്കാറിന്റെ കടമയാണെന്നും എന്നാല്‍ ഇതിന് പകരം വിദ്യാര്‍ത്ഥികള്‍ ശബ്ദമുയര്‍ത്തുന്നത് തടയുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. യുവാക്കള്‍ക്ക് നേരെ വെള്ളം ചീറ്റുന്നതും ലാത്തിച്ചാര്‍ജും മനുഷ്യത്വരഹിതമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഡിസംബര്‍ 13 ന് സംസ്ഥാനത്ത് നടന്ന ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദിണ്ടിഗലിൽ വാഹനാപകടം; 2 മലയാളികൾ മരിച്ചു, 10 പേർക്ക് പരുക്ക്

പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്

Published

on

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട്് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

തിരുച്ചിറപ്പള്ളിയില്‍ മിഥുന്‍ രാജ് എന്ന ബന്ധുവിനെ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. പരിക്കേറ്റവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

india

അണ്ണാമലൈയുടെ റാലിക്ക് അനുമതിയില്ല; അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസ്

Published

on

അണ്ണാമലൈ നാളെ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതിയില്ല. അനുവാധമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസ് അറിയിച്ചു. സ്വയം ചാട്ടവാറിന് അടിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് അണ്ണാമലൈ തുടക്കമിട്ടിരുന്നു.

48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങി. ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും കെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. രാവിലെയാണ് സ്വന്തം വീടിന് മുന്നില്‍ അണ്ണമലൈ പ്രതിഷേധം ആരംഭിച്ചത്. വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്തേക്ക് ആറ് തവണ അടിക്കുകയായിരുന്നു. ശേഷം സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുകയും ചെയ്തു.

അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വീടിന് മുന്നില്‍ ആറ് തവണ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Continue Reading

india

‘ആധാറിന് അധികാരിയെത്തുന്നു’; യു.ഐ.ഡി.എ.ഐയുടെ പുതിയ സി.ഇ.ഒ ആയി ഭുവ്‌നേഷ് കുമാറിന് നിയമനം

മുന്‍ സി.ഇ.ഒ അമിത് അഗര്‍വാള്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറിയായി നിയമിതനായതിനാലാണ് ഭുവ്‌നേഷ് കുമാര്‍ സി.ഇ.ഒ എത്തുന്നത്

Published

on

ന്യൂഡല്‍ഹി: തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ നടപ്പിലാക്കുന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡിഎ.ഐ) പുതിയ സി.ഇ.ഒ ആയി ഭുവ്‌നേഷ് കുമാറിന് ലിയമനം. മുന്‍ സി.ഇ.ഒ അമിത് അഗര്‍വാള്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറിയായി നിയമിതനായതിനാലാണ് ഭുവ്‌നേഷ് കുമാര്‍ സി.ഇ.ഒ എത്തുന്നത്.

ഇതിനു മുമ്പ് ഭുവ്‌നേഷ് കുമാര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നുള്ള 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്നു. അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തിനൊടൊപ്പമാണ് ഭുവ്‌നേഷ് കുമാര്‍ യു.ഐ.ഡി.എ.ഐയുടെ സി.ഇ.ഒ പദവിയും വഹിക്കുന്നത്. ഉത്തര്‍പ്രദേശില്‍ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Trending