Connect with us

main stories

ബിഹാറില്‍ എരുമയെ മോഷ്ടിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്‍ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

Published

on

പാറ്റ്‌ന: ബിഹാറില്‍ പാറ്റ്‌നയ്ക്ക് സമീപം കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മുഹമ്മദ് അലംഗിര്‍ എന്ന 32കാരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആളുകള്‍ വളഞ്ഞിട്ടു തല്ലിയതിനെ തുടര്‍ന്നാണ് യുവാവ് മരണപ്പെട്ടത്.

പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു കന്നുകാലി ഷെഡില്‍ നിന്ന് എരുമയെ അഴിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മുഹമ്മദ് അലംഗറിനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്‍ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാരാണ് അംഗറിനെ ആശുപത്രിയലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് ബുധനാഴ്ച ഉച്ചയോടെ മരണപ്പെട്ടു. അലംഗറിനെ അക്രമിച്ച ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

 

kerala

പത്തനംതിട്ട പീഡനം; ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണം വേണം: വി ഡി സതീശന്‍

നമ്മുടെ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നതിന്റെ തെളിവാണ് പത്തനംതിട്ടയില്‍ പെണ്‍കുട്ടി നേരിട്ട പീഡനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

പത്തനംതിട്ടയില്‍ കായിക താരമായ പതിനെട്ടുകാരിയെ അഞ്ച് വര്‍ഷത്തോളം 60 ലേറെ പേര്‍ പീഡനത്തിനിരയാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്വേഷണത്തിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അടിയന്തിരമായി നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

13 വയസ്സുമുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ല എന്നത് കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നതിന്റെ തെളിവാണ് പത്തനംതിട്ടയില്‍ പെണ്‍കുട്ടി നേരിട്ട പീഡനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സ്‌കൂളുകളില്‍ കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണമെന്നും പിടിഎ യോഗങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരയ കുട്ടികളും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലുള്ള സ്‌കൂളുകളില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിലെ കുട്ടിക്ക് നേരിട്ട ദുരനുഭവം ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമ്പോഴാണ് നമ്മുടെ സംവിധാനങ്ങള്‍ എല്ലാം ഫലപ്രദമാകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Continue Reading

kerala

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേര്‍ പീഡിപ്പിച്ചതായി പരാതി; 15 പവന്‍ കവര്‍ന്നു

സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

on

മലപ്പുറം അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയും ബന്ധുക്കളുമടക്കം എട്ടു പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപ്പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. കൂടാതെ യുവതിയുടെ 15 പവന്‍ സ്വര്‍ണവും കവര്‍ന്നു. മുഖ്യപ്രതി യുവതിയെ പലര്‍ക്കും കാഴ്ചവെച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിലവില്‍ കേസ് അന്വേഷിക്കുന്നു.

പരാതി പിന്‍വലിക്കണമെന്ന് പല തവണകളിലായി പ്രതികള്‍ യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടന്നും പറയുന്നു.

 

Continue Reading

kerala

പത്തനംതിട്ട പീഡനം; അറസ്റ്റിലായവരില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളും

പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Published

on

പത്തനംതിട്ട പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങല്‍ പുറത്ത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളും കൂടാതെ ക്രിമിനല്‍ കേസ് പ്രതികളും ഉള്‍പ്പെടുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അറസ്റ്റിലായ അഫ്സല്‍ വധശ്രമക്കേസിലെ പ്രതിയാണ്. ആഷിഖ് വധശ്രമക്കേസില്‍ കൂട്ടുപ്രതിയാണ്. അപ്പു എന്ന പ്രതി മോഷണക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.

2019 ല്‍ പെണ്‍കുട്ടിയുടെ കാമുകനായ സുബിന്‍ ആണ് വിദ്യാര്‍ത്ഥിയെ ആദ്യം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തുവെച്ച് സുബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു. മാത്രമല്ല ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തി. ശേഷം പെണ്‍കുട്ടിയുടെ നമ്പര്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറി. തുടര്‍ന്ന് സുബിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

അറസ്റ്റിലായവര്‍ക്കെതിരെ പോക്സോ വകുപ്പും പട്ടികജാതി പീഡനനിരോധന വകുപ്പും ചുമത്തും. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

13 വയസ്സു മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പതിനെട്ടുകാരി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. തുടര്‍ന്ന് സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

 

Continue Reading

Trending