india
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം തകര്‍ന്നടിയുമെന്ന് റിപ്പോര്‍ട്ട്
നിതീഷ് കുമാറിന്റെ മേധാവിത്വം അവസാനിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്.

പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യം 87 സീറ്റില്‍ ഒതുങ്ങുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നടത്തിയ രഹസ്യ സര്‍വേയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ച ജെഡിയു പിന്നീട് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. നിതീഷ് കുമാറിനെതിരെ സംസ്ഥാനത്ത് വലിയ ജനരോഷം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ജെഡിയുവിന് ഭരണത്തിലുള്ള അമിതമായ സ്വാധീനം ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
ബിജെപി-ജെഡിയു സഖ്യസര്‍ക്കാറിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സര്‍വേയില്‍ ഭൂരിഭാഗം പേരും വിലയിരുത്തിയത്. ആര്‍ജെഡിയുടെ യുവ മുഖമായ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.
നിതീഷ് കുമാറിന്റെ മേധാവിത്വം അവസാനിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുശീല്‍ കുമാര്‍ മോദിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നത്. ഇതിനെതിരെ സഖ്യത്തിനകത്ത് വലിയ അതൃപ്തിയുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
india
ധര്‍മസ്ഥലയിലെ ദുരൂഹ മരണം; ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കുടക് സ്വദേശിയുടെ ഐഡി കാർഡ് കണ്ടെത്തി
ഏഴ് മനുഷ്യ തലയോട്ടികളും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തു.

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം നടത്തുന്ന സംഘം നേത്രാവതി കുളിക്കടവിനടുത്ത ബംഗ്ലഗുഡ്ഡെ വനത്തില്‍ നിന്ന് തലയോട്ടി, അസ്ഥികൂട അവശിഷ്ടങ്ങള്‍ എന്നിവക്കൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇത് ഏഴ് വര്‍ഷം മുമ്പ് കാണാതായ കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ടി ഷെട്ടിഗേരി ഗ്രാമത്തിലെ യുബി അയ്യപ്പയുടേതാണെന്നാണ് പ്രാഥമിക വിവരം.
മൈസൂരുവിലേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈദ്യചികിത്സക്കായി പോയ അയ്യപ്പനെ കാണാതാവുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം കുടകിലെ കുട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷമായി അദ്ദേഹത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഐഡി കാര്‍ഡും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തതോടെ, അവശിഷ്ടങ്ങള്‍ അയ്യപ്പന്റേതാണോ എന്ന സംശയം ശക്തമായി. അസ്ഥികൂടം ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി എസ്ഐടി അറിയിച്ചു.
പരിശോധനാ ഫലങ്ങള്‍ ലഭിച്ചതിനുശേഷം മാത്രമേ മരണം അപകടമരണമാണോ അതോ കൊലപാതകമാണോ എന്ന് വ്യക്തമാകൂ. പൊലീസ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. എസ്ഐടി സംഘത്തിന്റെ രണ്ടാം ദിവസത്തെ തിരച്ചില്‍ വ്യാഴാഴ്ച അവസാനിച്ചു. ഏഴ് മനുഷ്യ തലയോട്ടികളും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തു.
india
ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ല, മോദി മാജിക് തമിഴ്നാട്ടില്‍ വിലപ്പോകില്ല; എം.കെ. സ്റ്റാലിന്
സംസ്ഥാനത്തെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. സംസ്ഥാനത്തെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സ്റ്റാലിന് പറഞ്ഞു. കരൂരില്‍ നടന്ന ‘മുപ്പെരും വിഴ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്. ഇരട്ട അക്ക സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഏകസംസ്ഥാനം തമിഴ്നാടാണെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ പ്രധാന പദ്ധതികളും നേട്ടങ്ങളും സ്റ്റാലിന് വിശദീകരിച്ചു.
ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ മുതല്‍ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെക്കുന്നു എന്ന ആരോപണം വരെ കേന്ദ്രത്തിന്റെ അമിതമായ ഇടപെടലിനെക്കുറിച്ച് സ്റ്റാലിന് വിമര്‍ശിച്ചു. തമിഴ്നാടിനുമേല് കേന്ദ്രം സാംസ്കാരികവും ഭരണപരവുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സ്റ്റാലിന് ആരോപിച്ചു. മണ്ഡല പുനര്‍നിര്‍ണയവും മറ്റ് ഇടപെടലുകളും പോലുള്ള നടപടികളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ലെന്നും മൂന്നാം തവണ അധികാരത്തില്‍ വന്നിട്ടും മോദി മാജിക് തമിഴ്നാട്ടില്‍ വിലപ്പോകില്ലെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ബിജെപിയെ തടഞ്ഞില്ലെങ്കില്‍, അടുത്തത് അവര്‍ സംസ്ഥാനങ്ങളില്ലാത്ത ഒരു രാജ്യത്തെ സൃഷ്ടിക്കുമെന്ന് സ്റ്റാലിന് പറഞ്ഞു.
india
ഫോബ്സ് സമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ യൂസുഫലി ഒന്നാമന്
ഇന്ത്യയിലെ പട്ടികയില്‍ 105.8 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാമത്

ന്യൂഡല്‍ഹി: ഫോബ്സിന്റെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മുന്നിലേത് വീണ്ടും ലുലു ഗ്രൂപ്പ് ചെയര്മാന് യൂസുഫലി. 548ാം സ്ഥാനത്താണ് അദ്ദേഹം. ഏഴ് ബില്യണ്‍ ഡോളറാണ് ആകെ സമ്പാദ്യം. 19 മില്യണ്‍ ഡോളറിന്റെ വര്‍ധനവ് അദ്ദേഹത്തെ വീണ്ടും ഒന്നാമതാക്കി.
763ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് (5.3 ബില്യണ്‍ ഡോളര്‍) രണ്ടാമതും, 1021ാം സ്ഥാനത്തുള്ള രവിപിള്ള (3.9 ബില്യണ്‍ ഡോളര്‍) മൂന്നാമതുമാണ്.
ലോകതലത്തില്‍ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക് (480 ബില്യണ്‍ ഡോളര്‍) ഒന്നാമതെത്തി. ലാറി എലിസണ്‍ (362.5 ബില്യണ്‍ ഡോളര്‍) രണ്ടാമതും.
ഇന്ത്യയിലെ പട്ടികയില്‍ 105.8 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാമത്. 676 മില്യണ്‍ ഡോളറിന്റെ വര്‍ധനവ് അദ്ദേഹത്തിന്റെ ആസ്തിയില്‍ രേഖപ്പെടുത്തി. ഗൗതം അദാനി 64.3 ബില്യണ്‍ ഡോളറുമായി 29ാം സ്ഥാനത്താണ്.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala2 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala14 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News2 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്
-
kerala3 days ago
സംസ്ഥാനത്ത് എസ്ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
-
india3 days ago
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാരച്ചെലവ് വഹിക്കാന്‍ ബിജെപി വിസമ്മതിച്ചു; പാര്‍ട്ടിയില്‍ പൊട്ടിത്തെറി