india
തിയ്യതി കുറിച്ചു; ബിഹാറില്‍ ആരു വാഴും- നെഞ്ചിടിപ്പോടെ മുന്നണികള്‍
കോവിഡ് മഹാമാരിക്കാലത്ത് ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.

പട്ന: പോരാട്ടത്തിന് തിയ്യതി കുറിച്ചതോടെ ബിഹാറില്‍ ഇനി തെരഞ്ഞെടുപ്പിന്റെ ചൂട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന് രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള നാള് കുറിച്ചത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയ്യതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് ഫലമറിയാം.
കോവിഡ് മഹാമാരിക്കാലത്ത് ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. 243 നിയമസഭാ സീറ്റുകളാണ് ബിഹാറില്‍ ഉള്ളത്. ചരിത്രപരമായ തെരഞ്ഞെടുപ്പ് എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഇതിനെ വിശേഷിപ്പിച്ചത്.
പോരാട്ടം ഇങ്ങനെ
നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന ജെഡിയു നയിക്കുന്ന ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ, ലാലുപ്രസാദ് യാദവ് നേതൃത്വം നല്കുന്ന ആര്‍ജെഡി നയിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യം. ഇതാണ് ബിഹാറിലെ പൊതു ചിത്രം. തുടര്‍ച്ചയായ നാലാം തവണ അധികാരം പിടിക്കാനാണ് ജെഡിയുവിന്റെ ശ്രമം. അതിന് ഏതുവില കൊടുത്തും തടയിടുമെന്ന ആത്മവിശ്വാസവുമായി ആര്‍ജെഡിയും.
ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും എത്തിയത് പ്രതിപക്ഷ നിരയുടെ ഊര്‍ജം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്‍ഡിഎയ്ക്കുള്ളിലെ സീറ്റു തര്‍ക്കവും ചിരാഗിന്റെ ഇടച്ചിലും ഭരണകക്ഷിക്ക് വെല്ലുവിളിയാകുമെന്ന് തീര്‍ച്ചയാണ്.
ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവാണ് ആര്‍ജെഡിയുടെ മുഖം. കോവിഡ് വൈറസ്, തൊഴിലാളികളുടെ കുടിയേറ്റം, പ്രളയം എന്നീ വിഷയങ്ങളില്‍ ഈയിടെ തേജസ്വി യാദവ് സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ വിവാദമായ കാര്‍ഷിക ബില്ലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. ബില്‍ കര്‍ഷക വിരുദ്ധമാണ് എന്ന പ്രചാരണം പ്രതിപക്ഷം ആരംഭിച്ചു കഴിഞ്ഞു.
2015 ലെ കക്ഷിനില
മഹാഗട്ബന്ധന് എന്ന പേരില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ ഒന്നിച്ചു നിന്നാണ് 2015ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജെഡിയു 71 ഇടത്തും ആര്‍ജെഡി 80 ഇടത്തും കോണ്‍ഗ്രസ് 27 സീറ്റിലും വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ ലോക്ദര്‍, സമാജ്വാദി ജനതാ പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നീ ആറു കക്ഷികളുടെ കൂട്ടായ്മയായിരുന്നു മഹാഗട്ബന്ധന്. നിതീഷ് കുമാര്‍ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 243 സീറ്റില്‍ 157 സീറ്റ് നേടിയാണ് മഹാസഖ്യം അധികാരം പിടിച്ചത്.
എതിര്‍പക്ഷത്തായിരുന്ന ബിജെപിക്ക് 53 ഉം ലോക്ജന്‍ശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി എന്നീ കക്ഷികള്‍ക്ക് രണ്ടു വീതവും സീറ്റാണ് ലഭിച്ചിരുന്നത്.
എന്നാല്‍ മഹാസഖ്യം 2017 ജൂലൈ വരെ മാത്രമേ നിലനിന്നുള്ളൂ. പിന്നീട് ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപിയുടെ സുശീല്‍ കുമാര്‍ മോദിയായിരുന്നു ഉപമുഖ്യമന്ത്രി.
ഇത്തവണ എന്തു സംഭവിക്കും?
സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി 80 സീറ്റുള്ള ആര്‍ജെഡിയാണ്. കോണ്‍ഗ്രസിന് 27 സീറ്റുണ്ട്. മൊത്തം 107 സീറ്റ്. 122 പേരുടെ പിന്തുണയാണ് സര്‍ക്കാറുണ്ടാക്കാന്‍ വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ആഞ്ഞു പിടിച്ചാല്‍ നിതീഷ് കുമാറിനെ താഴെയിറക്കാം എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
എന്നാല്‍ വോട്ട് ഓഹരികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് ബിജെപി വളര്‍ച്ചയുണ്ടാക്കിയത്. 2015ല്‍ 7.94 ശതമാനം വോട്ടുകളുടെ വര്‍ധനയാണ് ബിജെപിക്കുണ്ടായത്. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ ജെഡിയു സഖ്യകക്ഷിയായി 91 സീറ്റാണ് ബിജെപി നേടിയിരുന്നത്. ജെഡിയുവിന് 5.81 ശതമാനവും ആര്‍ജെഡിക്ക് 0.44 ശതമാനവും കോണ്‍ഗ്രസിന് 1.68 ശതമാനവും വോട്ടു കുറഞ്ഞു. അതേസമയം, 157 സീറ്റിലാണ് ബിജെപി മത്സരിച്ചത്. ജെഡിയുവും ആര്‍ജെഡിയും 101 സീറ്റില്‍ വീതം മത്സരിച്ചു. കോണ്‍ഗ്രസ് 41 ഇടത്തും.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
india
പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്കി.
അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.
-
kerala19 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന