Connect with us

india

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1977ലെന്ന് ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍

1947ല്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിടുകയും പുതിയ ബ്രിട്ടീഷുകാര്‍ക്ക് ഭരണം കൈമാറുകയുമായിരുന്നു. നമ്മള്‍ രാമന്റെയും ചന്ദ്രഗുപ്ത മൗര്യന്റെയും പിന്‍ഗാമികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന സമ്പൂര്‍ണ വിപ്ലവത്തിന് ശേഷം 1977ലാണ് ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബി.ജെ.പി ബിഹാര്‍ അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി. 1947ല്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിടുകയും പുതിയ ബ്രിട്ടീഷുകാര്‍ക്ക് ഭരണം കൈമാറുകയുമായിരുന്നു. നമ്മള്‍ രാമന്റെയും ചന്ദ്രഗുപ്ത മൗര്യന്റെയും പിന്‍ഗാമികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോസ്വാമി തുളസീദാസിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘രാജ്യത്തിന് 1947ല്‍ സ്വാതന്ത്രം ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ട് പുതിയ ബ്രിട്ടീഷുകാര്‍ക്ക് ചുമതല നല്‍കിയതിനാല്‍ അതിനെ യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് വിലയിരുത്താന്‍ എനിക്ക് പ്രയാസമുണ്ട്. ജയപ്രകാശ് നാരായണന്‍ ആരംഭിച്ച സമ്പൂര്‍ണ ക്രാന്തിക്ക് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിച്ച 1977ലാണ് ഇന്ത്യക്ക് പൂര്‍ണമായും സ്വാതന്ത്ര്യം ലഭിച്ചത്. എന്നെ സംബന്ധിച്ച് ബ്രാഹ്മണര്‍ പണ്ട് കാലത്ത് ശ്രേഷ്ഠരായിരുന്നു.

ഭാവിയിലും അവര്‍ ശ്രേഷ്ഠരായി തന്നെ തുടരും. നമ്മള്‍ രാമന്റെയും ചന്ദ്രഗുപ്ത മൗര്യയുടെയും പിന്‍ഗാമികളാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയ ശേഷം മാത്രമേ എന്റെ തലക്കെട്ട് അഴിക്കുകയുള്ളൂവെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. അടിയന്താരവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ താഴെയിറക്കുകയും 1977ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി അധികാരത്തിലെത്തുകയുമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചൗധരിയുടെ പരാമര്‍ശം.

വികസനത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് ഒരുപാട് മുന്നോട്ട് പോയെന്നും യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ വാര്‍ഷിക ബജറ്റ് ബിഹാറിനെ അപേക്ഷിച്ച് 14 മടങ്ങ് കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

india

നാഗാലാന്‍ഡിലും മണിപ്പൂരിലും ആറുമാസത്തേക്ക് കൂടി അഫ്സ്പ നീട്ടി

മണിപ്പൂരില്‍ 13 പൊലീസ് സ്റ്റേഷന്‍ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്സ്പ നീട്ടിയിട്ടുണ്ട്

Published

on

നാഗാലാന്‍ഡിലും മണിപ്പൂരിലും ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (അഫ്സ്പ) ആറുമാസത്തേക്ക് നീട്ടി. നാഗാലാന്‍ഡില്‍ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലും അഫ്സ്പ നീട്ടിയിട്ടുണ്ട്. മണിപ്പൂരില്‍ 13 പൊലീസ് സ്റ്റേഷന്‍ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്സ്പ നീട്ടിയിട്ടുണ്ട്.

Continue Reading

Trending