Connect with us

kerala

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടം; അബ്ദുല്‍ വഹാബ് എംപി

Published

on

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുസ്ലിംലീഗ് നേതാവും രാജ്യസഭ അംഗവുമായ പിവി അബ്ദുല്‍ വഹാബ്.

ഹൃദയ വേദനയുണ്ടാക്കുന്ന വാര്‍ത്തയാണിത്.അസുഖബാധിതനായ സമയത്തും ഇടയ്ക്കിടെ കാണുകയും നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു, ഈ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട കുഞ്ഞാക്ക ഇനിയില്ല. ഹൃദയ വേദനയുണ്ടാക്കുന്ന വാര്‍ത്തയാണിത്. എന്റെ പിതാവിന്റെ കാലം തൊട്ടേ ആര്യാടന്‍ മുഹമ്മദും കുടുംബവും തമ്മില്‍ നല്ല അടുപ്പമായിരുന്നു. അസുഖബാധിതനായ സമയത്തും ഇടയ്ക്കിടെ കാണുകയും നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു.

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഈ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ ജനകീയനായ ഒരു നേതാവിനെയാണ് നിലമ്പൂരിന് നഷ്ടമായത്.

വിയോഗത്തില്‍ മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അനുശോചനം അറിയിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറുപ്പിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മലബാര്‍ മേഖലയിലെ ശക്തനായ അമരക്കാരന്‍ ശ്രീ. ആര്യാടന്‍ മുഹമ്മദ് വിട വാങ്ങിയിരിക്കുന്നു. ദീര്‍ഘ കാലം കേരളത്തിലും, വിശിഷ്യാ മലബാര്‍ മേഖലയിലും പ്രവര്‍ത്തകര്‍ക്ക് ആവേശവും, കരുത്തുമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനിഷേധ്യ നേതൃത്വമാവാന്‍ ആര്യാടന് സാധിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്ക് ചേരുന്നു.
ആദരാഞ്ജലികള്‍…

മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവിനെയാണ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹം സാധാരണക്കാര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നു. മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികന്‍ എന്ന നിലയിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു.

പ്രാര്‍ത്ഥനാപൂര്‍വ്വം, വിട.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയാത്തത് സാദിഖലി തങ്ങള്‍ ചെയ്യുന്നു അതിലുള്ള അസൂയ ആണ് മുഖ്യമന്ത്രിക്ക്: പി.കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങന്മാർക്ക് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിപിഎം തറപറ്റാൻ പോകുന്നത് കൊണ്ടാണ് പാണക്കാട് തങ്ങൾക്കെതിരെ പോലും വിമർശനം ഉന്നയിക്കുന്നത്. ഗതികേടിന്റെ അറ്റമാണിത്.

മുനമ്പം വിഷയത്തിലടക്കം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് സാദിഖലി തങ്ങൾ ചെയ്യുന്നത്. കേരളം മണിപ്പൂരാകാൻ അനുവദിക്കാത്തത് തങ്ങളാണ്. ഇത് മുഖ്യമന്ത്രിയിൽ അങ്കലാപ്പുണ്ടാക്കുന്നു.

സന്ദീപ് വാര്യർ പാണക്കാട് വന്നതിൽ ഇത്ര വലിയ കൂട്ടക്കരച്ചിലിന്റെ ആവശ്യമില്ല. സന്ദീപ് വാര്യർ പാണക്കാട് വന്നുപോയാൽ അത് വലിയ സംഭവം തന്നെയാണ്. വളരെ നല്ല സന്ദേശമാണ് നൽകുന്നത്. അതിന് സൗഹൃദത്തിൻ്റെ ഇംപാക്ട് ഉണ്ടാക്കാൻ കഴിയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭൂരിപക്ഷ വോട്ട് ലഭിക്കുന്നതിന് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെയാണ് ഉപയോഗിക്കുന്നത്. സിപിഎമ്മുമായി സഹകരിക്കുമ്പോൾ അവർ ക്രിസ്റ്റൽ ക്ലിയറായിരുന്നു. ഇപ്പോൾ മാറ്റിപ്പറയുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ലഭിക്കാൻ ഓരോന്നു പറയുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Continue Reading

kerala

പനി ബാധിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു

പനി ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചിലങ്ക സെന്‍ററിന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Published

on

പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വാടാനപ്പള്ളി ബീച്ച് ശാന്തി റോഡ് തൗഫീഖിയ മദ്റസക്ക് സമീപം താമസിക്കുന്ന അയ്യാണ്ടി ജിതിൻലാലിന്‍റെ മകൻ സഹസ്രനാഥ് (12) ആണ് മരിച്ചത്.

പനി ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചിലങ്ക സെന്‍ററിന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

വാടാനപ്പള്ളി ജി.എഫ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: ഹരി.

Continue Reading

kerala

കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിനെ മാലയിട്ട് സ്വീകരിച്ചപ്പോള്‍ ആദര്‍ശം എവിടെപ്പോയി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

ഒരു കാരണവശാലും കേരളത്തില്‍ മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ഐക്യജനാധിപത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും സി.പി..എമ്മിനുമെതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബി.ജെ.പിയില്‍ നിന്ന് ആരും മറ്റൊരു പാര്‍ട്ടിയിലേക്കും പോകരുതെന്ന നിലപാടാണോ മുഖ്യമന്ത്രിക്കെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. പറവൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിനെ മാലയിട്ട് സ്വീകരിച്ചപ്പോള്‍ ആദര്‍ശം എവിടെപ്പോയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഒരു കാരണവശാലും കേരളത്തില്‍ മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ഐക്യജനാധിപത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോകുമ്പോള്‍ പരിഹസിക്കുന്നവര്‍ക്ക്, എന്തിനാണ് വര്‍ഗീയതുടെ രാഷ്ട്രീയം വെടിഞ്ഞ് ഒരാള്‍ തങ്ങളോടപ്പം ചേരുമ്പോള്‍ അതൃപ്തി ഉണ്ടാകുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം വരെ സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്നും വെറുപ്പിന്റെ രാഷ്ട്രീയം വിട്ടാല്‍ കൈനീട്ടി സ്വീകരിക്കുമെന്നും പറഞ്ഞവരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യര്‍ സി.പി.എമ്മിലേക്കാണ് പോയിരുന്നതെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു. അവരുടെ മുഴുവന്‍ നേതാക്കള്‍ക്കും സന്ദീപിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാം, അപ്പോള്‍ ബാബരി മസ്ജിദ് ഒന്നും ഒരു വിഷയമല്ല എന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരും. മാധ്യമങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പത്മജ വേണുഗോപാലിനോടും അനില്‍ ആന്റണിയോടും ചോദിക്കാതിരുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എം.ബി. രാജേഷ് കപടതയുടെ വക്താവാണെന്നും സി.പി.എമ്മിന്റെ നാണംകെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending