Connect with us

crime

പരീക്ഷ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം; മുഖ്യകണ്ണി കോച്ചിങ് സെന്റര്‍ ഉടമ; ആള്‍മാറാട്ടക്കാര്‍ എത്തിയത് വിമാനത്തില്‍, 4 പേര്‍കൂടി പിടിയില്‍

ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ലോബിയുടെ ഭാഗമാണ് ആള്‍മാറാട്ടം നടത്തിയവര്‍.

Published

on

വിഎസ്എസ്‌സിയിലെ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് പൊലീസ്. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. പരീക്ഷാ തട്ടിപ്പിന് പുറമേ ആള്‍മാറാട്ടവും നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

അറസ്റ്റിലായ പ്രതികള്‍ ആള്‍മാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്ന് പൊലീസ് പറഞ്ഞു. സുനില്‍, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് പിടിയിലായ പ്രതികള്‍ പരീക്ഷ എഴുതിയത്. എന്നാല്‍ സുമിത്ത് എന്ന പേരില്‍ പരീക്ഷ എഴുതിയ ആളുടെ യഥാര്‍ത്ഥ പേര് മനോജ് കുമാര്‍ എന്നാണ്. സുനില്‍ എന്ന പേരില്‍ പരീക്ഷ എഴുതിയത് ഗൗതം ചൗഹാന്‍ എന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി.

വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തില്‍ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ലോബിയുടെ ഭാഗമാണ് ആള്‍മാറാട്ടം നടത്തിയവര്‍. ഹരിയാനയിലെ കോച്ചിങ് സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനാണ് തട്ടിപ്പ് സംഘത്തെ നയിക്കുന്നത്.

ഇയാളുടെ സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വന്‍തുക വാങ്ങും. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ഇയാള്‍ക്ക് സംഘമുണ്ട്. അതില്‍പ്പെട്ടവരാണ് തിരുവനന്തപുരത്ത് പിടിയിലായത്.
ആള്‍മാറാട്ട സംഘത്തിന് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലേക്ക് വിമാനടിക്കറ്റ് അടക്കം എടുത്തു നല്‍കും. ഉദ്യോഗാര്‍ത്ഥിയുടെ സിംകാര്‍ഡ് വാങ്ങി വൈഫൈ വഴി ഉപയോഗിക്കുകയാണ് പതിവുരീതി.

മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് ഏജന്റുമാര്‍ക്ക് അയച്ചു കൊടുക്കും. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഐഎസ്ആര്‍ഒയിലെ വിഎസ്എസ്സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവും നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവ് എം.എസ് ഷാ അറസ്റ്റില്‍

മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി.

Published

on

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ തമിഴ്നാട് ബി.ജെ.പിയുടെ സാമ്പത്തിക കാര്യ മേധാവി എം.എസ്. ഷാ അറസ്റ്റിൽ.

മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷമാണ് എം.എസ്. ഷാക്കെതിരെ മധുര സൗത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പരാതിക്കാരന്റെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്ന ഷാ, 15കാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷാ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പരാതിക്കാരൻ വ്യക്തമാക്കി.

ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോൾ അമ്മ സ്‌കൂളിൽ വിടാതെ ബി.ജെ.പി നേതാവിന്റെ വീട്ടിലെത്തിച്ച് തനിച്ചാക്കിയെന്നും ഷാ പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് മകൾ പറഞ്ഞത്.

മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശ പ്രകാരമാണ് കേസിൽ അന്വേഷണമാരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ ഭാര്യക്കും ഷാക്കുമെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ ഷാ, തിങ്കളാഴ്ച പിടിയിലാകുകയായിരുന്നു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending