Connect with us

News

വന്‍ ലഹരി വേട്ട; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2500 കിലോ ലഹരി വസ്തുക്കള്‍ പിടികൂടി

സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

Published

on

നാവിക സേനയുടെ വന്‍ ലഹരി വേട്ട. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2500 കിലോ ലഹരി വസ്തുക്കള്‍ പിടികൂടി. 2386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിന്‍ എന്നിവയാണ് പിടികൂടിയത്. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

പിടികൂടിയവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. അതേസമയം ലഹരിവസ്തുക്കളുടെ സ്രോതസ്സുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇവ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് തുടങ്ങിയ വിവരങ്ങള്‍ അന്വേഷണത്തിനു ശേഷമേ വ്യക്തമാകുകയുള്ളൂ. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് തര്‍കശ് ആണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

മാര്‍ച്ച് 31ന് നടന്ന പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ ബോട്ടുകളുടെ സാന്നിധ്യത്തെകുറിച്ചും അവ നിയമവിരുദ്ധ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നത് സംബന്ധിച്ചുമുള്ള വിവരം നാവികസേനയുടെ പി81 എയര്‍ക്രാഫ്റ്റില്‍നിന്ന് ഐഎന്‍എസ് തര്‍കശിന് ലഭിക്കുന്നത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളം ഭരിക്കുന്നത് വരേണ്യ വർഗ്ഗം: പി.കെ ഫിറോസ്

ആശാ വർക്കർമാർക്ക് 100 രൂപ പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവരാണ് നാലാം വാർഷികത്തിന് നൂറു കോടി ചെലവഴിക്കുന്നത്

Published

on

തിരുവനന്തപുരം: തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രതിനിധികൾ എന്നവകാശപ്പെട്ട് ഭരണത്തിലേറിയവർ അധികാരം കിട്ടിയപ്പോൾ വരേണ്യ വർഗമായി മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തിരുവനന്തപുരം സെക്രട്ടട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശാ വർക്കർമാർക്ക് 100 രൂപ പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവരാണ് നാലാം വാർഷികത്തിന് നൂറു കോടി ചെലവഴിക്കുന്നത്. സമരക്കാർക്ക് നേരെ പരിഹാസം ചൊരിയുന്ന ഭരണകക്ഷിക്കാർ തിരുവാതിര കളിച്ച് കാരണഭൂതരെ പ്രശംസിക്കുന്നവർ മാത്രം ജീവിച്ചാൽ മതിയോ എന്ന് വ്യക്തമാക്കണം- ഫിറോസ് പരിഹസിച്ചു. യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഹാരിസ് കരമന, ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, സമരസമിതി ഭാരവാഹികൾ പ്രസംഗിച്ചു.

Continue Reading

india

കേന്ദ്ര സർക്കാരിന്റെ സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്‌തു; ജമ്മുവിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ

Published

on

പഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്തതിന് ജമ്മു കശ്മീരിലെ ദൈനിക് ജാ​ഗരൺ റിപ്പോർട്ടർ രാകേഷ് ശർമയെയാണ് ബി.ജെ.പി എം.എൽ.എ അടക്കമുള്ള സംഘം ആക്രമിച്ചത്.

ജമ്മു കശ്മീരിലെ സുരക്ഷ മേൽനോട്ടത്തി​ന്റെ പൂർണ ചുമതല കേന്ദ്ര സർക്കാറിനാണ്. പഹൽ​ഗാമിലെ ആക്രമണം സർക്കാറി​ന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷ വീഴ്ചയല്ലേ എന്ന ചോദിച്ചതിനാണ് മാധ്യമപ്രവർത്തകനെ മർദിച്ചത്. പരിക്കേറ്റ മാധ്യമപ്രവർത്തകനെ ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

‘പോക്സോ കേസ് കെട്ടിച്ചമച്ചത്’: മുകേഷ് നായർ

ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള മറ്റ് വ്‌ളോഗർമാർ

Published

on

പോക്സോ കേസിൽ വിശദീകരണവുമായി വ്‌ളോഗർ മുകേഷ് എം നായർ. കേസ് കെട്ടിച്ചമച്ചതാണെന്നും, തെളിവുകൾ കയ്യിലുണ്ടെന്നും മുകേഷ് വിശദീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നൽകിയത്. ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള മറ്റ് വ്‌ളോഗർമാർ. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് മുകേഷിനെതിരെയുള്ള പരാതി. അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുകേഷ് നായര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി കോവളം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.മോഡലിംഗിന്റെ മറവില്‍ മോശം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയും മുകേഷ് എം നായർക്കെതിരാണ്. കോവളത്തെ റിസോര്‍ട്ടിൽ വച്ചായിരുന്നു റീൽസ് ചിത്രീകരണം നടന്നത്.

Continue Reading

Trending