Connect with us

Sports

10.75 കോടിക്ക് ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിയില്‍

ദീപക് ചാഹര്‍ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിലെത്തി.

Published

on

ഐപിഎല്‍ 2025 സീസണ്‍ താര ലേലത്തിന്റെ രണ്ടാം ദിവസം ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍ തുടങ്ങിയവര്‍ക്കെല്ലാം താരലേലത്തില്‍ വന്‍ തുക ലഭിച്ചു. ആര്‍സിബി 10.75 കോടി രൂപയ്ക്ക് വിളിച്ചെടുത്തതിനാല്‍ രണ്ടാം ലേലത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ഏറ്റവും വില കൂടിയ താരം.

അതേസമയം ദീപക് ചാഹര്‍ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ മുകേഷ് കുമാര്‍, ആകാശ്ദീപ് സിങ് എന്നിവര്‍ക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡല്‍ഹിയും ആകാശ്ദീപിനെ ലക്നൗവും ടീമിലെത്തിച്ചു. തുഷാര്‍ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 1.25 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ജാന്‍സനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കി. ക്രുനാല്‍ പാണ്ഡ്യയെ ആര്‍സിബി 5.75 കോടിക്ക് വാങ്ങി. കെകെആര്‍ നിതീഷ് റാണയെ 4.2 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

സുന്ദറിനെ ഗുജറാത്ത് ടൈറ്റന്‍സ് 3.20 കോടിക്ക് വാങ്ങി. പവലിനെ അടിസ്ഥാന വിലയായ 1.5 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കി. 2 കോടി രൂപയ്ക്ക് ഫാഫ് ഡു പ്ലെസിസ് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെയാണ് 1.1 കോടി രൂപയ്ക്ക് ടീം സ്വന്തമാക്കിയത്.

Published

on

ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശിയെ 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെയാണ് 1.1 കോടി രൂപയ്ക്ക് ടീം സ്വന്തമാക്കിയത്.

ബിഹാര്‍ സമസ്തിപുര്‍ സ്വദേശിയായ ഈ 13-കാരന്‍ ഈ വര്‍ഷം ജനുവരി 5 നാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പട്നയില്‍ മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. യുവരാജ് സിങ്ങിനും സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും മുന്‍പേ രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കാന്‍ താരത്തിന് കഴിഞ്ഞു എന്നുള്ളതാണ് ഹൈലൈറ്റ്.

ശേഷം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ എ ടീമിനുവേണ്ടി വൈഭവ് ഇറങ്ങിയിരുന്നു. 62 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായി അന്ന് വൈഭവ്.

 

Continue Reading

News

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി

നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്.

Published

on

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്. സിങ്കപ്പൂരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയില്ഡ വെച്ചാണ് മത്സരം നടന്നത്.

വെള്ളക്കരുക്കളുമായാണ് ഡി. ഗുകേഷ് പോരാട്ടത്തിനിറങ്ങിയത്. കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെ കരുനീക്കം ആരംഭിച്ചെങ്കിലും ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. നാല്‍പത്തിരണ്ട് നീക്കങ്ങള്‍ക്കൊടുവില്‍ ഗുകേഷ് പരാജയപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക.

 

Continue Reading

More

സലാഹിന്റെ ഡബിളില്‍ ലിവര്‍പൂള്‍, പ്രീമിയര്‍ ലീഗില്‍ തലപ്പത്ത്

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തേരോട്ടം തുടര്‍ന്ന് ലിവര്‍പൂള്‍. ആവേശകരമായ മത്സരത്തില്‍ സതാംപ്റ്റനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ദൂരം വര്‍ധിപ്പിച്ചു.

സൂപ്പര്‍താരം മുഹമ്മദ് സലായുടെ ഇരട്ടഗോളാണ് ആവേശ ജയം സമ്മാനിച്ചത്. 65, 83 മിനിറ്റിലായിരുന്നു സലാഹിന്റെ ഗോളുകള്‍.ഇതില്‍ രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. ആദ്യ ഗോള്‍ 30ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്ലായ് നേടി. പൊരുതിനിന്ന സതാംപ്റ്റനായി ആദം ആംസ്ട്രോങ് (42), മത്തേയൂസ് ഫെര്‍ണാണ്ടസ് (56) എന്നിവര്‍ ഗോള്‍നേടി.

ആദം ആസ്ട്രോങിന്റെ പെനാല്‍ട്ടി കെല്ലഹര്‍ രക്ഷിച്ചുവെങ്കിലും റീബൗണ്ടില്‍ താരം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ മത്തേയൂസ് ഫെര്‍ണാണ്ടസിലൂടെ സ്താംപ്റ്റണ്‍ രണ്ടാം ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ഞെട്ടി. എന്നാല്‍ 65-ാമത്തെ മിനിറ്റില്‍ സലാഹ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 83-ാമത്തെ മിനിറ്റില്‍ ഹാന്റ് ബോളിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ട സലാഹ് ലിവര്‍പൂളിന്റെ വിജയം പൂര്‍ത്തിയാക്കി.

12 കളികളില്‍ നിന്ന് 31 പോയിന്റ് നേടിയാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തു തുടരുന്നത്.കഴിഞ്ഞ ദിവസം ടോട്ടനം ഹോട്സ്പറിനോട് 4-0ന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി, 12 കളികളില്‍നിന്ന് ഏഴു ജയവും രണ്ടു സമനിലയും സഹിതം 23 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ലെസ്റ്റര്‍ സിറ്റിയെ 21ന് തോല്‍പ്പിച്ച് ചെല്‍സി 22 പോയിന്റുമായി മൂന്നാമതും.നോട്ടിങ്ങം ഫോറസ്റ്റിനെ 30ന് തോല്‍പ്പിച്ച് ആര്‍സനല്‍ 22 പോയിന്റുമായി നാലാമതുമുണ്ട്.

Continue Reading

Trending