Connect with us

india

രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി; ആദ്യ കേസ് റജിസ്റ്റർ ചെയ്തത് ഡൽഹിയിൽ

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 285 പ്രകാരമാണ് കേസ്

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് ഭാരതീയ ന്യായ സംഹിത പ്രാബല്യത്തില്‍. ഇതുപ്രകാരമുള്ള ആദ്യകേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി കമല മാര്‍ക്കറ്റ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ തരുവ് കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 285 പ്രകാരമാണ് കേസ്. റെയില്‍വേ സ്റ്റേഷന്റെ ഫുട് ഓവര്‍ബ്രിഡ്ജിനടിയില്‍ പൊതുജനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയെന്നാണ് എഫി.ഐ.ആറില്‍ പറയുന്നത്.

രാജ്യത്ത് പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നില്‍ക്കുന്ന ക്രിമിനല്‍ നിയമങ്ങളായ ഇന്ത്യന്‍ ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം(സി.ആര്‍.പി.സി), ഇന്ത്യന്‍ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തല്‍സ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത(ബി.എന്‍.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവ നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി 20 വര്‍ഷം കൂടി ഇന്ത്യ ഭരിക്കും; മോദി

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിനെതിരെ നിർണായക നടപടികൾ സ്വീകരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

Published

on

എൻ.ഡി.എ മുന്നണിയുടെ വിജയത്തെ ഇല്ലാതാക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുമ്പോഴാണ് പരാമർശം. 10 വർഷം എൻ.ഡി.എ ഭരണം പൂർത്തിയാക്കി. ഇതിന് 20 വർഷം കൂടി മുന്നണി തന്നെ ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭരണഘടന ഉള്ളതിനാലാണ് എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയത്. അംബേദ്കറിന്റെ ഭരണഘടനയുള്ളതിനാലാണ് താൻ ഇവിടെ നിൽക്കുന്നതെന്നും മോദി പറഞ്ഞു. വികസിത ഭാരതത്തിനും ആത്മനിർഭർ ഭാരതത്തിനും വേണ്ടിയാണ് ജനങ്ങൾ തനിക്ക് വോട്ട് ചെയ്തത്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിനെതിരെ നിർണായക നടപടികൾ സ്വീകരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ലോക്സഭക്ക് സമാനമായി രാജ്യസഭയിലും മോദിയുടെ നന്ദിപ്രമേയ പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

രാജ്യസഭ നിർത്തിവെക്കണമെന്നും നുണ പറയുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷം രാജ്യസഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ പ്രതിപക്ഷം മൈതാനം ഉപേക്ഷിച്ച് പോയെന്നും സത്യം കേൾക്കാൻ അവർക്ക് ത്രാണിയില്ലെന്നും മോദി വിമർശിച്ചു. കഴിഞ്ഞ ദിവസം ലോക്സഭയിൽ നന്ദിപ്രമേയത്തിന് മോദി മറുപടി പറയുമ്പോഴും വലിയ പ്രതിഷേധം ഉയർന്നിരുന്നു. മണിപ്പൂരിന്റെ പേര് പറഞ്ഞായിരുന്നു പ്രതിഷേധം.

Continue Reading

india

നീറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു; വിദ്യാഭ്യാസം സംസ്ഥാന വിഷയമാക്കണം -വിജയ്

സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിജയ് പറഞ്ഞു.

Published

on

നീറ്റ് പരീക്ഷയ്‌ക്കെതിരെ നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യത്തോട് യോജിക്കുന്നു. സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിജയ് പറഞ്ഞു.

നീറ്റ് പരീക്ഷ നിര്‍ത്തലാക്കുക മാത്രമാണ് പരിഹാരമെന്ന് തമിഴക വെട്രി കഴകം (ടിവികെ) മേധാവി പറഞ്ഞു. വൈദ്യപരിശോധന നിര്‍ത്തലാക്കാനുള്ള ടിഎന്‍ സംസ്ഥാന അസംബ്ലിയുടെ പ്രമേയത്തെ വിജയ് പിന്തുണച്ചു, നീറ്റില്‍ ആളുകള്‍ക്ക് അവരുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.

‘നീറ്റ് പരീക്ഷയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തിന് നീറ്റ് ആവശ്യമില്ല. നീറ്റില്‍ നിന്ന് ഒഴിവാക്കുക മാത്രമാണ് ഏക പരിഹാരം. സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ നീറ്റിനെതിരായ പ്രമേയത്തെ ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് കൊണ്ടുവരണം- ”വിജയ് പറഞ്ഞു.

Continue Reading

india

ഹിന്ദു പരാമർശം; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഉദ്ധവ് താക്കറെ

‘പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തിനെതിരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ഞാന്‍ രാഹുലിന്റെ പ്രസംഗം കേട്ടതാണ്. ഞങ്ങളാരും ഹിന്ദുത്വത്തെ അപമാനിക്കുന്നവരോ അത്തരം നടപടികള്‍ അംഗീകരിക്കുന്നവരോ അല്ല. ബി.ജെ.പിയുടേത് ഹിന്ദുത്വമല്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദുത്വത്തെ ഉപേക്ഷിച്ചത് ബി.ജെ.പിയാണ്. അവര്‍ മുന്നോട്ട് വെക്കുന്ന ആശയം ഹിന്ദുത്വമല്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശം സംബന്ധിച്ച വിവാദത്തില്‍ പിന്തുണയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. രാഹുല്‍ ഹിന്ദുത്വത്തെ അപമാനിച്ചിട്ടില്ലെന്ന് ഉദ്ധവ് പറഞ്ഞു.

‘പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തിനെതിരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ഞാന്‍ രാഹുലിന്റെ പ്രസംഗം കേട്ടതാണ്. ഞങ്ങളാരും ഹിന്ദുത്വത്തെ അപമാനിക്കുന്നവരോ അത്തരം നടപടികള്‍ അംഗീകരിക്കുന്നവരോ അല്ല. ബി.ജെ.പിയുടേത് ഹിന്ദുത്വമല്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദുത്വത്തെ ഉപേക്ഷിച്ചത് ബി.ജെ.പിയാണ്. അവര്‍ മുന്നോട്ട് വെക്കുന്ന ആശയം ഹിന്ദുത്വമല്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതോടൊപ്പം ശിവന്റെ ചിത്രം കാണിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചപ്പോള്‍ അത് തടയാന്‍ ബി.ജെ.പി ശ്രമിച്ചു, ഇതാണോ ഹിന്ദുത്വം എന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ഹിന്ദുമതത്തെ മുഴുവന്‍ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട ഗാന്ധിയുടെ പ്രസംഗത്തില്‍ രണ്ട് തവണ ഇടപെട്ട മോദിയെ കൂടാതെ, കുറഞ്ഞത് അഞ്ച് കാബിനറ്റ് മന്ത്രിമാരെങ്കിലും രാഹുലിനെതിരെ പ്രതികരിച്ചിരുന്നു. ഒപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തിലും വിദ്വേഷത്തിലും ഇടപെടുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇത് കൂടാതെ അഗ്‌നിവീര്‍ പദ്ധതിയെയും ന്യൂനപക്ഷങ്ങളെയും സംബന്ധിച്ച് ലോക്സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങളും സ്പീക്കര്‍ ഓം ബിര്‍ല നീക്കം ചെയ്തിരുന്നു.

ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്‌നിവീര്‍ പദ്ധതിയെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. അഗ്‌നിവീര്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം യൂസ് ആന്റ് ത്രോ പദ്ധതിയാണെന്നും , കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇടപെട്ട് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ തള്ളി.

Continue Reading

Trending