Connect with us

india

ഭാരത് ജോഡോ യാത്ര സെപ്തംബര്‍ 11ന് കേരളത്തില്‍

മുന്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്തംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും.

Published

on

തിരുവനന്തപുരം: മുന്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്തംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്തംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും.

രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 7 വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്.കേരള പര്യടനം നടത്തുന്ന ജോഡോ യാത്ര വന്‍ വിജയമാക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടി കെ.സി.വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജോഡോ യാത്രയെ സംബന്ധിച്ച വിശദാംശങ്ങള്‍ കേരള കോഡിനേറ്ററും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി യോഗത്തില്‍ വിശദീകരിച്ചു.

പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 148 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കാലിക്കറ്റ് വഴി ഹജ്ജ്; ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നത് തടയണം

കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കി ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ അഡ്വൈസറി കമ്മിറ്റി ചെയർമാൻ കൂടിയായ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.

എയർ ഇന്ത്യ തന്നെ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കാൻ ശ്രമിക്കുന്നത്. ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകി. ബന്ധപ്പെട്ടവരുമായി സംസാരിച്ച് തീരുമാനത്തിലെത്താൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വിമാന കമ്പനി അധികൃതർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Continue Reading

india

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി; സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചു

കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Published

on

യുപിയിലെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി. കഴിഞ്ഞദിവസമാണ് അജ്ഞാത സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പഥക് അറിയിച്ചു. കാമ്പസിലും പരിസരത്തുള്ള പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി.

ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കാമ്പസിനുള്ളിലെ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഡോഗ് സ്‌ക്വാഡുള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്.

വ്യാഴാഴ്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ സ്‌ഫോടന ഭീഷണിയുണ്ടായിരുന്നു.

 

Continue Reading

india

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു

എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി.

Published

on

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി. പ്രാന്തജി താലൂക്കിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്വകാര്യ ലാബിലെ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബിലേക്ക് അയച്ചിരുന്നു. നിലവില്‍ കുട്ടി ഹിമന്തനഗറിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.

ജനുവരി ആറാം തീയതിയാണ് ഗുജറാത്തില്‍ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചത്. രണ്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. പനി, മൂക്കടപ്പ്, ചുമ എന്നിവയായിരുന്നു രോഗിയില്‍ ആദ്യം കണ്ട ലക്ഷണങ്ങള്‍. തുടര്‍ന്ന് ചികിത്സക്ക് ശേഷം കുട്ടി ആശുപത്രിയില്‍ നിന്ന് മടങ്ങി.

എന്നാല്‍ വ്യാഴാഴ്ച 80 വയസുള്ള ഒരാള്‍ക്കും കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആസ്തമ അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Continue Reading

Trending