india
ഭാരത് ജോഡോ യാത്ര; ‘തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും ആഴമേറിയതുമായ അനുഭവമെന്ന്’ രാഹുല്‍ഗാന്ധി
ഭാരത് ജോഡോ യാത്രയുടെ ഫലം രാജ്യത്തിന് മുഴുവന്‍ ലഭിക്കുമെന്ന് രാഹുല്‍

കന്യാകുമാരിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തുടങ്ങിയത്. 4000 കിലോമീറ്ററോളം താണ്ടി കഴിഞ്ഞ ദിവസം ശ്രീനഗറില്‍വച്ച് യാത്ര അവസാനിച്ചപ്പോള്‍, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും ആഴമേറിയതും മനോഹരവുമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഭാരത് ജോഡോ യാത്രയ്ക്ക് രാജ്യത്ത് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ യാത്രയില്‍ ഇന്ത്യയിലെ ജനങ്ങളുടെ പ്രതിരോധവും ശക്തിയും ഞങ്ങള്‍ക്ക് കാണാനായി. രാജ്യത്തെ കര്‍ഷകരും തൊഴിലില്ലാത്ത യുവാക്കളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് നേരിട്ടറിയാന്‍ സാധിച്ചെന്നും ശ്രീനഗറില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ പ്രതികരിച്ചു. ‘ഭാരത് ജോഡോ യാത്രയുടെ ഫലം രാജ്യത്തിന് മുഴുവന്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യമിട്ട് കേന്ദ്രഭരണപ്രദേശത്ത് ക്രമസമാധാനം അത്ര മികച്ചതാണെങ്കില്‍ ബിജെപി നേതാക്കള്‍ ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് യാത്ര നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അമിത് ഷാ ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് കാല്‍നടയായി പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധ്യമായ ബിജെപി വിരുദ്ധ മുന്നണിയില്‍ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ട്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമെങ്കിലും ആര്‍എസ്എസിനും ബിജെപിക്കുമെതിരെ അവര്‍ എപ്പോഴും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞു. നേരത്തെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവറില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം താന്‍ ഇന്ത്യക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയതായി പറഞ്ഞു.
india
2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി
മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
india
ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി
സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.
കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
india
ഡല്‍ഹിയിലും യുപിയിലും കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയി
കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതര്‍ അറിയിച്ചു.
കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചും വെള്ളക്കെട്ടില്‍ വീണും വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുമാണ് ചിലര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെയും ഡല്‍ഹി-എന്‍.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മൂലം കനത്ത നാശനഷ്ട്ടം സംഭവിച്ചു.
നായിഡ, ഗാസിയാബാദ്, മൊറാദാബാദ്, മീററ്റ്, ബാഗ്പത് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. റോഡില്‍ മരങ്ങളും പരസ്യബോര്‍ഡുകളും വീണ് ഗതാഗത തടസ്സമുണ്ടായി. ശക്തമായ കാറ്റിലും ഇടിമിന്നലിലും മരങ്ങളും മറ്റും വീടിനു മുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും വീണു വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala2 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india2 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala2 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala2 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല