Connect with us

kerala

സൂക്ഷിക്കുക നോറ വൈറസിനെ

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ഭക്ഷ്യ വിഷബാധയുണ്ടായ ഉച്ചക്കട സ്‌കൂളിലെ കുട്ടികളില്‍ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

Published

on

തിരുവനന്തപുരം: ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ഭക്ഷ്യ വിഷബാധയുണ്ടായ ഉച്ചക്കട സ്‌കൂളിലെ കുട്ടികളില്‍ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവക്കും ഈ വൈറസ് കാരണമാകുന്നു. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും വിസര്‍ജ്യം വഴിയും വൈറസ് പടരും.

ലക്ഷണങ്ങള്‍
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും.

എന്തു ചെയ്യണം

രോഗ ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രധാനം. കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്യുക. ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവുമാണ് നോറോ വൈറസ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം.

kerala

അവധി ചോദിച്ചതിന് ജീവനക്കാരനെ ഹോട്ടലുടമ കുത്തിപ്പരുക്കേല്‍പ്പിച്ചു

സംഭവത്തില്‍ ഹോട്ടലുടമ ജസീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Published

on

തിരുവനന്തപുരത്ത് അവധി ചോദിച്ചതിന് ജീവനക്കാരനെ ഹോട്ടലുടമ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഹോട്ടലുടമ ജസീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വക്കം സ്വദേശി ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വര്‍ക്കല നരിക്കല്ലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അല്‍ജസീറയിലായിരുന്നു കത്തിക്കുത്ത്. അവധി ചോദിച്ചതിനെ തുടര്‍ന്ന് ഹോട്ടലിന്റെ എതിര്‍വശം തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വച്ചാണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. മുഖത്ത് പരുക്കേറ്റ ഷാജിയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

കത്തിക്കുത്തില്‍ കൈക്ക് പരുക്കേറ്റ ജസീര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പൊലീസ് കസ്റ്റഡിയില്‍ ആകുന്നത്. ഷാജിക്ക് മൂക്കിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുറച്ച് മാസങ്ങളായി ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് വളരെ മോശയമായാണ് പെരുമാറിയിരുന്നതെന്നും, അവധി നല്‍കാന്‍ വിസമ്മതിച്ചിരുന്നതായും മറ്റ് ജീവനക്കാര്‍ പറയുന്നു.ജസീറിനെ നാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Continue Reading

kerala

കൊല്ലത്ത് മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി അമ്മ ജീവനൊടുക്കി

ചികിത്സയിലിരിക്കെയാണ് താര മരിച്ചത്

Published

on

കൊല്ലത്ത് മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി മാതാവ് ജീവനൊടുക്കി. പുത്തന്‍ കണ്ടത്തില്‍ താര ( 35 )യാണ് മരിച്ചത്. താര ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് താര മരിച്ചത്.

കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. താര മക്കള്‍ക്ക് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മക്കളായ ആത്മിക ( 6 ) അനാമിക ( ഒന്നര വയസ്) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരയുടെ ഭര്‍ത്താവ് വിദേശത്താണ്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Continue Reading

kerala

വഖഫ് പ്രതിഷേധം; ബംഗാളിലേതെന്ന വ്യാജേന ബിജെപി നേതാവ് പ്രചരിപ്പിച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ

ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്

Published

on

വഖഫ് ഭേദഗതി നിയമത്തിനെതിരായ പശ്ചിമ ബംഗാളിലുണ്ടായ പ്രതിഷേധത്തിലെ അക്രമങ്ങളുടെതെന്ന പേരില്‍ ബിജെപി നേതാവ് അഡ്വ. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ.

‘ബംഗാളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം. അതിര്‍ത്തി ജില്ലകളായ മുര്‍ഷിദാബാദിലും മാള്‍ഡയില്‍ നിന്നും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു’- എന്ന അടിക്കുറിപ്പിനാണ് ഗോപാലകൃഷ്ണന്‍ ബംഗ്ലാദേശിലെ ഒരു അക്രമത്തിന്റെ വീഡിയോ പ്രചരിപ്പിച്ചത്. ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബറിലും ഇതേ വീഡിയോ, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം എന്ന് പറഞ്ഞു കൊണ്ട് സംഘ്പരിവാര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എമരരേൃലരെലിറീ, മഹിേലം െതുടങ്ങിയ ഫാക്റ്റ് ചെക്ക് പ്ലാറ്റ്‌ഫോമുകള്‍ വീഡിയോയുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ഇത് ബാംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

അതേസമയം, വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് സമൂഹത്തില്‍ മത സ്പര്‍ധയുണ്ടാക്കുന്ന ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും ചിലര്‍ പറഞ്ഞു.എന്നാല്‍ അതൊന്നും വകവെക്കാതെ ഗോപാലകൃഷ്ണന്റെ വാളില്‍ ഇപ്പോഴും ഈ വീഡിയോയുണ്ട്. വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നു.

Continue Reading

Trending