എണ്‍പതുകാരനായ ന്യായാധിപന്‍ സാമൂഹ്യമാധ്യമങ്ങലില്‍ തരംഗമാകുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കും. എന്നാല്‍ കേവലമൊരു മുന്‍സിപ്പല്‍ കോടതിയിലെ മാത്രം ന്യാധിപനായ ഫ്രാങ്ക് കാപ്രിയോ ഇതിനകം ആയിരങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. അനേകായിരങ്ങള്‍ ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും ഈ ന്യായാധിപന് പിന്തുണയുമായെത്തുന്നു. ദശലക്ഷണക്കിനാളുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ലോലഹൃദയനായ ന്യായാധിപന്റെ വിധിന്യായം കണ്ടുകൊണ്ടിരിക്കുന്നു.
കുട്ടികളെ വിധിന്യായ പീഠത്തിലേക്ക് വിളിച്ചും, ആശ്വാസ വാക്കുകള്‍ പറഞ്ഞും, കറുത്ത വകഗ്ഗക്കാര്‍ക്കും പീഢിതര്‍ക്കും ധൈര്യം പകര്‍ന്നും ന്യായാധിപന്മാര്‍ക്കിടയില്‍ തികച്ചും വിത്യസ്തനാവുകയാണ് ഫ്രാങ്ക് കാപ്രിയോ.
എന്നാല്‍ ചിലപ്പോഴൊക്കെ ഈ ന്യായാധിപന്‍ അസ്വസ്ഥനാകാറുണ്ട്. സ്വാധീനിക്കാനും വശീകരിക്കാനുമൊക്കെ ചിലര്‍ നടത്തുന്ന ഹീന നീക്കങ്ങള്‍ കാണുമ്പോള്‍. ആളുകള്‍ക്ക് ഗവര്‍ണമെന്റിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് തന്റെ വീഡിയോകള്‍ വൈറലാകുന്നതെന്നാണ് കാപ്രിയോ വിശ്വസിക്കുന്നത്.
‘എന്റെ കോട്ടിനടിയില്‍ ഞാന്‍ മറ്റൊരു ബാഡ്ജ് ധരിക്കുന്നില്ല. അതിനടിയിലുള്ളതൊരു ഹൃദയമാണ്’
തന്റെ മകനെ കൊന്ന കേസില്‍ വിചാരണക്കൂട്ടില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ അധി വൈകാരികമായ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
‘യുവര്‍ ഹോണര്‍, അതീവ സങ്കീര്‍ണമായ ഒരു സാഹചര്യത്തിലൂടെയാണ് ഞാന്‍ കടുന്ന പോയിക്കൊണ്ടിരിക്കുന്നത’്. കണ്ണീരോടെ ആ സ്ത്രീ ജഡ്ജിയോട് പറഞ്ഞു.
കാപ്രിയോ വളരെ ശ്രദ്ധയോടെ അത് കേള്‍ക്കുകയും ചെയ്തു.
‘ലോകത്ത് ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഒരിക്കലും ഉണ്ടാകരുതെന്ന് ഞാന്‍ ശക്തമായി ആഗ്രഹിക്കുന്നു’.
‘ലോകത്തെ ഏറ്റവും നീചമായൊരുനുഭവമാണിത്. ശൂന്യതയും നഷ്ടബോധവുമാണിപ്പോള്‍ എന്നെ വേട്ടയാടുന്നത്’.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചക്കാരാണ് കാപ്രിയോ ജഡ്ജിന് പിന്തുണയുമായി അഭിപ്രായങ്ങള്‍ പറയുന്നത്.
അമേരിക്കയുടെ വിധിന്യായ വ്യവസ്ഥയിലേക്ക് ചില അദ്ധ്യായങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ അന്തസ്സുള്ള സമാധാനപ്രിയരായ ജനതയാണെന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ മനസ്സിലാക്കണം. എന്നാല്‍ ഇക്കാലമത്രയും അങ്ങനെയല്ല നമ്മളെ ചിത്രീകരിച്ചത്.
കാപ്രിയോ ഒരു ഹൈസ്‌കൂളില്‍ ചരിത്രാദ്ധ്യപകനായിരുന്നു. സഫോള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ രാത്രി ക്ലാസുകളില്‍ പങ്കെടുത്താണ് വിധിന്യാം പഠിച്ചത്. 1985 ലാണ് പാര്‍ട്ട് ടൈം ജഡ്ജിയായി മിന്‍സിപ്പല്‍ കോടതിയില്‍ ചാര്‍ജ്ജെടുക്കുന്നത്. കുറച്ചു വര്‍ങ്ങള്‍ക്ക്‌ന ശേഷം കാപ്രിയോയുടെ വിധി ന്യായ പ്രക്രിയയുടെ വിഡീയോകള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ‘ജോ’ പകര്‍ത്തുകയും കോട്ട് ഇന്‍ പ്രൊവിഡന്‍സ് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു പോന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജോ ആ വിഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രേക്ഷകര്‍ കാണുകയും ചെയ്തതോടെയാണ് ജസ്റ്റിസ് കാപ്രിയോയുടെ വിധിന്യായ വീഡിയോകള്‍ വൈറലായത്.
കേരളത്തിൽ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന മലയാളസിനിമയായി എമ്പുരാൻ. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു ഈ സ്ഥാനത്ത്. 72 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ കലക്ഷൻ വെറും പത്ത് ദിവസംകൊണ്ടാണ് എമ്പുരാന് ലഭിച്ചത്.
ഇന്ത്യയിൽ നിന്നും ഇതുവരെയായി ചിത്രം 91.15 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രം വിദേശ കളക്ഷനിൽ 100 കോടി നേടിയതായി റിപ്പോർട്ട് വന്നുകഴിഞ്ഞു. ലോക ബോക്സ് ഓഫിസിൽ തിയേറ്ററിൽ എത്തി രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ മൊത്തം കളക്ഷനിൽ 100 കോടി തൊട്ട ചിത്രത്തിലെ വിവാദ ഭാഗങ്ങൾ വെട്ടിമാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരുത്തി.
‘മലയാള സിനിമ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലാണ് ഇത്. ഈ നിമിഷം ഞങ്ങൾക്കുള്ളതല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും, ഓരോ ആഹ്ലാദത്തിനും, കണ്ണീരിനും അവകാശപ്പെട്ടതാണ്. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു’- എന്ന് പറഞ്ഞു കൊണ്ടാണ് അണിയറപ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.
ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ആദ്യദിനത്തിൽ 50 കോടി കളക്ഷന്‍ നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറുക കൂടിയായിരുന്നു എമ്പുരാൻ. മോഹന്‍ലാലിന്‍റെ തന്നെ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്.
കൊച്ചി: കൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്പനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴില്‍ പീഡനം നടന്നത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം.
ജീവനക്കാതെ മുട്ടുകാലില്‍ നടത്തി, നിലത്തുനിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇവിടെയുള്ള ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് നേടാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്.
പത്രത്തിലെ പരസ്യം കണ്ടാണ് പലരും ജോലിക്ക് വരുന്നത്. അഭിമുഖത്തിന്റെ സമയത്ത് ആറ് മാസം ട്രെയിനിങ്ങും 8000-1000 വരെ ശമ്പളം നല്‍കുമെന്നും വാഗ്ദാനം ചെയ്യും. എന്നാല്‍ ജോലിക്ക് കയറിയതിന് ശേഷം ശമ്പളമില്ലെന്നാണ് മാനേജർമാർ പറയുന്നത്. ശമ്പളം ചോദിച്ചാൽ സ്‌റ്റൈപ്പന്റ് നൽകാനേ പറ്റൂ എന്നാണ് മാനേജര്‍മാര്‍ പറയുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ട്രെയിനിങ് കഴിഞ്ഞാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പിടിച്ചു നിന്നതെന്നും എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ട്രെയിനിങ് പിരീഡില്‍ നിന്ന് മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു. ഉപദ്രവിക്കാന്‍ വേണ്ടി മാത്രം കമ്പനിയില്‍ മാനേജര്‍മാരുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
സംഭവത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പരിശോധന നടത്തുമെന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഫോര്‍ട്ടുകൊച്ചി, പെരുമ്പാവൂര്‍ ശാഖകളിലും പരിശോധന നടത്തുമെന്നാണ് വകുപ്പ് അറിയിച്ചിരക്കുന്നത്.
ഡൽഹി ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറ്റിയ ജഡ്ജി യശ്വന്ത് വർമ ചുമതലയേറ്റു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം ഉണ്ടായത്. ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് നിലവിൽ ജുഡീഷ്യൽ ചുമതലകൾ ഉണ്ടാകില്ല.
യശ്വന്ത് വർമയെ സ്ഥലം മാറ്റിയതിന് പിന്നാലെ മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്ന് അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു. ജസ്റ്റിസ് വർമയുടെ വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞതുൾപ്പെടെ ചാക്കുകണക്കിന് നോട്ടുകെട്ട് കണ്ടെത്തിയത്.
മാര്‍ച്ച് 14-ന് രാത്രിയാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടർന്ന് അധികാരികാരികളെ വിവരമറിയിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വർമ വീട്ടിൽ ഉണ്ടായിരുന്നില്ല. വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്‍ത്ത് ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
സംഭവം സുപ്രിംകോടതി നിയോഗിച്ച ജഡ്ജിമാരുടെ മൂന്നംഗ സംഘം അന്വേഷിക്കുന്നതിനിടെയാണ് വർമയെ സ്ഥലംമാറ്റിയത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ അവധിയിൽ പോയ വർമയെ ചുമതലകളിൽനിന്ന് മാറ്റി നിർത്താൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു സുപ്രിംകോടതി നിർദേശിച്ചിരുന്നു.