Connect with us

News

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്; മൂന്ന് പേർ പിടിയിൽ

പിടിയിലായവരുടെ കുടുതല്‍ വിവരങ്ങള്‍ ഇസ്രാഈല്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. നെതന്യാഹുവിന്റെ സീസേറയിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, പിടിയിലായവരുടെ കുടുതല്‍ വിവരങ്ങള്‍ ഇസ്രാഈല്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ആക്രമണം നടക്കുമ്പോള്‍ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. ഇസ്രാഈല്‍ പൊലീസ് ആക്രമണത്തില്‍ ഉടന്‍ തന്നെ അന്വേഷണം തുടങ്ങി. ഗുരുതരമായ സംഭവമാണ് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെ അപലപിച്ച് ഇസ്രാഈലിലെ രാഷ്ട്രീയവൃത്തങ്ങള്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് യായിര്‍ ലാപ്പിഡ് നാഷണല്‍ യൂണിറ്റി ചെയര്‍മാന്‍ ബെന്നി ഗാന്റ്‌സ് എന്നിവര്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇസ്രാഈല്‍ പ്രസിഡന്റ് ഹെര്‍സോഗും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ ഉടന്‍ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണ്ടും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവിനെ വധിക്കാനും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനുമായി ഈയടുത്ത് നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് പുതിയ ആക്രമണമെന്നും നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു. നേരത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ നെതന്യാഹുവിന്റെ വീട്ടിലെ കിടപ്പുമുറിക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്

രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്.

Published

on

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേ സമയം പാകിസ്താന്‍ യുവതിയെ വിവാഹം കഴിച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പാക് യുവതിയുമായുള്ള വിവാഹം മറച്ചു വച്ചതിനെ തുടര്‍ന്നാണ് നടപടി. മുനീര്‍ അഹമ്മദ് എന്ന ജവാനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചു. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

News

കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടം; എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു

ഗ്രൗണ്ട് ഫ്ളോറില്‍ ഭാഗീകമായും മറ്റ് ആറ് നിലകളിലും പൂര്‍ണമായും വൈദ്യുതി പുന:സ്ഥാപിച്ചിട്ടുണ്ട്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അപകടത്തെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുന:സ്ഥാപിച്ചു. ഗ്രൗണ്ട് ഫ്ളോറില്‍ ഭാഗീകമായും മറ്റ് ആറ് നിലകളിലും പൂര്‍ണമായും വൈദ്യുതി പുന:സ്ഥാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടം നടന്നത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളില്‍ പടരുകയായിരുന്നു. റെഡ് സോണ്‍ ഏരിയയില്‍ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ രോഗികളെ പുറത്തു എത്തിക്കുകയും മെഡിക്കല്‍ കോളേജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. യുപിഎസ് റൂമിലേക്കുള്ള പ്രവേശനങ്ങളും പരിശോധിക്കും. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.

Continue Reading

india

പഹല്‍ഗാം ആക്രമണം; ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാകിസ്ഥാന്‍ കപ്പലുകള്‍ നിരോധിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പതാകയുള്ള എല്ലാ കപ്പലുകളും ഇന്ത്യന്‍ തുറമുഖത്ത് പ്രവേശിക്കുന്നത് കേന്ദ്രം ശനിയാഴ്ച നിരോധിച്ചു.

Published

on

ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പതാകയുള്ള എല്ലാ കപ്പലുകളും ഇന്ത്യന്‍ തുറമുഖത്ത് പ്രവേശിക്കുന്നത് കേന്ദ്രം ശനിയാഴ്ച നിരോധിച്ചു.

മെയ് 3 ലെ വിജ്ഞാപനത്തില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഒരു ഇന്ത്യന്‍ കപ്പല്‍ ഒരു പാകിസ്ഥാന്‍ തുറമുഖവും സന്ദര്‍ശിക്കില്ലെന്ന് അറിയിച്ചു.
പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്.

”പാകിസ്ഥാന്‍ പതാക വഹിക്കുന്ന ഒരു കപ്പല്‍ ഒരു ഇന്ത്യന്‍ തുറമുഖവും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല,” ഉത്തരവില്‍ പറയുന്നു. ‘ഇന്ത്യന്‍ പതാകക്കപ്പല്‍ പാകിസ്ഥാനിലെ ഒരു തുറമുഖവും സന്ദര്‍ശിക്കരുത്.’ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അത് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എല്ലാ പാകിസ്ഥാന്‍ കപ്പലുകളും തങ്ങളുടെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയെന്നും മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു.

‘ഇന്ത്യന്‍ ആസ്തികള്‍, ചരക്ക്, ബന്ധിപ്പിച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതുതാല്‍പ്പര്യത്തിനും ഇന്ത്യന്‍ ഷിപ്പിംഗിന്റെ താല്‍പ്പര്യത്തിനും വേണ്ടിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്,” അതില്‍ പറയുന്നു.

”ഈ ഉത്തരവില്‍ നിന്നുള്ള ഏതെങ്കിലും ഇളവുകളും വിതരണവും ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തീരുമാനിക്കും,” ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending