ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റു. ആറാം തവണയാണ് ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 120 അംഗ സെനറ്റില്‍ 63 നിയമ നിര്‍മ്മാതാക്കളുടെ പിന്തുണയാമ് നെതന്യാഹുവിനുള്ളത്. സഭയില്‍ 54 എംഎല്‍എമാരാണ് നെതന്യാഹുവിനെതിരെ വോട്ട് ചെയ്തത്. ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന പ്രധാനമന്ത്രിയാണ് നെതന്യാഹു.
നാല് വര്‍ഷത്തിനിടെ ഇസ്രായേലില്‍ നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പ് ആണ് ഇത്. തുടര്‍ച്ചയായ 12 വര്‍ഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ബെഞ്ചമിന്‍ നെതന്യാഹു അധികാരഭൃഷ്ടനാവുന്നത്. ജൂണില്‍ പ്രധാനമന്ത്രിയായിരുന്ന നാഫ്തലി ബെന്നറ്റ് പാര്‍ലമെന്റ് പിരിച്ചുവിടുകയും വിദേശകാര്യ മന്ത്രി യെയ്ര്‍ ലാപിഡ് കാവല്‍ പ്രധാനമന്ത്രിയാവുകയുമായിരുന്നു.