Connect with us

india

ടെക് കമ്പനിയുടെ സിഇഒയെയും എംഡിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ

നോർത്ത് ബംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്.

Published

on

ബം​ഗളൂരുവിൽ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ശബരീഷ്, വിനയ് റെഡ്ഢി, സന്തോഷ്‌ എന്നിവരാണ് പിടിയിലായിട്ടുള്ളത്. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സി ഇ ഒ വിനു കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാ​ഗ്യത്തിലാണ് ഇയാൾ രണ്ട് പേരെയും കുത്തിക്കൊലപ്പെടുത്തിയതാണെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. നോർത്ത് ബംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ നിലത്ത് കെട്ടി, കൈകൾ വിലങ്ങിട്ട് നാടുകടത്തി

Published

on

അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തിയതിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത കുടിയേറ്റത്തിനെതിരായ അമേരിക്കയുടെ നിലപാടിൽ മാറ്റമില്ല. നിയമാനുസൃതമായി ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. നിയമവിരുദ്ധ കുടിയേറ്റവും വീസ ദുരുപയോഗവും അനുവദിക്കില്ലെന്ന് എംബസി വ്യക്തമാക്കി.

വിദ്യാർഥിയെ അധികാരികൾ കൈകൾ വിലങ്ങിട്ട് തറയിൽ പിടിച്ചുവെക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാൽ ജെയിൻ പങ്കുവെച്ച വിഡിയോയിൽ യുഎസ് അധികാരികൾ വിദ്യാർഥിയോട് ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നത് കാണാം. വിദ്യാർഥിയെ നിലത്ത് കെട്ടിയിട്ടിരിക്കുന്നതും കുറഞ്ഞത് നാല് ഉദ്യോഗസ്ഥർ അയാളെ പിടിച്ചുനിർത്തുന്നതും രണ്ട് ഉദ്യോഗസ്ഥർ കാൽമുട്ടുകൾ വിദ്യാർഥിയുടെ പുറകിൽ വച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണിക്കുന്നു. അവർ വിദ്യാർഥിയുടെ കാലുകളും കൈകളും കെട്ടിയിട്ടിരുന്നു.

ഡോണൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിൽ വന്നതിനെ പിന്നാലെ അനധിക‍ൃത കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടിയാണ് സ്വീകരിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽ അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ മടക്കി അയച്ചിരുന്നു. നടപടിയുടെ ഭാ​ഗമായി 100-ലധികം ഇന്ത്യക്കാരെ തിരിച്ചയച്ചിരുന്നു.

Continue Reading

india

ലക്ഷദ്വീപ് സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഉത്തരവ് വിശദമായ പഠനം നടത്താതെയെന്ന് വിമർശനം

Published

on

ലക്ഷദ്വീപ് സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് മുമ്പ് ലഭ്യമായിരുന്ന അറബി അല്ലെങ്കിൽ മഹൽ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിഷേധിക്കുന്നു. ഒരു ഭാഷയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏത് മാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ലക്ഷദ്വീപിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌.എസ്‌.യു‌.ഐ) പ്രസിഡന്റ് അജാസ് അക്ബർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് തീരുമാനം. കഴിഞ്ഞ എഴുപത് വർഷമായി ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് മൂന്നാം ഭാഷയായി അറബി/മഹൽ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.

വാദം കേൾക്കുന്നതിനിടെ, നിലവിലുള്ള ഭാഷാ ഓപ്ഷനുകൾ മാറ്റുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിലയിരുത്തുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു.

Continue Reading

india

കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു

വാഹനത്തില്‍ ഇന്ത്യക്കാരും

Published

on

നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ കെനിയയിലെ നാകുരു ഹൈവേയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍പെട്ട ബസ്സില്‍ 28 ഇന്ത്യന്‍ വിനോദ സഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.

വിനോദ സഞ്ചാരികള്‍ മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു. മോശം കാലാവസ്ഥയും വാഹനത്തിന്റെ ബ്രേക്ക് തകരാറിലുമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു എന്ന് ന്യാന്‍ഡരുവ സെന്‍ട്രല്‍ പോലീസ് ഉദോഗസ്ഥ സ്റ്റെല്ല കീറോണാ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഉദോഗസ്ഥ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending