Connect with us

News

പരുക്ക് മാറി തിരികെയെത്തി ബെന്‍ സ്റ്റോക്സ്; ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ചേക്കും

കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ അടുത്ത പ്രതിയോഗികള്‍.

Published

on

മുംബൈ: ലോകകപ്പില്‍ തപ്പിതടയുന്ന ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തേടി ശുഭവാര്‍ത്ത. പരുക്ക് കാരണം ഇത് വരെ ലോകകപ്പില്‍ ഒരു മല്‍സരവും കളിക്കാന്‍ കഴിയാതിരുന്ന ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് തിരികെ വരുന്നു.

ഇതിനകം മൂന്ന് മല്‍സരങ്ങളാണ് ചാമ്പ്യന്മാര്‍ ലോകകപ്പില്‍ കളിച്ചത്. ഇതില്‍ ആകെ ഒരു വിജയം മാത്രമാണ് സമ്പാദിക്കാനായത്. ഉദ്ഘാടന മല്‍സരത്തില്‍ ന്യുസിലന്‍ഡിന് മുന്നില്‍ അടിയറവ് പറഞ്ഞ ഇംഗ്ലണ്ട് അവസാന മല്‍സരത്തില്‍ അഫ്ഗാനിസ്താന് മുന്നിലും തല താഴ്ത്തിയിരുന്നു. സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള എല്ലാ മല്‍സരങ്ങളിലും വിജയം നിര്‍ബന്ധമായിരിക്കെയാണ് താന്‍ ആരോഗ്യം വീണ്ടെടുത്തതായി സ്റ്റോക്സ് വ്യക്തമാക്കിയത്. ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലീഷ് ടീമിനൊപ്പം അദ്ദേഹം പരിശീലനം നടത്തി. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ അടുത്ത പ്രതിയോഗികള്‍.

kerala

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രാക്കാരിക്ക ദാരുണാന്ത്യം

പത്തനംതിട്ട പന്തളത്താണ് അപകടം സംഭവിച്ചത്.

Published

on

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട പന്തളത്താണ് അപകടം സംഭവിച്ചത്. പട്ടാഴി സ്വദേശി ലിനുമോള്‍ ആണ് മരിച്ചത്. ഭര്‍ത്താവ് എല്‍ദോസിന് പരിക്കേറ്റു. സ്‌കൂട്ടറിനെ മറികടക്കവേ ബസ് സ്‌കൂട്ടറിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം സംഭവിച്ചത്.

ലിനു മോള്‍ സ്‌കൂട്ടറില്‍ നിന്നും വലതുവശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊടുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആണ് സ്‌കൂട്ടറില്‍ തട്ടിയത്. പന്തളം പൊലീസ് സ്റ്റേഷന് സമീപം എംസി റോഡിലാണ് അപകടം സംഭവിച്ചത്.

 

 

Continue Reading

crime

ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ

ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി.

Published

on

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ 6വർഷം 9 മാസം തടവും ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ.

കൂടാതെ 2 ലക്ഷം രൂപ പിഴയും നൽകണം. മറ്റ് രണ്ട് പേരും 15000 രൂപ വീതം പിഴയടക്കണം. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി. കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു.

2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്ത് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്.

പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പിന്‍ബലവും അടഞ്ഞു. എന്നാൽ ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലം കേസിൽ നിർണായകമായി.

ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്‍റെ സാക്ഷിമൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.

Continue Reading

india

കുടുംബാസൂത്രണം നടപ്പാക്കിയ സംസ്ഥാനങ്ങളോട് അനീതി ; മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍യോഗം

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

Published

on

മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗം ചെന്നെയില്‍ തുടങ്ങി. യോഗത്തില്‍ 7 സംസ്ഥാനങ്ങളിലെ വിവിധ കക്ഷിനേതാക്കള്‍ പങ്കെടുക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് യോഗം വിളിച്ചു ചേര്‍ത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഇതു കൂടാതെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്‌ലിം ലീഗിലെ പി.എം.എസലാം തുടങ്ങിയവരും കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നു. ബിജെപി ഒഴികെയുള്ള 123 കക്ഷികള്‍ യോഗത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണത്തെ ബാധിക്കുമെന്നാണ് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. നിലവിലുള്ള സീറ്റുകള്‍ കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ അനുവദിക്കില്ലെന്നും തമിഴ് നാട് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെ ഡി കെ ശിവകുമാര്‍ അഭിനന്ദിച്ചു.

മാര്‍ച്ച് 5 ന് ചെന്നൈയില്‍ ഇതേ വിഷയത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് ചെന്നൈയിലെ ഐടിസി ചോളയില്‍ യോഗം ചേരുന്നത്. അതിര്‍ത്തി നിര്‍ണ്ണയം ബാധിക്കുന്ന സംസ്ഥാനങ്ങള്‍ക്കായുള്ള ആദ്യ സംയുക്ത ആക്ഷന്‍ കമ്മിറ്റി (ജെഎസി)യാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫെയര്‍ ഡീലിമിറ്റേഷന്‍ ഉറപ്പാക്കി ഫെഡറല്‍ ഘടന സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ച ദിവസമായി ഇന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് സ്റ്റാലിന്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കുറിച്ചു. ചെന്നൈ കോര്‍പ്പറേഷന്‍ കെട്ടിടത്തിന് പുറത്ത് ‘ഫെയര്‍ ഡീലിമിറ്റേഷന്‍’ എന്ന വലിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ അതിര്‍ത്തി നിര്‍ണ്ണയം ബാധിക്കും. അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങള്‍ അതിനെ എതിര്‍ക്കുന്നത്.

ചെന്നൈയിലെ നാമക്കല്‍ കവിഗ്‌നര്‍ ഹാളില്‍ ഈ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. 123 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ അതിര്‍ത്തി നിര്‍ണ്ണയത്തിനെതിരായ തമിഴ്നാടിന്റെ നിലപാടിന് പിന്തുണ അറിയിച്ചു. എന്നാല്‍ ബിജെപി യോഗം ബഹിഷ്‌കരിച്ചു.

Continue Reading

Trending