Connect with us

kerala

ബിലീവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡിനിടെ നാടകീയ സംഭവങ്ങള്‍; പിടിച്ചെടുത്ത ഐഫോണ്‍ തട്ടിപ്പറിച്ചോടി ടോയ്‌ലറ്റില്‍ കളഞ്ഞു

നിര്‍ണായകമായ മറ്റൊരു തെളിവായ പെന്‍ഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി.

Published

on

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്ന റെയ്ഡിനിടെ നാടകീയ സംഭവങ്ങള്‍. റെയ്ഡ് പുരോഗമിക്കുന്നതിനിടെ ആദ്യ ദിവസം സഭയുടെ വക്താവും മെഡിക്കല്‍ കോളേജിന്റെ മാനേജറും ആയ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കുന്നതിന് ഇടയില്‍ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടി ഫോണ്‍ നിലത്ത് എറിഞ്ഞുക്കാന്‍ ശ്രമിക്കുകയായിരുന്നു.് ഫോണ്‍ ടോയ്‌ലറ്റിലിട്ട് ഫ്ളഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും വൈദികനെ പിടിച്ചുമാറ്റി തകര്‍ന്ന ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ച ഫോണില്‍ നിന്നെടുത്ത ഡേറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്.

നിര്‍ണായകമായ മറ്റൊരു തെളിവായ പെന്‍ഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു തടയുകയായിരുന്നു. റെയ്ഡിനിടെ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഏഴുകോടി രൂപ ബിലിവേഴ്സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് പിടിച്ചെടുത്തത്. ബാക്കി തുക ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്.

ബിലിവേഴ്സ് സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇരുവരെയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ആദായ നികുതി വകുപ്പ് നടത്തുന്നുണ്ട്.

 

kerala

മുണ്ടൂര്‍ കാട്ടാനാക്രമണം; അലന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ്

മൃതദേഹം ഇന്ന് സംസ്‌കരിക്കും.

Published

on

മുണ്ടൂര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അലന്റെ മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ എട്ടുമണിയോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മൈലംപുള്ളിയിലെ സെമിത്തേരിയില്‍ വെച്ചായിരിക്കും സംസ്‌കാരം നടക്കു.

അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ അമ്മ വിജി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

മുണ്ടൂര്‍ കയറംക്കോട് സ്വദേശി അലനാണ് കാട്ടാണ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുന്നതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. പരിക്കേറ്റ വിജി ഫോണില്‍ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല .

 

Continue Reading

india

മുനമ്പം വിഷയത്തിലെ നിലപാട്; മുസ്‌ലിംലീഗിനെ അഭിനന്ദിക്കുന്നു: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ജ: സി എന്‍ രാമചന്ദ്രന്‍

മുനമ്പം വിഷയത്തിലെ പക്വമായ നിലപാടില്‍ മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍.

Published

on

മുനമ്പം വിഷയത്തിലെ പക്വമായ നിലപാടില്‍ മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍. കമ്മിഷന്റെ പ്രവര്‍ത്തനത്തിന് തടസ്സങ്ങളില്ലെന്ന് മുനമ്പം ജുഡീഷ്യല്‍ കമ്മിഷനായി പ്രവര്‍ത്തിക്കുന്ന സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു. മെയ് 31ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന മുസ്‌ലിംലീഗ് നിലപാട് പ്രശംസനീയമാണ്. നിയമപരമായി മുനമ്പത്തുകാര്‍ക്ക് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായ ഭവന സമുച്ചയ ശിലാസ്ഥാപനം 9ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് പ്രധാന റോഡിനോട് ഓരം ചേര്‍ന്നാണ് ഭവന സമുച്ചയം ഒരുങ്ങുന്നത്. പത്തര ഏക്കര്‍ ഭൂമിയില്‍ 2000 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കാനുള്ള അടിത്തറയോടു കൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുന്നത്. ശുദ്ധജലവും റോഡും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലം ഏറ്റെടുത്തത്. 105 വീടുകളുടെ സമുച്ചയമാണ് ഒരുങ്ങുന്നത്. ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടര്‍ന്ന് പാര്‍ട്ടി സ്വന്തം നിലക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നു. പദ്ധതി പ്രദേശം മോപ്പാടി-മുട്ടില്‍ പ്രധാനപാതയുടെ ഓരത്താണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ, അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ ഫിറോസ്, പി. ഇസ്മയില്‍, ടി.പി.എം ജിഷാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Continue Reading

kerala

കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

Published

on

കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സഹപാഠികളാണ് മൃതദേഹം ആദ്യം കണ്ടത്. ഞായറാഴ്ച രാത്രി 11.45നായിരുന്നു സംഭവം.

വിദ്യാര്‍ത്ഥിനി ഇതിനു മുമ്പ് രണ്ട് പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ വച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

മൂന്ന് വര്‍ഷമായി മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനി. എന്നാല്‍ കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

 

Continue Reading

Trending