Connect with us

News

ഖത്തറില്‍ ഇന്ന് കാനഡക്കെതിരെ ബെല്‍ജിയം

ഗ്രൂപ്പ് എഫിലെ അല്‍ റയാന്‍ പോരാട്ടത്തില്‍ ഇന്ന് കനഡക്കെതിരെ ബെല്‍ജിയം എത്ര ഗോളടിക്കുമെന്നത് മാത്രമാണ് ചോദ്യം.

Published

on

ഗ്രൂപ്പ് എഫിലെ അല്‍ റയാന്‍ പോരാട്ടത്തില്‍ ഇന്ന് കനഡക്കെതിരെ ബെല്‍ജിയം എത്ര ഗോളടിക്കുമെന്നത് മാത്രമാണ് ചോദ്യം. കോണ്‍കാഫില്‍ നിന്നുള്ള കനഡക്കാര്‍ക്ക് കെവിന്‍ ഡി ബ്രുയന്‍ നയിക്കുന്ന ബെല്‍ജിയത്തെ ഒരു തരത്തിലും കീഴ്‌പ്പെടുത്താനാവില്ല.

അമേരിക്ക, മെക്‌സിക്കോ എന്നിവര്‍ക്ക് പിറകെ വന്‍കരയില്‍ നിന്നും ഖത്തര്‍ ടിക്കറ്റ് നേടിയത് തന്നെ വലിയ കാര്യം. ലോകത്തെ ഏറ്റവും മികച്ച മധ്യനിരക്കാരനാണ് ഡി ബ്രുയന്‍. അദ്ദേഹത്തിനൊപ്പം ഈഡന്‍ ഹസാഡും റുമേലു ലുക്കാക്കുവുമെല്ലാം. പ്രീമിയര്‍ ലീഗില്‍ ഇതിനകം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുപ്പായത്തില്‍ 224 മല്‍സരങ്ങള്‍ കളിച്ചിരിക്കുന്നു അദ്ദേഹം. പരിക്ക് കാരണം ലുക്കാക്കു ഖത്തറില്‍ ആദ്യ രണ്ട് മല്‍സരങ്ങളില്‍ കളിക്കാന്‍ സാധ്യതയില്ല.

crime

അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് മധ്യവയ്‌സക്കനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു; സംഭവം ചത്തീസ്ഗഡില്‍

50 വയസുള്ള പഞ്ച്‌റാം സാര്‍ത്തി എന്ന അമ്പതുകാരന്‍ അരി മോഷ്ടിക്കുന്നത് കണ്ടെന്നാരോപിച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിടുകയായിരുന്നു.

Published

on

ചത്തീസ്ഗഡില്‍ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദുമാര്‍പ്പള്ളി ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

50 വയസുള്ള പഞ്ച്‌റാം സാര്‍ത്തി എന്ന അമ്പതുകാരന്‍ അരി മോഷ്ടിക്കുന്നത് കണ്ടെന്നാരോപിച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. പിന്നാലെ അയല്‍വാസികളായ മൂന്ന് പേര് ചേര്‍ന്ന് ഇയാളെ മുളവടികൊണ്ട് മര്‍ദിച്ചതായും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.

പിന്നാലെ സംഭവ സ്ഥലത്ത് പൊലീസ് എത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദളിതനായ പഞ്ച്‌റാ സാത്തിയെ അബോധാവസ്ഥയില്‍ മരത്തില്‍ കെട്ടിയിട്ടതായി കാണുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103 ഒന്ന് പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകത്തിന് ദളിത് മധ്യവയസ്‌ക്കനെ ഇരയാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ ആള്‍ക്കൂട്ട കൊലപാതകത്തിന് കേസെടുക്കണമെന്നും നാട്ടുകാരില്‍ ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്.

ഭാരതീയ ന്യായ സംഹിത 103 രണ്ട് വകുപ്പ് പ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് ജാതി, സമുദായം, ഭാഷ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ കൊലപാകം നടത്തുമ്പോള്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ വീരേന്ദ്രസാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീരേന്ദ്ര സിദാറിന്റെ വീട്ടില്‍ കയറി പഞ്ച്‌റാം സാര്‍ത്തി അരി മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇയാളെ മര്‍ദിച്ചതും കൊലപ്പെടുത്തിയതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

News

ഹമാസ് നേതാവ് ഹനിയെയെ കൊന്നത് ഇസ്രാഈല്‍ തന്നെ; സ്ഥിരീകരിച്ച് ഇസ്രാഇല്‍ പ്രതിരോധ മന്ത്രി

ജൂലായില്‍ ഇറാനിലെ ടെഹ്‌റാനില്‍ വെച്ചായിരുന്നു ഹനിയെ കൊല്ലപ്പെട്ടത്. 

Published

on

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രാഈല്‍ തന്നെയെന്ന് സ്ഥിരീകരണം. പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂലായില്‍ ഇറാനിലെ ടെഹ്‌റാനില്‍ വെച്ചായിരുന്നു ഹനിയെ കൊല്ലപ്പെട്ടത്.

ഹനിയെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രാഈല്‍ ആണെന്ന് ശക്തമായ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇസ്രാഈല്‍ ഭരണകൂടം ഇത് പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യെമനിലെ ഹൂത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കവെയാണ് ഇസ്രാഈല്‍ കാറ്റ്‌സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹമാസ്, ഹിസ്ബുല്ല എന്നിവരെ തകര്‍ക്കുകയും ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്ത തങ്ങള്‍ക്ക് മുന്നില്‍ അവസാന ഇരയായി നില്‍ക്കുന്നത് യെമനിലെ ഹൂത്തികള്‍ ആണെന്നും അവര്‍ക്കും കനത്ത പ്രഹരം ഏല്‍പ്പിക്കുമെന്നാണ് ഇസ്രാഈല്‍ കാറ്റ്‌സ് പറഞ്ഞത്.

‘ഇസ്രാഈല്‍ അവരുടെ(ഹൂത്തി) തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കും. ഞങ്ങള്‍ അവരുടെ നേതാക്കളെ ഇല്ലാതാക്കും. ടെഹ്റാനിലും ഗസയിലും ലെബനനിലും ഹനിയെ, സിന്‍വാര്‍, നസ്റുല്ല എന്നിവരോട് ചെയ്തത് പോലെ. അത് ഞങ്ങള്‍ ഹൊദൈദയിലും സനയിലും ആവര്‍ത്തിക്കും,’ ഇസ്രാഈല്‍ കാറ്റ്‌സ് പറഞ്ഞു.

യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ ഇസ്രാഈല്‍- ഹമാസ് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ചെങ്കടലിലെ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നുണ്ട്. ഇസ്രാഈല്‍ ബന്ധമുള്ള കപ്പലുകളെ ആക്രമിച്ച് ഇസ്രഈലിനെതിരെ നാവിക ഉപരോധം നടപ്പിലാക്കാനാണ് ഹൂത്തികള്‍ പലപ്പോഴും ശ്രമിച്ചിരുന്നത്. ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാണ് ഹൂത്തികളുടെ ആക്രമണം.

2024 ജൂലായ് 31ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഹനിയെ ഗസ്റ്റ് ഹൗസിലെ സ്ഫോടനത്തിലാണ് കെല്ലപ്പെടുന്നത്. തുടര്‍ന്ന് ഹനിയെയുടെ കൊലപാതകത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ബോംബ് സ്ഫോടനത്തിലാണ് ഹനിയെ കൊല്ലപ്പെട്ടതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മിസൈല്‍ ആക്രമണമാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പൊലീസിന്റെ(ഐ.ആര്‍.ജി.പി) നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിലെ താമസത്തിനിടയിലാാണ് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ കൊല്ലപ്പെട്ടത്. ടെഹ്റാന്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഹനിയെ സ്ഥിരമായി ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.

ഹനിയെ കൊല്ലപ്പെട്ട് 5 മാസം പിന്നിട്ടിട്ടും മരണത്തിന്റെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിരുന്നില്ല. ആ സാഹചര്യത്തിലാണ് ഇസ്രഈല്‍ പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അമേരിക്കയുടെ സഹായത്തോടെ ഇസ്രാഈലാണ് ഹനിയെയെ കൊലപ്പെടുത്തിയതെന്ന് ഇറാന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

Continue Reading

india

അമിത് ഷായുടെ ‘അംബേദ്കർ’ പരാമർശം; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ബിജെപി അംഗങ്ങൾക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ ഇതുവരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 

Published

on

ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ
അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും.

അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 26ന് കർണാടകയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യും. അംബേദ്കർ വിവാദത്തിൽ ബിഎസ്പിയും ഇന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കും.

അതേസമയം അംബേദ്കർ വിവാദത്തിന് പിന്നാലെ പാർലമെൻറിൽ ഉണ്ടായ ഭരണ – പ്രതിപക്ഷ സംഘർഷത്തിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. ബിജെപി അംഗങ്ങൾക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ ഇതുവരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

രാഹുൽ ഗാന്ധിക്കെതിരെയും ബിജെപി നിയമപരമായി മുന്നോട്ടുനീങ്ങിയിരുന്നു. രാഹുൽ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. ‘അവര്‍ വളരെ നിരാശരാണ്.

തെറ്റായ എഫ്ഐആറുകള്‍ ഇടുകയാണ്. രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല, ഞാന്‍ അവൻ്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാം. അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. രാജ്യത്തിനും ഇത് അറിയാം’ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Continue Reading

Trending