Connect with us

crime

ജനശതാബ്ദി എക്‌സ്പ്രസിൽ ടിടിഇയെ ആക്രമിച്ച് ഭിക്ഷക്കാരൻ; ടിടിഇയുടെ കണ്ണിന് പരുക്ക്

തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം.

Published

on

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയില്‍ (12076) വെച്ചാണ് ടിടിഇ ജയ്‌സണ്‍ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരന്‍ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരന്‍ ടിടിഇയെ ആക്രമിച്ചത്.

ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാന്‍ വന്നുവെന്നും രണ്ടാമത്തെ വട്ടം മാന്താന്‍ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരുക്കേല്‍ക്കുകയായിരുന്നുവെന്ന് ടിടിഇ ജയ്സണ്‍ പ്രതികരിച്ചു. ഡി-11 കോച്ചിലാണ് സംഭവം നടന്നത്.

ട്രെയിന്‍ പുറപ്പെട്ട ഉടന്‍ ഒരാള്‍ ആളുകളെ തള്ളിമാറ്റി ട്രെയിനിലേക്ക് കയറുന്നത് ടിടിഇ ജയ്സണിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളോട് ടിക്കറ്റ് ചോദിച്ചു. എന്നാല്‍ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോള്‍ ടിടിഇയെ തള്ളിമാറ്റി മുഖത്തടിക്കുകയായിരുന്നു. ആക്രമണിത്തില്‍ ടിടിഇയുടെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. പിന്നാലെ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് യാത്ര തുടര്‍ന്ന ട്രെയിന്‍ ആലപ്പുഴയിലെത്തിയ ശേഷം റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് ടിടിഇ ജയ്സണിന്റെ മൊഴി എടുത്തു. കൂടാതെ സംഭവം നേരിട്ട് കണ്ട രണ്ടു പേരുടെ മൊഴിയും രേഖപ്പെടുത്തി.

crime

സ്വകാര്യ ഭാഗത്ത്‌ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തി; യുവാവ് അറസ്റ്റിൽ

110 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പിടിച്ചെടുത്തു.

Published

on

മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. അമ്മാടം കോടന്നൂർ സ്വദേശി ചക്കാലക്കൽ കൈലാസ് (24) ആണ് പിടിയിലായത്.

110 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് വരികയായിരുന്ന പ്രതിയുടെ കൈയിൽ എം.ഡി.എം.എ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പേരാമംഗലം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ബസ് തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് പ്രതിയെ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ മലദ്വാരത്തിൽനിന്ന് കണ്ടെടുത്തത്.

Continue Reading

crime

വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ചു; കൊച്ചിയില്‍ മദ്യലഹരിയിൽ നേപ്പാളി യുവതിയുടെ പരാക്രമം

അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

Published

on

എറണാകുളം അയ്യമ്പുഴയിൽ മദ്യലഹരിയിൽ നേപ്പാളി യുവതി എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഗീതയോട് പൊലീസ് വിവരങ്ങൾ തിരക്കി. ഇതിനിടെ എസ് ഐ ജോർജ് ഫോൺ പരിശോധിച്ചപ്പോഴാണ് ഗീത പ്രകോപിതയായത്. എസ് ഐയുടെ മൂക്കിന് ഗീത ഇടിച്ചു. ഗീതയെയും ഒപ്പം ഉണ്ടായിരുന്ന സുമൻ എന്ന വ്യക്തിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. പൊലീസ് വണ്ടിയിൽനിന്ന് ഇറങ്ങിയ ഓടാനും ഗീത ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കടിക്കുകയും മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

എസ് ഐ ഉൾപ്പെടെ നാലു പോലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസിനെ ആക്രമിച്ച ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ആക്രമിച്ചതിന് ഗീതയ്ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരത്തും എസ്ഐക്ക് നേരെ ലഹരി കേസ് പ്രതിയുടെ ആക്രമണമുണ്ടായി. മദ്യപിച്ച് ബഹളം വയ്ക്കുന്നവന്ന വിവരത്തെത്തുടർന്നാണ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. തിരുമല സ്വദേശി ശ്രീജിത്ത് എസ് ഐ സുധീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ശ്രീജിത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു. ശ്രീജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

Trending