Connect with us

kerala

കാലവർഷമെത്തും മുന്നേ,ഇരട്ട ന്യൂനമർദ്ദ ഭീഷണിയിൽ കേരളം

നിലവില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടിന്റെ ഭാഗങ്ങളിലും രൂപം കൊണ്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ ശക്തിയില്‍ വരുന്ന ഏതാനും ദിവസം വേനല്‍മഴ കനക്കും.

Published

on

വരള്‍ച്ചയുടെയും കഠിനമായ ഉഷ്‌ണത്തിന്റെയും പിടിവിട്ട്‌ കേരളം അതിതീവ്രമഴയുടെ പിടിയിലേക്ക്‌. നിലവില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടിന്റെ ഭാഗങ്ങളിലും രൂപം കൊണ്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ ശക്തിയില്‍ വരുന്ന ഏതാനും ദിവസം വേനല്‍മഴ കനക്കും. ചിലയിടങ്ങളില്‍ മേഘ വിസ്‌ഫോടനത്തോടെ അതിതീവ്രമഴ പ്രതീക്ഷിക്കാം. മലയോര മേഖലയില്‍ പ്രാദേശിക വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്‌.

കഴിഞ്ഞ ദിവസം കുറ്റാലത്ത്‌ ലഘുമേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണെന്നാണ്‌ അനുമാനം. രണ്ട് മണിക്കൂറില്‍ അഞ്ച് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുന്ന മേഘവിസ്‌ഫോടനം അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ എവിടെയും പ്രതീക്ഷിക്കാം. കേരളത്തിന്റെ തെക്കേ മുനമ്പില്‍ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നത്‌ മഴയുടെ ശക്തി ഒന്നുകൂടി വര്‍ധിപ്പിക്കും.
ചക്രവാതച്ചുഴിയുടെ പിടിയയഞ്ഞു കഴിയുന്നതോടെ തെക്ക്‌ കിഴക്ക്‌ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം പതിയെ ഉരുത്തിരിഞ്ഞിട്ടുണ്ട്‌. ഇത്‌ അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്‌.

അതിനൊപ്പം തന്നെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ സാധ്യത ഉരുണ്ടുകൂടാനും ഇടയുണ്ട്‌. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം മണ്‍സൂണ്‍ മേഘങ്ങളുടെ കേരളത്തിലേക്കുള്ള വരവ്‌ വേഗത്തിലാക്കും. പിന്നാലെ മണ്‍സൂണ്‍ സാധാരണപോലെ പെയ്‌തുതുടങ്ങുകയും ചെയ്യും. എന്നാല്‍, അറബിക്കടലിലാണ്‌ ന്യൂനമര്‍ദ്ദമുണ്ടാകുന്നതെങ്കില്‍ കേരളത്തില്‍ അതിതീവ്രമഴയും അതിന്റെ ഭാഗമായ ലഘുമേഘ വിസ്‌ഫോടനങ്ങള്‍ക്കും കാരണമായേക്കാമെന്ന് കുസാറ്റ്‌ റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്‌ടറും കാലാവസ്ഥാ ഗവേഷകർ ചൂണ്ടിക്കാട്ടി. ചൂടുപിടിച്ചു കിടക്കുന്ന അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത ഉണ്ടാകാനുള്ള എല്ലാഉജ് അന്തരീക്ഷസാഹചര്യവും നിലവിലുണ്ടെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു.

ഇരട്ട ന്യൂനമര്‍ദ്ദ സാധ്യത യാഥാര്‍ഥ്യമായാല്‍ മണ്‍സൂണ്‍ ഇക്കുറി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചതിലും നേരത്തേ എത്താം. ഈ മാസം 31ന്‌ കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്നാണ്‌ അറിയിപ്പ്‌. അത്‌ ചിലപ്പോള്‍ നേരത്തേയാകാം.
ഇപ്പോഴുള്ള കാലാവസ്‌ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ മണ്‍സൂണിന് മുന്നേ മഴ തിമര്‍ത്തുപെയ്യാനുള്ള സാധ്യത ഏറെയാണ്‌. അതായത്‌ ജൂണിന് മുമ്പാകും കൂടുതല്‍ മഴ കിട്ടാന്‍ പോകുന്നത്‌. ജൂണാരംഭത്തോടെ മഴ ശക്തികുറയും. തുടര്‍ന്ന്‌ മണ്‍സൂണ്‍ ആരംഭിച്ച ശേഷം ജൂണ്‍ രണ്ടാംവാരത്തോടെയാകും മഴ വീണ്ടും ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

kerala

ഇടിവെട്ടിപ്പെയ്‌തേക്കും; കുടയെടുക്കാം; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. 21ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അലേര്‍ട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് അപകടത്തില്‍പ്പെട്ട് 30 പേര്‍ക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം

ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരില്‍ നിന്നും വാല്‍പ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം. ഗുരുതരമായി പരിക്കേറ്റവര്‍ പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.

Continue Reading

kerala

എ.കെ ശശീന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍.സി.പി

പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല

Published

on

പൂക്കോട്ടുംപാടം: വകുപ്പ് മന്ത്രിക്കെതിരെ പ്രധിഷേധവുമായി എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി. പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലന്ന് എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് വിളിച്ച ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നിരന്തമായ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ നടക്കുന്ന മലയോര മേഖലകളില്‍ താത്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടിയിലും കല്ലാമൂല സ്വദേശി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിലമ്പുര്‍ സൗത്ത് ഡി.എഫ്.ഒ ജി ദനിക് ലാലിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് അമരമ്പലം മണ്ഡലം എന്‍.സി.പി കമ്മിറ്റി സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയത്. മൂന്നുറോളം വരുന്ന താല്‍ക്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടി മരവിപ്പിച്ച് അവരെ തിരിച്ചെടുക്കണമെന്നും നിരന്തരമായിട്ടുള്ള വന്യ ജീവി ആക്രമണങ്ങളില്‍ ഡി.എ.ഫ്.ഒ യെ സ്ഥലം മാറ്റിയത് കൊണ്ട് മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്‍.സി.പി അമരമ്പലം മണ്ഡലം പ്രസിഡന്റ് ടിപി ഹംസ പറഞ്ഞു.

ഡി.എഫ്.ഒ ജി ദനിക് ലാല്‍ വാച്ചര്‍ മാരെ തിരിച്ചെടുക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. ജില്ലയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നത്. കാടിന്റെ അതിര്‍ത്തി അറിയാത്തവരാണ് ഇവരെന്നും ആയതിനാല്‍ ഈ മേഖലകളില്‍ താത്കാലിക വാചര്‍മാര്‍ ഒരു പരിധി വരെ കാടിറങ്ങി വരുന്ന ആന അടക്കമുള്ള വന്യ മൃഗങ്ങളെ തുരത്താന്‍ സഹായകമായിട്ടുണ്ടായിരുന്നെന്നും ഇവരെയാണ് ഒരു വര്‍ഷമായി പിരിച്ച് വിട്ടിടുള്ളത് എന്നാണ് എന്‍.സി.പിയുടെ ആരോപണം.

ഇവര്‍ കോടതിയെ സമീപിച്ചിരുന്നെന്നും, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ ഉള്ള ഹൈ കോടതി ഉത്തരവ് ഇപ്പോഴും മുഖ്യ മന്ത്രിയുടെ മേശ പുറത്തു ആണെന്നും അദ്ധേഹം കുറ്റപെടുത്തി, ആനയിറങ്ങാതിരിക്കാന്‍ കാരീരിപാടത്തു കുളം കുത്താനും മുളയും പ്ലാവ് അടക്കമുള്ളവ നട്ടുപിടിപ്പിക്കണമെന്നും രേഖമൂലം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പിരിച്ചു വിട്ട വാച്ചര്‍മാരെ തിരിച്ചെടുത്തിട്ടില്ലെങ്കില്‍ 300 ഓളം വരുന്ന വാചര്മാരെയും അവരുടെ കുടുംബങ്ങളേയും അണി നിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ടി.പി ഹംസ പറഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് മേല്‍ കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ടോമി പാട്ടകരിമ്പ്, വിജയന്‍ പുഞ്ച എന്നിവര്‍ സംബന്ധിച്ചു.

Continue Reading

Trending