Connect with us

More

ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ നടന്നത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

Published

on

 

റാഞ്ചി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഡില്‍ കഴിഞ്ഞ മാസം 45കാരനായ മുസ്്‌ലിം വ്യാപാരി അലിമുദ്ദീന്‍ അന്‍സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്‍ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്.
ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമല്ല കൊലക്ക് കാരണമെന്നും രണ്ട് മണിക്കൂറുറുകളോളം അന്‍സാരിയെ ഗോരക്ഷാ സേന അംഗങ്ങള്‍ പിന്തുടര്‍ന്നതായും പൊലീസ് കണ്ടെത്തി. സംഭവ ദിവസം രാവിലെ 7.30ന് ചിത്രപൂര്‍ ചന്തയില്‍ നിന്നും അലിമുദ്ദീന്‍ ഇറച്ചി വാങ്ങിയതായി അക്രമികളിലൊരാളും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനുമായ രാജ്കുമാര്‍ കണ്ടു. ഇത് ബീഫാണെന്ന് ഇയാള്‍ സംശയിച്ചു. തുടര്‍ന്ന് ഇയാള്‍ ഗോ രക്ഷാ സേനയിലെ അഞ്ച് അംഗങ്ങളെ വിവരം അറിയിച്ചതായും രാംഗഡ് ഡി.എസ്.പി വിരേന്ദ്ര ചൗധരി പറഞ്ഞു.
തുടര്‍ന്ന് മാരുതി വാനില്‍ ചന്തയില്‍ നിന്നും വീട്ടിലേക്കു മടങ്ങിയ അന്‍സാരിയെ രാജ്കുമാര്‍ പിന്തുടരുകയായിരുന്നു. 15 കിലോമീറ്ററോളം ഇയാള്‍ അന്‍സാരിയെ പിന്തുടര്‍ന്നു. ഇതിനിടയില്‍ വാഹനം പോകുന്ന വഴി ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ 10-12 ഗോ രക്ഷാസേന അംഗങ്ങള്‍ക്കു കൂടി കൈമാറി. ഒടുവില്‍ അക്രമികളെല്ലാം ഒരിടത്ത് ഒരുമിച്ച് ചേരുകയും അന്‍സാരിയെ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. രാംകുമാറിന്റെ മൊബൈല്‍ ഫോണ്‍ ട്രാക് ചെയ്താണ് ഈ വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയത്. ബസാര്‍തണ്ടിലെത്തിയപ്പോള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ രാം കുമാര്‍ അന്‍സാരിയെ വാഹനത്തില്‍ നിന്നും വലിച്ചിറക്കുകയും മാരുതി വാനിന് തീയിട്ട ശേഷം 100 ഓളം വരുന്ന ഗോരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
7.30 മുതല്‍ 9.30 വരെ രണ്ട് മണിക്കൂര്‍ നേരം അക്രമികള്‍ തുടര്‍ച്ചയായി പരസ്പരം വിവരങ്ങള്‍ കൈമാറിയതായും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെടുമ്പോള്‍ അന്‍സാരിയുടെ വാഹനത്തില്‍ നാലു ചാക്കുകളിലായി ഇറച്ചിയുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ഗോ രക്ഷയുടെ പേരില്‍ അതിക്രമം പാടില്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ബീഫിന്റെ പേരില്‍ അന്‍സാരിയുടെ കൊലപാതകം അരങ്ങേറിയത്.
ജാര്‍ഖണ്ഡില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം തുടര്‍ക്കഥയാവുന്നതിനിടെയാണ് അന്‍സാരിയുടെ വധം. ജൂണ്‍ ആദ്യം വീടിനു മുന്നില്‍ പശുവിന്റെ അവശിഷ്ടം കണ്ടെത്തിയെന്നാരോപിച്ച് മുസ്്‌ലിം ക്ഷീര കര്‍ഷകന്റെ വീടിന് അക്രമികള്‍ തീയിട്ടിരുന്നു.
അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവരില്‍ ചോട്ടു വര്‍മ, സന്തോഷ് സിങ്, ദീപക് മിശ്ര, രാജ് കുമാര്‍, ചോട്ടു റാണ എന്നീ അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡില്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ നാലു പേരും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് രാംഗഡ് പൊലീസ് സൂപ്രണ്ട് കിശോര്‍ കൗശല്‍ അറിയിച്ചു. ഗോ രക്ഷയുടെ പേരില്‍ അക്രമികള്‍ അഴിഞ്ഞാടുന്നതിനെതിരെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നോട്ട് ഇന്‍ മൈ നെയിം എന്ന പേരില്‍ തലസ്ഥനമായ റാഞ്ചിയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.
വര്‍ഗീയസംഘര്‍ഷം ഒരു മതത്തിന് നേരെ മാത്രമുള്ളതല്ലെന്നും ഇത് സമത്വം, യുക്തി, ജനാധിപത്യം എന്നിവക്കു നേരെയുള്ള സംഘടിത ആക്രമണമാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡെരസ് പറഞ്ഞു.

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ടസ ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

kerala

ഫൊറൻസിക് പരിശോധന ആരംഭിച്ചു, വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ’: ആരോഗ്യമന്ത്രി

ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം

Published

on

കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായത് അസാധാരണമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. വിദഗ്ദ്ധ പരിശോധനകൾ ഉണ്ടാകും. അടിയന്തിര ഉന്നതതല യോഗം ചേർന്നതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും ആരോഗ്യമന്ത്രി സാങ്കേതിക പരമായിട്ടുള്ള മറ്റ് പരിശോധനകൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.

ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തിൽ പൊലീസ് കേസെടുത്തിരുന്നു. വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70), എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി.

മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടുന്ന പുതിയ ബ്ലോക്കിലാണ് ഇന്നലെ രാത്രിയോടെ പുക ഉയർന്നത്.ഇതിന് പിന്നാലെ അഞ്ച് മൃതദേഹങ്ങൾ കാഷ്വാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റി.ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മരണം സംഭവിച്ചത് പുക ശ്വസിച്ചുള്ള ശ്വാസതടസ്സം മൂലം എന്നാണ് ആരോപണം. മെഡിക്കൽ കോളജ് അധികൃതർ ഇത് നിഷേധിച്ചെങ്കിലും മരിച്ചവരുടെ കുടുംബങ്ങൾ നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം, അപകടത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിട്ടുണ്ട്. മരിച്ച അഞ്ചുപേരുടെയും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലാകും മരണകാരണത്തിൽ വ്യക്തത വരിക.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു: പവന് 70,040 രൂപ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 70,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 8755 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില 160 രൂപ കുറഞ്ഞിരുന്നു. 75000 കടന്ന് കുതിക്കുമെന്ന് വിലയിരുത്തിയ സ്വർണനിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7,164 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 9,551 രൂപയാണ്. ഏപ്രിൽ 22 ആണ് ആദ്യമായി സ്വർണവില 75000 ലേക്ക് അടുത്തത്. ഈ മാസത്തോടെ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. നിലവിലെ നിരക്ക് അനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപ വരെ ചിലവാകും. പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിച്ചത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്.

Continue Reading

Trending