Connect with us

kerala

സംസ്ഥാനത്തെ പാര്‍ക്കുകളും ബീച്ചുകളും നാളെ മുതല്‍ തുറക്കും

കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണിത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവ വിനോദസഞ്ചാരികള്‍ക്കായി നവംബര്‍ 1 മുതല്‍ തുറന്ന് നല്‍കും. കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണിത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍.

ടൂറിസം രംഗം തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ പത്തു മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. കഴിഞ്ഞ മാസം പുനരാരംഭിച്ച ടൂറിസം കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതികരണം ആശാവഹമാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ കൊണ്ടുവന്ന കോവിഡ് മാനദണ്ഡങ്ങള്‍ ഇവയാണ്.

1.സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.

2.നിയന്ത്രിതമായ പ്രവേശനാനുമതി ഇല്ലാത്ത ബീച്ചുകള്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രത്യേക കവാടം രൂപികരിച്ച് താപനില പരിശോധിക്കുക, സാനിറ്റൈസര്‍, കൈകഴുകള്‍ മുതലായ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ചെയ്യാന്‍ പാടില്ലാത്തതും ചെയ്യാവുന്നതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും.

3.മ്യൂസിയം, പാര്‍ക്ക് എന്നിവിടങ്ങളില്‍ കഴിയുന്നത്ര ഓണ്‍ലൈന്‍, എസ്എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കും.

4.കൈവരികള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കുമെന്ന് ഉറപ്പു വരുത്തും.

5.വാഹനങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂര്‍ മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ എല്ലാ കവാടങ്ങളിലും സ്ഥാപിക്കും.

6.നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതിനുള്ള സൂചകങ്ങള്‍ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

7.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ടൂറിസം പൊലീസ്, കുടുംബശ്രീ, ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും.

8.വഴിയോര കച്ചവടക്കാര്‍ക്ക് കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കും. വിശ്രമമുറി, ശുചിമുറികള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങളായ മാസ്‌ക്, സാനിറ്റൈസര്‍, സോപ്പും വെള്ളവും, സാമൂഹ്യ അകലം എന്നിവ പാലിക്കണം.

9.ആതിഥേയ വ്യവസായങ്ങള്‍, ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പുരവഞ്ചികള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, ഹോംസ്‌റ്റേകള്‍, സര്‍വീസ് വില്ലകള്‍, സാഹസിക വിനോദങ്ങള്‍ തുടങ്ങിയ ടൂറിസം രംഗത്തെ സമസ്ത മേഖലയും കൊവിഡ്19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം

10.ഏഴ് ദിവസത്തില്‍ താഴെ സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ല. പക്ഷെ അവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാനാഗ്രഹിക്കുന്നവര്‍ ഏഴാം ദിവസം ഐസിഎംആര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ അംഗീകൃതമായ ലാബുകളില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ യാത്ര ഒഴിവാക്കേണ്ടതാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം; ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു.

Published

on

കോഴിക്കോട്: കോഴിക്കോട് മാങ്കാവ്പന്തീരങ്കാവ് റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയെയാണ് ഇതിന് കാരണം.

പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു. സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്ക് പരിക്കേറ്റതോടെ അവര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് റൂട്ടിലെ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പോലീസും സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

kerala

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ – കെ.എല്‍. 90 സീരീസ് ഉടന്‍

കെ.എല്‍. 90 പൂര്‍ത്തിയായാല്‍ കെ.എല്‍. 90D സീരീസിലാകും തുടര്‍ രജിസ്ട്രേഷന്‍.

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ കെ.എല്‍. 90 സീരീസില്‍ പ്രത്യേക രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഈ സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കെ.എല്‍. 90 പൂര്‍ത്തിയായാല്‍ കെ.എല്‍. 90D സീരീസിലാകും തുടര്‍ രജിസ്ട്രേഷന്‍.

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെ.എല്‍. 90A, 90E,
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെ.എല്‍. 90B, 90F,
അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കെ.എല്‍. 90C, 90G സീരിസുകള്‍ അനുവദിക്കും.

അതേസമയം, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നിലവിലെ കെ.എല്‍. 15 സീരീസ് തുടരും.
വാഹനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുമ്പോള്‍ രജിസ്ട്രേഷന്‍ മാറ്റം നിര്‍ബന്ധമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

കെ.എസ്.ആര്‍.ടി.സി.യില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനായി കെ.എസ്.ആര്‍.ടി.സി. മാറിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ എട്ട് പ്രധാന പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രധാന പദ്ധതികളില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, എ.ഐ ഷെഡ്യൂളിംഗ് സംവിധാനം, തീര്‍ഥാടന ടൂറിസം പദ്ധതി, റോളിംഗ് ആഡ്സ് പരസ്യ മൊഡ്യൂള്‍, വാഹന പുക പരിശോധന കേന്ദ്രം, സൗജന്യ യാത്ര കാര്‍ഡ് വിതരണം, ദീര്‍ഘദൂര ബസുകളിലെ കുട്ടികള്‍ക്ക് ഗിഫ്റ്റ് ബോക്‌സ് വിതരണം, വനിത ജീവനക്കാര്‍ക്കായി സൗജന്യ കാന്‍സര്‍ പരിശോധന.
സംസ്ഥാനത്ത് പുക പരിശോധന കേന്ദ്രങ്ങളും ഡ്രൈവിംഗ് സ്‌കൂളുകളും കൂടുതല്‍ ആരംഭിക്കുമെന്നും, ദീര്‍ഘദൂര ബസുകളില്‍ ലഘു ഭക്ഷണ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Continue Reading

kerala

‘കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’; തെളിവുകള്‍ പുറത്ത്

Published

on

അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്‌.
സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു.

അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

നവംബർ 17ന് ടീം അർജന്‍റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending