Connect with us

News

ഏഷ്യാകപ്പിന് വി.വി.എസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി പ്രഖ്യാപിച്ച് ബിസിസിഐ

കഴിഞ്ഞദിവസം നടന്ന സിംബാബവെ പര്യടനത്തില്‍ വി.വി.എസ് ലക്ഷ്മണനായിരുന്നു ടീമിന്റെ ചുമതല.

Published

on

ഏഷ്യാകപ്പ് മത്സരങ്ങളില്‍ ഇടക്കാല പരിശീലകനായി വി.വി.എസ് ലക്ഷ്മണനെ നിയമിച്ചു. ബി.സി.സി.ഐ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

കോവിഡ് ബാധിതനായ ദ്രാവിഡിന് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. കഴിഞ്ഞദിവസം നടന്ന സിംബാബവെ പര്യടനത്തില്‍ വി.വി.എസ് ലക്ഷ്മണനായിരുന്നു ടീമിന്റെ ചുമതല.

kerala

പ്രിയങ്ക ഗാന്ധിയുടെ ലീഡ് കാല്‍ലക്ഷവും കടന്ന് കുതിക്കുന്നു

ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല.

Published

on

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോഴേക്കും പ്രിയങ്കയുടെ ലീഡ് 23,000 കടന്നു.

പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് വയനാട് സീറ്റ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 

Continue Reading

kerala

പാലക്കാട്‌ ജയം സുനിശ്ചിതം; മതേതരത്വം വിജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

പാലക്കാട്ട് ശുഭകരമായ ഫലമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്തിമ വിജയം മതേതരത്വത്തിന്‍റേതാകും. പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മതേതര മുന്നണിയുടെ മുന്നേറ്റം പഞ്ചായത്തുകളിലടക്കം പ്രകടമാകും. പന്ത്രണ്ടായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് വി. കെ ശ്രീകണ്ഠൻ പറഞ്ഞു.

ആകെ 184 ബൂത്തുകളാണ് പാലക്കാട്ടുള്ളത്. വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍.

Continue Reading

kerala

വോട്ടെണ്ണി തുടങ്ങി; വയനാട്ടില്‍ പ്രിയങ്ക മുന്നില്‍

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ പാലക്കാട് 95 വോട്ടിന് കൃഷ്ണകുമാറും ചേലക്കരയിൽ 118 വോട്ടിന് യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു.

Published

on

വ​​യ​​നാ​​ട് ലോ​​ക്സ​​ഭ സീ​റ്റി​ലേ​ക്കും പാ​​ല​​ക്കാ​​ട്, ചേ​​ല​​ക്ക​​ര നി​​യ​​മ​​സ​​ഭ സീ​​റ്റു​​ക​​ളി​​ലേ​ക്കും നടന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിലെ വേ​ട്ടെ​ണ്ണ​ൽ തുടങ്ങി. വയനാട്ടിൽ ഇ.വി.എം എണ്ണിത്തുടങ്ങിയപ്പോൾ 3898 വോട്ടിന് പ്രിയങ്കയാണ് മുന്നിൽ. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ പാലക്കാട് 95 വോട്ടിന് കൃഷ്ണകുമാറും ചേലക്കരയിൽ 118 വോട്ടിന് യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു.

10 മ​ണി​യോ​ടെ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും. മ​​ഹാ​​രാ​​ഷ്ട്ര, ഝാ​​ർ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും കേ​ര​ളം ഉ​ൾ​പ്പെ​ടെ 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 48 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ര​ണ്ട് ലോ​ക്സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും വോ​ട്ടെ​ണ്ണലാണ് ഇ​ന്ന് ന​ട​ക്കുന്നത്.

Continue Reading

Trending