Connect with us

Video Stories

അതിവേഗം ബാര്‍സ

Published

on

 

മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ബാര്‍സലോണയുടെ തേരോട്ടം തുടരുന്നു. ലയണല്‍ മെസ്സി റെക്കോര്‍ഡ് കുറിക്കുകയും ലൂയിസ് സുവാരസ് ഇരട്ട ഗോളുകളുമായി മിന്നുകയും ചെയ്ത മത്സരത്തില്‍ ബാര്‍സ രണ്ടിനെതിരെ നാലു ഗോളിന് റയല്‍ സോഷ്യദാദിനെ തകര്‍ത്തു. ഇതിനു മുമ്പ് ഏഴ് തവണ സന്ദര്‍ശിച്ചപ്പോഴും ജയിക്കാന്‍ കഴിയാതിരുന്ന സോഷ്യദാദിന്റെ അനോറ്റ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ടു ഗോൡന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാര്‍സയുടെ തിരിച്ചുവരവ്. മറ്റു മത്സരങ്ങളില്‍ ലിഗാനീസ്, സെല്‍റ്റ വിഗോ ടീമുകള്‍ ജയം കണ്ടപ്പോള്‍ എസ്പാന്യോളും അത്‌ലറ്റിക് ക്ലബ്ബും സമനിലയില്‍ പിരിഞ്ഞു.
2017-18 സീസണില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ബാര്‍സ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയതെങ്കിലും 11-ാം മിനുട്ടില്‍ ഷാബി പ്രീറ്റോയുടെ ക്രോസില്‍ നിന്ന ഹെഡ്ഡറുതിര്‍ത്ത് വില്ല്യന്‍ ഹോസെ ആതിഥേയരെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ വില്ല്യന്‍ ഹോസെ ഒരിക്കല്‍ക്കൂടി ബാര്‍സയുടെ വലയില്‍ പന്തെത്തിച്ചെങ്കിലും അതിനു മുമ്പ് ഇവാന്‍ റാകിറ്റിച്ച് ഫൗള്‍ ചെയ്യപ്പെട്ടതിനാല്‍ ഗോള്‍ അനുവദിക്കപ്പെട്ടില്ല. എങ്കിലും 30-ാം മിനുട്ടില്‍ ജുവാന്‍മിയിലൂടെ അവര്‍ ലീഡുയര്‍ത്തി. കനാലസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ ജുവാന്‍മി തൊടുത്ത ഷോട്ട് സെര്‍ജി റോബര്‍ട്ടോയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
ആദ്യപകുതിക്കു പിരിയുന്നതിനു മുമ്പ് ഒരു ഗോള്‍ മടക്കാന്‍ സന്ദര്‍ശകര്‍ക്കായി. 39-ാം മിനുട്ടില്‍ ലൂയിസ് സുവാരസ് ഇടതുവിങില്‍ നിന്നു നല്‍കിയ ക്രോസ് പൗളിഞ്ഞോ വലയിലേക്ക് തട്ടിയപ്പോള്‍ ഗോള്‍കപ്പറുടെ കൈകളിലുരസി ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനുട്ടിനകം ബാര്‍സ ഒപ്പമെത്തി. റോബര്‍ട്ടോയില്‍ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ച മെസ്സി ബോക്‌സിനു പുറത്തു നിന്ന് പന്ത് സുവാരസിന് കൈമാറി. ബോക്‌സിലെ ആള്‍ക്കൂട്ടത്തിനു മുകൡലൂടെ യൂറുഗ്വായ് താരം തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് വളഞ്ഞിറങ്ങി.
71-ാം മിനുട്ടില്‍ സോഷ്യദാദ് ഗോള്‍കീപ്പര്‍ റുള്ളിയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ഗോള്‍കിക്കില്‍ റുള്ളി ഉയര്‍ത്തിയടിച്ച പന്ത് അവരുടെ ഹാഫില്‍ വെച്ച് തോമസ് വെര്‍മാലീന്‍ ഹെഡ്ഡ് ചെയ്ത് മുന്നോട്ടു നല്‍കി. പ്രതിരോധക്കാര്‍ക്കിടയിലൂടെ മുന്നോട്ടുകയറിയ പന്ത്, ഓടിക്കുതിച്ചെത്തിയ സുവാരസ് കരുത്തുറ്റ ഷോട്ടിലൂടെ വലയിലാക്കി.
സമനില ഗോളിനായി സോഷ്യദാദ് ശ്രമിക്കുന്നതിനിടെ 85-ാം മിനുട്ടില്‍ മെസ്സി ബാര്‍സയുടെ നാലാം ഗോളും നേടി. 25 വാര അകലെ നിന്നെടുത്ത ഫ്രീകിക്ക് പ്രതിരോധ മതിലിനു മുകളിലൂടെ അര്‍ജന്റീനാ താരം വലയിലേക്ക് വളച്ചിറക്കിയപ്പോള്‍ റുള്ളിക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ലെവാന്റെയെ അവരുടെ തട്ടകത്തില്‍ നേരിട്ട സെല്‍റ്റ വിഗോ, 37-ാം മിനുട്ടില്‍ പിയോനെ സിസ്‌തോ നേടിയ ഏക ഗോളിലാണ് ജയം കണ്ടത്. കരുത്തരായ സെവിയ്യയെ ഡിപോര്‍ട്ടിവോ അലാവസ് മനു ഗാര്‍ഷ്യയുടെ ഗോളില്‍ കീഴടക്കി. അത്‌ലറ്റിക്കിനെതിരെ ജെറാര്‍ഡ് മൊറേനോയിലൂടെ എസ്പാന്യോള്‍ മുന്നിലെത്തിയിരുന്നെങ്കിലും ഇനാകി വില്യംസ് സന്ദര്‍ശകരെ ഒപ്പമെത്തിച്ചു.
19 മത്സരങ്ങളില്‍ നിന്ന് 51 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ബാര്‍സലോണക്കുള്ളത്. അത്‌ലറ്റികോ മാഡ്രിഡ് (42), വലന്‍സിയ (40) ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ ഒരു കളി കുറച്ചു കളിച്ച റയല്‍ മാഡ്രിഡ് 32 പോയിന്റോടെ നാലാം സ്ഥാനത്താണ്. റയലിനെ പിന്നിലാക്കാനുള്ള അവസരമാണ് സെവിയ്യ കളഞ്ഞു കുളിച്ചത്.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending