Connect with us

Sports

ബൊറൂസിയയെ തകര്‍ത്ത് ബാഴ്‌സ: സിറ്റിക്ക് വീണ്ടും തോല്‍വി

ആറ് മത്സരങ്ങളിലായി 15 പോയന്റ് നേടി പോയന്റ് പട്ടികയില്‍ ബാഴ്‌സ രണ്ടാമതാണ്. ആറ് മത്സരങ്ങളും ജയിച്ച ലിവര്‍പൂളാണ് ഒന്നാമത്

Published

on

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് മികച്ച വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. ബൊറൂസിയ ഡോര്‍ട്ടമുണ്ട് ഉയര്‍ത്തിയ വെല്ലുവിളിയെ ബാഴ്‌സ ആയാസരഹിതമായി മറികടന്നു.അതേ സമയം മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി യുവന്റസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍വി ഏറ്റുവാങ്ങി. സീസണില്‍ സിറ്റി മോശം ഫോം തുടരുകയാണ്. മൊണോക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ആര്‍സനലും മൂന്ന് പോയന്റുകള്‍ നേടിയെടുത്തു.

മത്സരത്തിലെ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. 52ാം മിനിറ്റില്‍ ബാഴ്‌സയുടെ റഫീന്യയിലൂടെ ഗോളുകള്‍ ആരംഭിച്ചു. 60ാം മിനിറ്റില്‍ പെനല്‍റ്റി ഗോളാക്കി സെര്‍ഹോ ഗ്വരാസി ഡോര്‍ട്ട്മുണ്ടിനെ ഒപ്പമെത്തിച്ചു. 75ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ബാഴ്‌സക്ക് ലീഡ് നല്‍കിയെങ്കിലും ഗ്വരാസി ഡോര്‍ട്ട്മുണ്ടിനായി സമനില ഗോള്‍ നേടി. ഒടുവില്‍ 85ാം മിനിറ്റില്‍ ഫെറന്‍ ടോറസ് നേടിയ രണ്ടാം ഗോളിലൂടെ വിജയം ബാഴ്‌സ കൈക്കലാക്കി. ആറ് മത്സരങ്ങളിലായി 15 പോയന്റ് നേടി പോയന്റ് പട്ടികയില്‍ ബാഴ്‌സ രണ്ടാമതാണ്. ആറ് മത്സരങ്ങളും ജയിച്ച ലിവര്‍പൂളാണ് ഒന്നാമത്.

53ാം മിനിറ്റില്‍ ഡുസാന്‍ വ്‌ളാഹോവിക്, 75ാം മിനിറ്റില്‍ വെസ്റ്റണ്‍ മെക്കന്നി എന്നിവരാണ് യുവന്റസിനായി സിറ്റിയുടെ ഹൃദയം പിറന്ന ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ആറുമത്സരങ്ങളില്‍ എട്ട് പോയന്റുള്ള സിറ്റി നിലവില്‍ 22ാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി കളിച്ച അവസാനത്തെ പത്ത് മത്സരങ്ങളില്‍ നിന്നും സിറ്റിയുടെ ഏഴാം തോല്‍വിയാണിത്.

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന ആര്‍സനല്‍ അര്‍ഹിച്ച വിജയമാണ് നേടിയത്. 34, 78 മിനുറ്റുകളില്‍ ബുകായോ സാക്ക നേടിയ ഇരട്ട ഗോളുകളും കൈ ഹാവര്‍ട്ടസ് 88ാം മിനുറ്റുകളില്‍ നേടിയ ഗോളുമാണ് ആര്‍സനലിന് വിജയമുറപ്പിച്ചത്.

News

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി മഞ്ഞപ്പട

മത്സരത്തിന് മുമ്പായി നാളെ പ്രതിഷേധ റാലി നടത്താനാണ് മഞ്ഞപ്പടയുടെ തീരുമാനം.

Published

on

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മത്സരത്തിന് മുമ്പായി നാളെ പ്രതിഷേധ റാലി നടത്താനാണ് മഞ്ഞപ്പടയുടെ തീരുമാനം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും തിരുത്താന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതാണ് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കം. സ്റ്റേഡിയത്തിനകത്തും പ്രതിഷേധങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

ഗേറ്റ് നമ്പര്‍ പതിനാറ് മുതല്‍ ക്ലബ് ഓഫീസ്, വി ഐ പി എന്‍ട്രന്‍സ് എന്നിവിടങ്ങളില്‍ പ്രതിഷേധം അറിയിച്ച ശേഷം സ്റ്റേഡിയത്തിന് ചുറ്റി, റാലി തിരിച്ച് ഈസ്റ്റ് ഗാലറി ഗേറ്റിനു മുന്നില്‍ അവസാനിക്കുന്ന രീതിയില്‍ ആണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനം.

ബ്ലാസ്റ്റേഴ്‌സിന്റെ മോശ പ്രകടനത്തില്‍ മാനേജ്‌മെന്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രതിഷേധം സ്റ്റേഡിയത്തിലേക്കും ഇരച്ചികയറുകയായിരുന്നു.

ലീഡേഴ്സ് ഓര്‍ ലയേഴ്സ് എന്ന് എഴുതിയ കറുത്ത ബാനറുമായാണ് ആരാധകര്‍ മുഹമ്മദന്‍സിനെതിരായ മത്സരത്തില്‍ എത്തിയത്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിലും പ്രതിഷേധം തുടര്‍ന്നിരുന്നു.

മഞ്ഞപ്പടയുടെ നോര്‍ത്ത് വിംഗാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 

Continue Reading

Football

എഫ്.എ കപ്പ്: എട്ടടിച്ച് സിറ്റി, ചെല്‍സിക്കും ലിവര്‍പൂളിനും മിന്നും വിജയം

അക്രിങ്ടണ്‍ സ്റ്റാന്‍ലിയെ നാലുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

Published

on

എഫ്.എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ലിവര്‍പൂളിനും തകര്‍പ്പന്‍ വിജയം. സാല്‍ഫോര്‍ഡ് സിറ്റിയെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത 8 ഗോളുകള്‍ക്കും മോര്‍കാമ്പയെ ചെല്‍സി എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കും തകര്‍ത്തു. അക്രിങ്ടണ്‍ സ്റ്റാന്‍ലിയെ നാലുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ഫോമിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ല്യൂട്ടണ്‍ ടൗണിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കും തോല്‍പ്പിച്ചു.

ജെയിംസ് മക്കാറ്റിയുടെ ഹാട്രിക്കും ജെര്‍മി ഡോക്കുവിന്റെ ഇരട്ടഗോളുകളും ഡിവിന്‍ മുബാമ, നിക്കോ ഒറേലി, ജാക്ക് ഗ്രീലിഷ് എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് ഗംഭീര വിജയം നല്‍കിയത്.

ജാവോ ഫെലിക്‌സിന്റെയും ടോസിന്‍ അഡറാബിയോയുടെയും ഇരട്ട ഗോളുകളും ക്രിസ്റ്റഫര്‍ എന്‍കുകുവിന്റെ ഗോളുമാണ് ചെല്‍സിക്ക് തകര്‍പ്പന്‍ വിജയം നല്‍കിയത്. ഡിയഗോ ജോട്ട, അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ജെയ്ഡന്‍ ഡാന്‍സ്, ഫെഡറിക്കോ ചിയേസ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോള്‍ നേട്ടക്കാര്‍.

ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുനൈറ്റഡും നേര്‍ക്കുനേര്‍ പോരടിക്കും. ഗണ്ണേഴ്‌സ് തട്ടകമായ എമിറേറ്റ്‌സില്‍ ഇന്ത്യന്‍ സമയം 8.30നാണ് മത്സരം.

Continue Reading

Sports

മെസ്സി കേരളത്തിലേക്ക്

ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടുവരെയാകും മെസ്സി കേരളത്തിലുണ്ടാവുക

Published

on

കോഴിക്കോട്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒക്ടോബറില്‍ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടുവരെയാകും മെസ്സി കേരളത്തിലുണ്ടാവുക. മത്സരങ്ങള്‍ കൂടാതെ ആരാധകര്‍ക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ചത്. അര്‍ജന്റീനയും നേരിടാനുള്ള ടീമും കേരളത്തില്‍ മത്സരിക്കുന്നതിന്റെ ചെലവു മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണു നീക്കം. നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഖത്തറിലെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് മെസ്സിയെ കേരളത്തിലെത്തിക്കാന്‍ കായികവകുപ്പ് നീക്കം തുടങ്ങിയത്.

Continue Reading

Trending