Connect with us

Football

ബാഴ്‌സ നാണക്കേടിന്റെ പടുകുഴിയില്‍; 75 വര്‍ഷത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി- കോച്ച് പുറത്തേക്ക്

ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ബയേണിനെതിരെ ക്ലബ് ഏറ്റുവാങ്ങിയത്. അതും സാക്ഷാല്‍ ലയണല്‍ മെസ്സി നായകനായിരിക്കെ.

Published

on

ലിസ്ബണ്‍: ഏതു ടീമിനും തോല്‍പ്പിക്കാവുന്ന ടീമായി ബാഴ്‌സ മാറിയെന്ന നായകന്‍ മെസ്സിയുടെ വാക്കുകള്‍ അച്ചട്ടായി. ഏതെങ്കിലും ടീമിനെതിരെയല്ല, ജര്‍മന്‍ ലീഗിലെ അതികായരായ ബയേണ്‍ മ്യൂണിക്കിനോടായിരുന്നു തോല്‍വി. തോല്‍വിയല്ല, വാങ്ങിയ ഗോളും കളിച്ച കളിയുമാണ് ബാഴ്‌സയുടെ നെഞ്ചു പിളര്‍ക്കുന്നത്. ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ബയേണിനെതിരെ ക്ലബ് ഏറ്റുവാങ്ങിയത്. അതും സാക്ഷാല്‍ ലയണല്‍ മെസ്സി നായകനായിരിക്കെ. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റ ഈ തോല്‍വി ക്ലബിനെ ഏറെക്കാലം വേട്ടയാടുമെന്ന് തീര്‍ച്ച.

സ്പാനിഷ് ലീഗില്‍ ഒസാസുനയ്‌ക്കെതിരെയുള്ള തോല്‍വിക്കു ശേഷമാണ് നന്നായി കളിക്കുന്ന ഏതു ടീമിനും തോല്‍പ്പിക്കാവുന്ന സംഘമായി ബാഴ്‌സ മാറിയെന്ന് നായകന്‍ പരിഭവപ്പെട്ടിരുന്നത്. ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് എന്ന് കൃത്യമായി ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ബയേണിനെതിരെയുള്ള മത്സരം. മെസ്സി, സുവാരസ്, ഗ്രീസ്മാന്‍, പിക്വെ…. സൂപ്പര്‍ താരങ്ങളില്‍ ആരും ചിത്രത്തിലില്ലാത്ത മത്സരം.

മറുനിരയില്‍ ലവന്‍ഡോസ്‌കി, തോമസ് മുള്ളര്‍, ഫിലിപ്പോ കുട്ടിനോ… എല്ലാവരും നിറഞ്ഞു കളിച്ചു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടു ഗോള്‍ നേടുന്ന ആദ്യ ടീമായി. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന താരമായി ലവന്‍ഡോസ്‌കി മാറുകയും ചെയ്തു. ബാഴ്‌സയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ബയേണിലെത്തിയ താരമാണ് കുടിഞ്ഞോ. ബ്രസീല്‍ താരം നേടിയത് രണ്ട് ഗോളുകള്‍.

ആദ്യ പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ നാലും എന്നതായിരുന്നു ബയേണിന്റെ കണക്ക്. തോമസ് മുള്ളറും കുടിഞ്ഞോയും രണ്ടു വീതം ഗോള്‍ നേടി. ഇവാന്‍ പെരിസിച്ച്, സെര്‍ഗെ നാബ്രി, ജോഷ്വ കിമ്മിച്ച്, റോബര്‍ട്ട് ലവന്‍ഡോസ്‌കി എന്നിവര്‍ ഓരോന്നു വീതവും. ബാഴ്‌സയ്ക്കായി ആശ്വാസ ഗോള്‍ നേടിയത് സുവാരസ്. ഒരു ഗോള്‍ ബയേണിന്റെ ദാനവും.

കോച്ച് ക്വിക്കെ

1946ലാണ് ബാഴ്‌സ ഇതിനു മുമ്പ് ഇത്രയും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. കോപ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവിയ്യയ്ക്ക് എതിരെ ആയിരുന്നു ഏകപക്ഷീയമായ എട്ടു ഗോളുകളുടെ തോല്‍വി. മുക്കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ബാഴ്‌സ വീണ്ടും അത്തരമൊരു നാണക്കേടിലെത്തുന്നത്. കളിക്കു ശേഷം ജെറാദ് പിക്വെ കണ്ണീരോടെ പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. ‘ഈ ക്ലബില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ട്. മാനേജറെയോ ഏതെങ്കിലും കളിക്കാരനെയോ അല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. ആരെയും പേരെടുത്തു പറയുന്നില്ല. മാറ്റങ്ങള്‍ വേണം’

‘ഈ ക്ലബില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ട്. മാനേജറെയോ ഏതെങ്കിലും കളിക്കാരനെയോ അല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. ആരെയും പേരെടുത്തു പറയുന്നില്ല. മാറ്റങ്ങള്‍ വേണം’

ജെറാദ് പിക്വെ

പുതിയ രക്തങ്ങളില്ലാതെ പുതിയ ബാഴ്‌സ കെട്ടിപ്പടുക്കുക സാദ്ധ്യമല്ല എന്നാണ് ഫുട്‌ബോള്‍ പണ്ഡിതരുടെ വിലയിരുത്തല്‍. ടീമിന്റെ നെടുന്തൂണുകളായ മെസ്സിക്കും പിക്വെയ്ക്കും സുവാരസിനും വിദാലിനും 33 വയസ്സായി. ബുസ്‌ക്വെറ്റ്‌സിന് 32ഉം. കോച്ച് ക്വിക്വെ സെതീനും പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നേരത്തെ, മെസ്സി അടക്കമുള്ള താരങ്ങള്‍ കോച്ചിനെതിരെ രംഗത്തു വന്നിരുന്നു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending