Connect with us

Sports

വിജയക്കുതിപ്പില്‍ ബാഴ്‌സ; റയല്‍ മയ്യോര്‍ക്കയെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു

ജയത്തോടെ പോയിന്റ് ടേബിളില്‍ ബാഴ്‌സ ലീഡുയര്‍ത്തി.16 മത്സരങ്ങളില്‍ നിന്ന് ബാഴ്‌സക്ക് 37 പോയിന്റാണുള്ളത്

Published

on

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റയല്‍ മയ്യോര്‍ക്കയെ തകര്‍ത്ത് വിജയക്കുതിപ്പില്‍ ബാഴ്‌സ. റഫീന്യ ഇരട്ട ഗോളുമായി കളംനിറഞ്ഞ പോരാട്ടത്തില്‍ ഫെറാന്‍ ടോറസും ഫ്രാങ്കി ഡിയോങും പോ വിക്ടറും ലക്ഷ്യം നേടി. കഴിഞ്ഞ ദിവസം ലാലിഗയിലെ എസ്റ്റാഡി മയ്യോര്‍ക്കയില്‍ അരങ്ങേറിയ പോരാട്ടത്തില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബാഴ്‌സലോണ.

മത്സരത്തിന്റെ ആദ്യ പകുതിയവസാനിക്കുമ്പോള്‍ 1-1 ന് സമനിലയിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ കളി മാറി. റഫീന്യ കറ്റാലന്‍മാരെയാണ് 56-ാം മിനിറ്റില്‍ പെനാല്‍ട്ടി നേടിയത്. 74-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം വീണ്ടും ലക്ഷ്യം കണ്ടു. 79-ാം മിനിറ്റില്‍ ഡിയോങ്ങും 84-ാം മിനിറ്റില്‍ വിക്ടറും കച്ചമുറുക്കിയതോടെ മയ്യോര്‍ക്ക പൂര്‍ണമായി തകര്‍ന്നു.

ജയത്തോടെ പോയിന്റ് ടേബിളില്‍ ബാഴ്‌സ ലീഡുയര്‍ത്തി. എന്നാല്‍ രണ്ട് മത്സരങ്ങള്‍ കുറവ് കളിച്ച റയല്‍ മാഡ്രിഡ് തൊട്ടു പുറകിലുണ്ട്. 16 മത്സരങ്ങളില്‍ നിന്ന് ബാഴ്‌സക്ക് 37 പോയിന്റാണുള്ളത്. 14 മത്സരങ്ങള്‍ കളിച്ച റയലിനാവട്ടെ 33 പോയിന്റുണ്ട്

 

 

Sports

അയര്‍ലന്‍ഡിനെതിരെ ഏകദിന പരമ്പര; ടീമില്‍ മിന്നിമണിയും ഇടംനേടി, സമൃതി മന്ഥാന ക്യാപ്റ്റന്‍

സമൃതി മന്ഥാന ക്യാപ്റ്റനായും ദീപ്തി ശര്‍മ ഉപനായക സ്ഥാനവും വഹിക്കും

Published

on

മുംബൈ: അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമംഗങ്ങളെ പ്രഖ്യാപിച്ചു. സമൃതി മന്ഥാന ക്യാപ്റ്റനായും ദീപ്തി ശര്‍മ ഉപനായക സ്ഥാനവും വഹിക്കും. മലയാളി താരമായ മിന്നിമണിയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയില്‍നിന്ന് പേസര്‍ രേണുക സിങ് ഠാക്കൂറിനും വിശ്രമം നല്‍കിയിട്ടുണ്ട്.

മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ തേജല്‍ ഹസബ്‌നിസും 15 അംഗ സംഘത്തിലുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം നടത്തിയ യുവ ഓപണര്‍ പ്രതിക റവാലും ടീമില്‍ ഇടംനേടിയിട്ടുണ്ട്. വിന്‍ഡീസിനെതിരെ മൂന്ന് ഇന്നിങ്‌സില്‍ 44.66 ശരാശരിയില്‍ 134 റണ്‍സാണ് താരം നേടിയത്. ഈ മാസം 10, 12, 15 തീയതികളില്‍ രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

സ്മൃതി മന്ഥാന (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ (വൈസ് ക്യാപ്റ്റന്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), മിന്നുമണി, പ്രിയ മിശ്ര, തനൂജ കന്‍വര്‍, പ്രതിക റവാല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, തേജല്‍ ഹസബ്‌നിസ്, രഘ്വി ബിസ്ത്, ടിറ്റാസ് സന്ധു, സൈമ താക്കൂര്‍, സയാലി സാത്ഘരെ.

Continue Reading

Cricket

സിഡ്നിയിലും ഇന്ത്യ തോറ്റു, പത്ത് വര്‍ഷത്തിന് ശേഷം കിരീടം തിരിച്ചുപിടിച്ച് ഓസീസ്

അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ സിഡ്നി ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കി സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് ജയം. വാഷിങ്ടണ്‍ സുന്ദറിനെതിരെ ബൗണ്ടറി നേടിയാണ് ഓസീസിന്റെ ജയം. അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തില്‍ 34 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.

ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ന് രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 58 ന് 3 എന്ന നിലയില്‍ എത്തിയിരുന്നു. 45 പന്തില്‍ 41 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍.

സിഡ്നി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 157 റണ്‍സിന് പുറത്തായിരുന്നു. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 141 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് കളി തുടങ്ങി 16 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ഓള്‍ ഔട്ടായി.

ഇന്ന് കളി തുടങ്ങിയപ്പോള്‍ 45 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്. കമ്മിന്‍സിന്റെ ഓവറില്‍ അല്കസ് ക്യാരിക്ക് ക്യാച്ച് നല്‍കി ജഡേജ പുറത്തായപ്പോള്‍ 147 ന് 7 എന്ന നിലിയിലായിരുന്നു. പിന്നീട് 10 റണ്‍സെടുക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകളും വീണു. വാഷിങ്ടണ്‍ സുന്ദര്‍(12),സിറാജ്(4),ബുംറ(0) എന്നിങ്ങനെയാണ് പുറത്തായവര്‍.

Continue Reading

Cricket

സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കില്ല

സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി.

Published

on

ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി. മോശം ഫോമിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഇതോടെ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ശുഭ്മാന്‍ ഗില്‍ രോഹിത്തിന് പകരം ടീമില്‍ എത്തും.

രോഹിത് ശര്‍മ ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു. പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറ ആയിരുന്നു. പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം നേടാനും കഴിഞ്ഞു.

ടെസ്റ്റിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി വെറും 31 റണ്‍സാണ് രോഹിത്ത് നേടിയത്.

Continue Reading

Trending