Connect with us

india

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധി; ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

പ്രവർത്തി ദിവസം കുറയുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും

Published

on

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശയ്ക്ക് അം​ഗീകാരം നൽകുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവർത്തി ദിവസം. പുതിയ ശുപാർശയ്ക്ക് അം​ഗീകാരം വരുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറയുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റ് കൂടി അധികം പ്രവർത്തി സമയം വർധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17% കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പളവർധന. ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാനശമ്പളം തുടക്കത്തിൽ 17,900 ആയിരുന്നത് 24,050 രൂപയാകും.

 

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

Continue Reading

india

ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

Published

on

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.

കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Continue Reading

Trending