അടുത്ത തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിക്കേണ്ട എന്ന ബംഗ്ളാദേശ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ബംഗ്ലാദേശിലെ 300 പാർലമെന്റ് മണ്ഡലങ്ങളിലും പേപ്പർ ബാലറ്റുകൾ ഉപയോഗിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇ.വി.എം ഉപയോഗിക്കുന്നതിനെതിരെ ബി.എൻ.പി ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷകക്ഷികൾ രംഗത്ത് വന്നിരുന്നു.ബാലറ്റ് പേപ്പറുകളാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളേക്കാൾ സുതാര്യമെന്ന് തെരഞ്ഞെടുപ്പ് കമീഷണൻ സെക്രട്ടറി ജഹാംഗീർ ആലം പറഞ്ഞു.2024 ജനുവരിയിലാണ് ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കുക