Connect with us

india

ബംഗ്ലാദേശിലെ അശാന്തി ഇന്ത്യയിലേക്കുള്ള മുസ്ലിംകളുടെ ഒഴുക്ക് വർധിപ്പിച്ചു: ഹിമന്ത ബിശ്വ ശര്‍മ

കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 50ഓളം മുസ്ലിം കുടിയേറ്റക്കാരെ അസമില്‍ നിന്ന് അറസ്റ്റ് ചെയ്യുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

Published

on

ബംഗ്ലാദേശിലെ അശാന്തി വടക്കുകിഴക്കന്‍ അതിര്‍ത്തികളിലൂടെ ഇന്ത്യയിലേക്കുള്ള മുസ്ലിംകളുടെ ഒഴുക്ക് വര്‍ധിപ്പിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 50ഓളം മുസ്ലിം കുടിയേറ്റക്കാരെ അസമില്‍ നിന്ന് അറസ്റ്റ് ചെയ്യുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

‘അവരില്‍ മിക്കവരും ടെക്‌സ്‌റ്റൈല്‍ വ്യവസായങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. കലാപം മൂലം ബംഗ്ലാദേശിലെ ടെക്‌സ്‌റ്റൈല്‍ വ്യവസായങ്ങള്‍ പലതും പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ അവര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തു. മിക്കവരും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്ക് ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ ജോലിചെയ്യാന്‍ പോവുകയായിരുന്നു. എന്നാല്‍ ഇങ്ങനെ വരുന്നവരുടെ അസ്തിത്വം എന്താണെന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തെഴുത്തും,; ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗ്ലാദേശില്‍ അശാന്തി ഉണ്ടെങ്കില്‍ പോലും ഹിന്ദുക്കള്‍ ആരും ആസാമിലേക്ക് കുടിയേറുന്നില്ലെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ ദക്ഷിണ അസമിലെ കരിംഗഞ്ചില്‍ നിന്ന് മൂന്ന് കുടിയേറ്റക്കാരെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകളിലും കരിംഗഞ്ചിലെ മറ്റ് സ്ഥലങ്ങളിലും കൂടുതല്‍ പോലീസുകാരെ വിന്യസിക്കുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് മുസ്ലിംകള്‍ അനധികൃതമായി കുടിയേറിയതുമൂലം ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് ഉയര്‍ത്തിക്കാട്ടാന്‍ തന്റെ സര്‍ക്കാര്‍ ഉടന്‍ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് ശര്‍മ്മ പറഞ്ഞു. 28,000 പോളിങ് ബൂത്തുകളില്‍ 19,000 എണ്ണത്തിലും ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ശര്‍മ പറഞ്ഞു.

കഴിഞ്ഞ ദിവസം മിയ മുസ്ലിംകളെ അസം കീഴടക്കാന്‍ താന്‍ അനുവദിക്കില്ലെന്ന വിവാദ പരാമര്‍ശം ഹിമന്ത നടത്തിയിരുന്നു. അടുത്തിടെ നാഗോണില്‍ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ക്രമസമാധാന നില ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. അതേക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവെയായിരുന്നു ഹിമന്തയുടെ വിവാദ പരാമര്‍ശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണം, വീട് നല്‍കാന്‍ ആവശ്യപ്പെടും: ആം ആദ്മി പാര്‍ട്ടി

ദേശീയ പാര്‍ട്ടി പദവി ലഭിച്ചിട്ടും നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ആസ്ഥാനം ലഭിച്ചതെന്നും അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണമെന്നും ചദ്ദ പറഞ്ഞു.

Published

on

അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണം, വീട് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ചദ്ദ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്ന പാര്‍ട്ടികള്‍ക്ക്, പാര്‍ട്ടി ആസ്ഥാനവും, പാര്‍ട്ടി അധ്യക്ഷന് ഒരു താമസസ്ഥലവും നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ പാര്‍ട്ടി പദവി ലഭിച്ചിട്ടും നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ആസ്ഥാനം ലഭിച്ചതെന്നും അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണമെന്നും ചദ്ദ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് സര്‍ക്കാര്‍ വസതി നല്‍കിയിട്ടുണ്ടെന്നും ബിഎസ്പി അധ്യക്ഷ മായാവതിക്കും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ക്കും വസതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ പോരാട്ടങ്ങള്‍ക്ക് ഇടവക്കാതെ കെജ്‌രിവാളിന് വസതി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ചദ്ദ പറഞ്ഞു.

10 വര്‍ഷം മുഖ്യമന്ത്രിയായിട്ടും കെജ്‌രിവാളിന് വീടോ സമ്പത്തോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിയുമെന്നും ഔദ്യോഗികമായി ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാളിന് പദവിയിലോ കസേരയിലോ അര്‍ത്തി ഇല്ലെന്ന് രാജിക്കത്തോടെ വ്യക്തമായെന്നും രാഷ്ട്രീയ നൈതികതയില്‍ വിശ്വസിക്കുന്നയാളാണ് അദ്ദേഹമെന്നും ചദ്ദ പറഞ്ഞു.

 

Continue Reading

india

പുതുച്ചേരിയിൽ പ്രതിഷേധം: 10,000 രൂപ ധനസഹായമെന്ന് പറഞ്ഞ് വീട്ടമ്മമാരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി; ലഭിച്ചത് ബിജെപി അംഗത്വം

. പതിനായിരം രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്.

Published

on

പുതുച്ചേരി മുതിയാല്‍പേട്ട് മേഖലയില്‍ വ്യാജ വാഗ്ദാനം നല്‍കി വീട്ടമ്മമാരുടെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നല്‍കിയെന്ന് പരാതി. സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേര്‍ വീടുവീടാന്തരം കയറിയിറങ്ങിയത്. പതിനായിരം രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്. ഇതോടെയാണ് വീട്ടമ്മമാര്‍ പരാതിയുമായി രംഗത്തുവന്നത്.

സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഇവര്‍ വീട് കയറി ഇറങ്ങി ഫോണ്‍ നമ്പര്‍ വാങ്ങിയത്. വിശേഷ ദിവസങ്ങളിലും അനിഷ്ട സംഭവങ്ങള്‍ വന്നാലും 10000 രൂപ നല്‍കും എന്നാണ് വിശ്വസിപ്പിച്ചത്. ഇതോടെയാണ് വീട്ടമ്മമാര്‍ ഫോണ്‍ നമ്പര്‍ നല്‍കിയത്.

‘നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേര്‍ത്തിരിക്കുന്നു’ എന്ന എസ്എംഎസ് ആണ് ലഭിച്ചത്. ഈ നമ്പറുകള്‍ എല്ലാം തന്നെ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചു എന്നാണ് പരാതി വന്നിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.

Continue Reading

india

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്‍സിയായ എക്‌സ്ആര്‍പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്‍ കാണിക്കുന്നത്.

Published

on

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാല്‍പ്പര്യമുള്ള കാര്യങ്ങളുടെയും തത്സമയ സ്ട്രീം ഹിയറിംഗുകള്‍ക്കായി സാധാരണയായി ഉപയോഗിക്കുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്പോള്‍ യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്‍സിയായ എക്‌സ്ആര്‍പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്‍ കാണിക്കുന്നത്.

ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബിന്റെ പേര് ഹാക്കര്‍മാര്‍ നല്‍കുകയായിരുന്നു.
ചാനല്‍ ഹാക്ക് ചെയ്തതിനെക്കുറിച്ച് സുപ്രീം കോടതി ഭരണകൂടം അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ചാനലിന്റെ ലിങ്ക് സുപ്രീം കോടതി രജിസ്ട്രി പ്രവര്‍ത്തനരഹിതമാക്കി. 2018ലെ എല്ലാ ഭരണഘടനാ ബെഞ്ച് ഹിയറിംഗുകളുടെയും നടപടിക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സുപ്രീം കോടതി തീരുമാനിച്ചതിന് ശേഷം ഇതാദ്യമായാണ് സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെടുന്നത്.

 

 

Continue Reading

Trending