Connect with us

kerala

ഇനി 52 ദിവസം ട്രോളിങ് നിരോധനം: ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കും. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. ഈ സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാനും മത്സ്യബന്ധനം നടത്താന്‍ പാടില്ല.

നിലവില്‍ എറണാകുളം ജില്ലാ പ്രവര്‍ത്തന മേഖലയാക്കിയിട്ടുള്ള ഇതരസംസ്ഥാന യാനകള്‍ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് ട്രോളിങ് നിരോധനം ആരംഭിക്കുന്ന സമയത്തിനുള്ളില്‍ മടങ്ങേണ്ടതാണെന്ന് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാസപ്പടിക്കേസ്; ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടിക്കേസിലെ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹര്‍ജികളില്‍ വാദം കേള്‍ക്കും. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവിശ്യം. ഹര്‍ജിയില്‍ എസ്എഫ്ഐഒയ്ക്കും കേന്ദ്രകമ്പനി കാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പായി മറുപടി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് സിഎംആര്‍എല്ലിനായി ഇന്ന് ഹാജരാക്കുക. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നേരത്തെ നല്‍കിയ ഹര്‍ജിയിലും ഇന്ന് വാദം കേള്‍ക്കും.

കേസിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്നാണ് കമ്പനിയുടെ വാദം. പ്രധാന ഹര്‍ജി പരിഗണിക്കവേ, എസ്എഫ്ഐഒ അന്വേഷണം തുടരാന്‍ അന്നത്തെ ജഡ്ജി സുബ്രഹ്‌മണ്യം പ്രസാദ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് വാക്കാല്‍ നിര്‍ദേശിച്ചിരുന്നതായി സിഎംആര്‍എല്‍ ചൂണ്ടിക്കാട്ടി. കോടതിയുത്തരവ് ധിക്കരിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി.

Continue Reading

kerala

ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം

കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ(23) ആണ് മരിച്ചത്.

Published

on

ബാംഗ്ലൂർ: ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. മലപ്പുറം തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ(23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബാംഗ്ലൂർ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ് റജീന. സഹോദരങ്ങൾ അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ്ജിദിൽ

Continue Reading

kerala

ഐഎസ് മൊഡ്യൂള്‍ കേസ്; എന്‍ഐഎക്ക് തിരിച്ചടി; രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ദീര്‍ഘകാലമായി ജയിലില്‍ കിടക്കുന്നതും വിചാരണ ആരംഭിച്ചില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

Published

on

കൊച്ചി: ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കേരളത്തില്‍ സംഘടന രൂപീകരിച്ചെന്ന കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. കേസില്‍ എന്‍ഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ആഷിഫ്, ടി.എസ് ഷിയാസ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു. ദീര്‍ഘകാലമായി ജയിലില്‍ കിടക്കുന്നതും വിചാരണ ആരംഭിച്ചില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തളളി. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അറസ്റ്റിന്റെ കാരണങ്ങള്‍ ബോധിപ്പിച്ചില്ല, നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചു. ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ തൃശൂരില്‍നിന്നാണ് നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. 2024ല്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.

Continue Reading

Trending