Connect with us

india

കുംഭമേളയില്‍ മാംസത്തിനും മദ്യത്തിനും നിരോധനം; ഉത്തരവുമായി യോഗി ആദിത്യനാഥ്

ഇതര മതസ്ഥരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം. 

Published

on

മഹാകുംഭമേള നടക്കുന്ന പ്രദേശങ്ങളില്‍ മാംസവും മദ്യവും നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാംസവും മദ്യവും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിക്കുമെന്നാണ് യോഗി ഉത്തരവിട്ടത്. ഇതര മതസ്ഥരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം.

സനാതന സമൂഹത്തിന്റെ മതവികാരം കണക്കിലെടുത്ത് നിരോധനം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 13 അഖാരകള്‍, ഖാക് ചൗക്ക്, ദണ്ഡി ബാര, ആചാര്യ ബാര തുടങ്ങിയവയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.പി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കുംഭമേളയില്‍ പങ്കെടുക്കുന്ന സാധു സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിശ്രമിക്കുന്നതിനായി പ്രയാഗ്രാജില്‍ ഭൂമി ഏറ്റെടുക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഇവിടെ സാധുക്കള്‍ക്കായി നിര്‍മിക്കുന്ന ആശ്രമങ്ങളില്‍ പരിശോധന കൂടാതെ ആരെയും പ്രവേശിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബര്‍ 15നകം എല്ലാ നിര്‍മാണങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെ പ്രയാഗ്രാജിലാണ് മഹാകുംഭമേള നടക്കുക. എല്ലാവിധ സംവിധാനങ്ങളോട് കൂടിയായിരിക്കും മേള നടക്കുകയെന്നും യു.പി മുഖ്യമന്ത്രി പറയുകയുണ്ടായി.

അതേസമയം സനാതന ധര്‍മത്തില്‍ അര്‍പ്പണബോധമുള്ളവര്‍ക്ക് മാത്രമെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ജുന അഖാരയുടെ തലവന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സനാതന്‍ ഇതര വിഭാഗക്കാരെ കുംഭമേളയില്‍ അനുവദിക്കില്ലെന്നും മഹന്ത് ഹരി പറഞ്ഞിരുന്നു.

മഹാകുംഭിലും പരിസരങ്ങളിലും മാംസവും മദ്യവും നിരോധിക്കണെമന്നും കര്‍ശനമായ പരിശോധന നടത്തണമെന്നും മഹന്ത് ഹരി ആവശ്യപ്പെട്ടിരുന്നു. മേളയുടെ പരിശുദ്ധിക്ക് നഷ്ടപ്പെടാതിരിക്കാന്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മഹന്ത് ഹരി യു.പി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ

Published

on

പൂനെ: ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ. സലൂണിലെ ജീവനക്കാരിൽ ഒരാൾ ഹിന്ദു പെൺകുട്ടിയെ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കാൻ ഹിന്ദു പെൺകുട്ടിയെ സലൂണിലെ ജീവനക്കാരൻ നിർബന്ധിച്ചുവെന്ന് ബിജെപി പ്രവർത്തകയായ ഉജ്വല ഗൗഡ് ആരോപിച്ചു. പെൺകുട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായി ഇസ്‌ലാം സ്വീകരിക്കാനും അവളെ നിർബന്ധിച്ചു. സംഭവം പുറത്തു പറയാതിരിക്കാൻ പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നൽകിയെന്നും ബിജെപി നേതാവ് ആരോപിച്ചു.

തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കറുത്ത പെയ്ന്റുമായി സലൂണിലേക്ക് അതിക്രമിച്ചു കയറിയ ബിജെപി പ്രവർത്തകർ സലൂൺ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കട തകർക്കുകയും ചെയ്തു.

സലൂൺ ഉടമയായ ജാവേദിനെ പ്രവർത്തകർ മർദിച്ചു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. പെൺകുട്ടിയെ മതം മാറ്റാൻ ശ്രമം നടന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കോത്രുഡ് ഡിസിപി സന്ദീപ് ദേശ്മാനെ പറഞ്ഞു. സലൂൺ ഉടമയായ ജാവേദും വനിതാ ജീവനക്കാരിയും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ആരോപണമുന്നയിച്ച യുവതി സലൂൺ ഉടമയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. സമയത്ത് തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ ഇവർ ജോലി രാജിവെക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതാണ് ലവ് ജിഹാദ് ആരോപണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Continue Reading

india

വഖഫ് നിയമം മതസ്വാതന്ത്രത്തിനും ഭരണഘടനയ്ക്കും എതിരായ ആക്രമണം; രാഹുൽ ഗാന്ധി

കോൺഗ്രസ് പിന്നാക്ക വിഭാഗത്തിനൊപ്പമെന്നും എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയിൽ വിപ്ലവകരമായ മാറ്റം നടത്തി. ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണം. പിന്നാക്കകാർക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പിന്നാക്കക്കാർക്കായി എന്തു ചെയ്തുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

കോൺഗ്രസ് പിന്നാക്ക വിഭാഗത്തിനൊപ്പമെന്നും എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിക്കും അംബാനിക്കും വേണ്ടി പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നു. അദാനിക്ക് വേണ്ടി രാജ്യത്തെ തീറെഴുതുന്നുവെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു.

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ജയിച്ചത് അട്ടിമറിയിലൂടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന് കൂട്ടു നിന്നുവെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. വോട്ടർ പട്ടികയിൽ വ്യാപക തിരിമറി നടന്നുവെന്ന് അദേഹം ആരോപിച്ചു. ആർഎസ്എസിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. ത്രിവർണ്ണ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവരാണ് ആർ.എസ് എസെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

ഓർഗനൈസറിലെ ലേഖനം പരാമർശിച്ച് രാഹുൽ. ക്രിസ്ത്യാനികൾക്ക് നേരെയും ആർഎസ്എസ് തിരിഞ്ഞു. അടുത്ത ഇരകൾ സിഖുകാർ ആയിരിക്കുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. വഖഫ് ബില്ലിന് ശേഷം ക്രിസ്ത്യാനികളുടെ ഭൂമിയിലേക്കാണ് ബിജെപിയുടെ പിടി നീളുന്നത്. വഖഫ് ബിൽ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമെന്ന് രാഹുൽ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുന്നതാണ് ബിജെപി നിലപാട്. അതിനെതിരെ കോൺഗ്രസ് പോരാടുമെന്ന് രാഹുൽ വ്യക്തമാക്കി.

Continue Reading

india

‘നിങ്ങള്‍ക്കും നിങ്ങളുടെ സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കും’: വഖഫ് പ്രതിഷേധങ്ങള്‍ക്കിടെ മുസ്‌ലിംളോട് മമത ബാനര്‍ജി

ബംഗാളില്‍ മുസ്‌ലിംകളുടെ അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കുമെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കി.

Published

on

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ന്യൂനപക്ഷ സമുദായത്തെ പിന്തുണച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ മുസ്‌ലിംകളുടെ അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കുമെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കി.

അതേസമയം രാഷ്ട്രീയ പ്രകോപനങ്ങള്‍ക്ക് ഇരയാകരുതെന്നും മമത അഭ്യര്‍ത്ഥിച്ചു. ‘ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക’ എന്ന് പറഞ്ഞുകൊണ്ട് ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. എല്ലാ സമുദായങ്ങള്‍ക്കിടയിലും ഐക്യം വളര്‍ത്തിക്കൊണ്ട് ബംഗാളില്‍ ‘വിഭജിച്ച് ഭരിക്കുന്ന’ രാഷ്ട്രീയം നിലനില്‍ക്കാന്‍ തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി, ”ദീദി ഇവിടെയായിരിക്കുമ്പോള്‍, ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തുക്കളെയും സംരക്ഷിക്കും.”

നവകര്‍ മഹാമന്ത്ര ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ബാനര്‍ജി പറഞ്ഞു, ‘ന്യൂനപക്ഷങ്ങളോട് എനിക്ക് പറയാനുണ്ട് – വഖഫ് സ്വത്ത് വിഷയത്തില്‍ നിങ്ങള്‍ക്ക് വേദനയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. വിശ്വസിക്കൂ, ഭിന്നിപ്പിച്ച് ഭരിക്കാന്‍ അനുവദിക്കുന്ന ഒന്നും ബംഗാളില്‍ സംഭവിക്കില്ല. നാമെല്ലാവരും ഒരുമിച്ച് ജീവിക്കും – ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന സന്ദേശം നല്‍കുക.

തന്റെ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കാനും വെല്ലുവിളികളെ അതിജീവിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രി ബാനര്‍ജി ന്യൂനപക്ഷ സമുദായങ്ങളോട് അഭ്യര്‍ത്ഥിച്ചു, ‘അവിശ്വാസം വേണ്ട, എല്ലാവരേയും വിശ്വസിക്കാം. ഒരുമിച്ച് നിന്നാല്‍ നമുക്ക് എല്ലാം ജയിക്കാം, ലോകം കീഴടക്കാം. ഈ സന്ദേശം ലോകത്തിന് നല്‍കാം.’

 

Continue Reading

Trending