X
    Categories: Views

മൂന്ന് ഡോക്യുമെന്ററികള്‍ക്ക് വിലക്ക്, രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍

 

കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. രോഹിത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രദിപാദിക്കുന്ന ഡോക്യുമെന്ററികള്‍ക്കാണ് പ്രദര്‍ശനാനുമതി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിഷേധിച്ചത്.
കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററികള്‍ക്കാണ് അനുമതി നിഷേധിച്ചതെന്ന് കേരള ഫിലിം അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
രോഹിത് വെമുലയെക്കുറിച്ചുള്ള അണ്‍ ഡെയറബിള്‍ ബീയിങ് ഓഫ് ലൈഫ്, കശ്മീര്‍ പ്രശ്‌നം പ്രതിപാദിക്കുന്ന ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാല്‍, ജെഎന്‍യു വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്നിവയ്ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.

ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഇവയ്ക്ക് അനുതി നിഷേധിക്കപ്പെട്ടതെന്ന് കമല്‍ പറഞ്ഞു. അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേള ജൂണ്‍ 16 മുതലാണ് തിരുവനന്തപുരത്ത് നടക്കുക. പ്രദര്‍ശനാനുമതി നിഷേധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും കമല്‍ പറഞ്ഞു.

chandrika: