Connect with us

Culture

പാര്‍ട്ടി ഓഫീസിലെ പീഡനം: കാരണം വെളിപ്പെടുത്തി വി.ടി ബല്‍റാം

Published

on

കോഴിക്കോട്: ചെര്‍പ്പുളശ്ശേരിയില്‍ സി.പി.എം ഓഫീസില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ സി.പി.എമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാം. പാര്‍ട്ടി ഓഫീസില്‍ തൊഴിലാളി നേതാക്കള്‍ക്കുള്ള മുറിയുടെ പുറത്ത് ഇംഗ്ലീഷ് അറിയാത്ത സഖാവ് ബോര്‍ഡ് എഴുതി വെച്ചപ്പോള്‍ ഉണ്ടായ അക്ഷരത്തെറ്റാണ് സംഭവത്തിന് കാരണമെന്നാണ് ബല്‍റാമിന്റെ കണ്ടെത്തല്‍.

പാലക്കാട് ചെര്‍പ്പുളശേരിയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച് ഡി.വൈ.എഫ് പ്രവര്‍ത്തകന്റെ പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. യുവതിയുടെ പരാതിയിന്‍മേല്‍ മങ്കര പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സി.പി.എം പോഷക സംഘടന പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയില്‍ പഠിക്കുന്ന സമയത്ത് കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കലിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കേണ്ടവയാണെന്ന് കരുതുന്ന ചരിത്രങ്ങളാണ് താന്‍ സിനിമയാക്കുന്നത്; അക്ഷയ് കുമാര്‍

ചരിത്രപുസ്തകങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ തിരുത്തേണ്ടതുണ്ട്. നമ്മുടെ സ്വന്തം ഹീറോകളെ കുറിച്ച് പുസ്തകങ്ങളില്‍ പഠിക്കുന്നില്ല

Published

on

ചരിത്ര സിനിമകള്‍ താന്‍ മന:പൂര്‍വം തിരഞ്ഞെടുക്കുന്നവയാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കേണ്ടവയാണെന്ന് കരുതുന്ന ചരിത്രങ്ങളാണ് താന്‍ സിനിമയാക്കുന്നതെന്നും നടന്‍ പറഞ്ഞു. നാളെ റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ ‘സ്‌കൈ ഫോഴ്‌സ്’ എന്ന ബയോപിക്ക് ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ബയോപിക്കുകള്‍ക്ക് എന്തുകൊണ്ട് പ്രാധാന്യം നല്‍കുന്നുവെന്ന ചോദ്യത്തിന് അക്ഷയ് കുമാര്‍ നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്.

‘പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കാത്ത നിരവധി കാര്യങ്ങളുണ്ട്. പുസ്തകങ്ങളുടെ ഭാഗമല്ലാത്ത ചരിത്രങ്ങളുടെ സിനിമ ഞാന്‍ മന:പൂര്‍വം ചെയ്യാറുണ്ട്. അതെന്റെ ആഗ്രഹമാണ്. അറിയപ്പെടാത്ത നായകരാണ് അവരെല്ലാം. അവരെ കുറിച്ച് ആരും അന്വേഷിക്കാത്തതിനാല്‍ ജനങ്ങള്‍ അവരുടെ ജീവിതങ്ങള്‍ അറിയാതെപോകുന്നു. ഞാന്‍ ഇത്തരം കഥാപാത്രങ്ങളെയാണ് അന്വേഷിക്കുന്നത്.’

‘ചരിത്രപുസ്തകങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ തിരുത്തേണ്ടതുണ്ട്. അക്ബറിനെ കുറിച്ചോ, അല്ലെങ്കില്‍ ഔറംഗസേബിനെ കുറിച്ചോ പാഠപുസ്തകങ്ങളില്‍ നമ്മള്‍ പഠിക്കുന്നു. എന്നാല്‍, നമ്മുടെ സ്വന്തം ഹീറോകളെ കുറിച്ച് പുസ്തകങ്ങളില്‍ പഠിക്കുന്നില്ല. അത്തരം ഹീറോകളെ അടയാളപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സൈന്യത്തില്‍ തന്നെ അത്തരം നിരവധി കഥകളുണ്ട്. പരമവീരചക്രം നല്‍കി ആദരിക്കപ്പെട്ട നിരവധി സൈനികരുണ്ട്. ചരിത്രപുസ്തകം തിരുത്തിയെഴുതണം. ഇത്തരം നായകരുടെ കഥകള്‍ വരുംതലമുറയെ പഠിപ്പിക്കണം’ -അക്ഷയ് കുമാര്‍ പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്‍റെ വാക്കുകൾ.

നാളെ റിലീസാവുന്ന ‘സ്‌കൈ ഫോഴ്‌സ്’ സിനിമയില്‍ വിങ് കമാന്‍ഡര്‍ കെ.ഒ. അഹുജ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യ സര്‍ഗോധ എയര്‍ബേസ് ആക്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Continue Reading

News

വെസ്റ്റ് ബാങ്കിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രാഈല്‍; 12 ഫലസ്തീനികൾ കൊല്ലപ്പെട്ടു

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രദേശത്ത് 10 പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Published

on

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെസ്റ്റ് ബാങ്കിലെ ജെനിന്‍ മേഖലയിലാണ് ഇസ്രാഈല്‍ മൂന്നാം ദിവസവും ആക്രമണം കനപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രദേശത്ത് 10 പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ന് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ വാസയോഗ്യമല്ലാതാക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് പ്രദേശത്ത് ഇസ്രാഈല്‍ നടത്തുന്നതെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹെബ്രോണ്‍, നബ്ലസ്, തുല്‍ക്കറെം, റമല്ല, ജറുസലേം എന്നീ ഗവര്‍ണറേറ്റുകളില്‍ നിന്ന് 22 ഫലസ്തീനികളെ കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ജെനിനില്‍ മാത്രമല്ല വെസ്റ്റ് ബാങ്കിലുടനീളം സാഹചര്യങ്ങള്‍ ഭയാനകമാണെന്ന് അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ഇസ്രാഈലി റെയ്ഡുകളും സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലുമുള്ള നിയന്ത്രണങ്ങളും ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് ഫലസ്തീന്‍ ആക്ടിവിസ്റ്റ് ഹംസ സുബീദത്ത് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു. മൂന്ന് ദിവസമായി പ്രദേശത്ത് റെയ്ഡ് തുടരുകയാണെന്നും ഹംസ സുബീദത്ത് വ്യക്തമാക്കി.

അതേസമയം, വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യത്തില്‍ ഗസ്സ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി യുഎന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ സംഘനകളുടെ സഹായത്തോടെ ഭക്ഷണവിതരണം വര്‍ധിപ്പിക്കുകയും, ബേക്കറികള്‍ വീണ്ടും തുറക്കുകയും, ആശുപത്രികള്‍ പുനഃസ്ഥാപിക്കുകയും, ജല ശൃംഖലകള്‍ നന്നാക്കുകയും, ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

Continue Reading

Film

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം- മാർട്ടിൻ ജോസഫ് ചിത്രം വരുന്നു

ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Published

on

ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ്  സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്.

ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകൾ ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി അടുത്തിടെ ചിത്രീകരണം ആരംഭിച്ച ‘മിറാഷ്’ എന്ന ചിത്രമാണ് ഇവർ ഒരുമിച്ചു നിർമ്മിക്കുന്ന ആദ്യ ചിത്രം.

ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് മാർട്ടിൻ ജോസഫ്- ഷെയ്ൻ നിഗം ചിത്രം രചിച്ചിരിക്കുന്നത്. ഷെയ്ൻ നിഗമിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ, ഷോബി തിലകൻ, നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ഛായാഗ്രഹണം- പി എം ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ ദാസ്, വസ്ത്രാലങ്കാരം- ലേഖ മോഹൻ, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending