Connect with us

kerala

ബാലരാമപുരം കൊലപാതകം; കൈകൂപ്പി കരഞ്ഞ് പ്രതി, ഉടന്‍ കോടതിയില്‍ ഹാജരാക്കും

വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ പ്രതിയെ ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Published

on

ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ പ്രതി ഹരികുമാറിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ പ്രതിയെ ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം ചോദ്യം ചെയ്യലില്‍ പ്രതി മാനസികമായി ചില പ്രശ്‌നങ്ങള്‍ പ്രകടിപ്പികുന്നതായും മൊഴി മാറ്റി പറയുന്നതായും പൊലീസ് പറഞ്ഞു. ഇയാള്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് കുടുംബം അറിയിച്ചു. ഹരികുമാര്‍ പ്രതിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് മേധാവി എസ്പി സുദര്‍ശനന്‍ പറഞ്ഞു.

രണ്ടരവയസ്സുകാരിയെ കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യങ്ങളില്‍ മൊഴി മാറ്റിക്കൊണ്ടിരിക്കുകയാണ്് പ്രതി.

പൂജാരി ദേവീദാസനെ കസ്റ്റഡിയിലെടുത്തത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ശ്രീതുവിന്റെ പരാതിയിലാണെന്നും പൊലീസ് പറഞ്ഞു. 36 ലക്ഷം തട്ടിയെന്ന് ഉന്നയിച്ച് ശ്രീതു നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പൂജാരിയുടെ വീട്ടില്‍ ഹരികുമാര്‍ ജോലി ചെയ്തിട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നും ഹരികുമാര്‍ പറയുന്നു. സഹോദരിയുമായി പ്രശ്നമുണ്ടെന്ന ഇന്നലത്തെ മൊഴി പ്രതി ഇന്ന് നിഷേധിച്ചു. അതേസമയം, പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. വീടിനുള്ളിലേക്കും തെളിവെടുപ്പിന്റെ ഭാഗമായി പ്രവേശിപ്പിച്ചു. പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് വിരലടയാളം അടക്കം ശേഖരിക്കുന്നതിനായി എത്തിച്ചു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; വ്‌ളോഗര്‍ ജുനെെദ് അറസ്റ്റില്‍

പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

Published

on

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്.

പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.

Continue Reading

kerala

ഷഹബാസിനെ അക്രമിച്ചത് നഞ്ചക്ക് ഉപയോഗിച്ച്, ബൈക്കില്‍ പോകുമ്പോള്‍ തന്നെ ഛര്‍ദ്ദിച്ചു

ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കരാട്ടെയില്‍ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു.

Published

on

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ പ്രതികള്‍ അക്രമിച്ചത് അതിക്രൂരമായി. കരാട്ടെ പരിശീലകര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് പ്രതികള്‍ ഷഹബാസിനെ മര്‍ദ്ദിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു പറഞ്ഞു.

‘അഞ്ച് വിദ്യാര്‍ത്ഥികളാണ് ഷഹബാസിനെ മര്‍ദ്ദിച്ചത്. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കരാട്ടെയില്‍ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ചുവരികയാണ്. ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയായ ആളുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ കേസെടുക്കും’, എസ്പി കെ ഇ ബൈജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥി മാളിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെ നിന്നും ഒരാളുടെ ബൈക്കില്‍ കയറി പോയി. സ്വന്തം വീട്ടിലേക്കല്ല പോയത്. ബൈക്കില്‍ പോയ സമയത്ത് തന്നെ ഛര്‍ദ്ദിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടില്‍പോയി കിടന്ന ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോയത്. ചികിത്സ ലഭിക്കുന്നതില്‍ ചെറിയ താമസം നേരിട്ടിട്ടുണ്ടെന്നും കെ ഇ ബൈജു പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ കുട്ടികളെ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

Continue Reading

GULF

കെ. ​മു​ഹ​മ്മ​ദ്‌ ഈ​സ​യു​ടെ ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന സ്മ​ര​ണി​ക പു​റ​ത്തി​റ​ക്കാനൊരുങ്ങി കെ.​എം.​സി.​സി

ഈ​സ​ക്ക​യു​ടെ കു​ടും​ബ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബാ​ല്യ​വും കൗ​മാ​ര​വു​മു​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ത​കാ​ലം പ​ങ്കു​വെ​ക്കു​ന്ന സ്മ​ര​ണി​ക വ​രും​ത​ല​മു​റ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന ഉ​ള്ള​ട​ക്ക​ത്തോ​ടെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

Published

on

കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ക​ലാ, കാ​യി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കെ. ​മു​ഹ​മ്മ​ദ്‌ ഈ​സ​യു​ടെ ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന സ്മ​ര​ണി​ക പു​റ​ത്തി​റ​ക്കു​മെ​ന്ന് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ​സ​ക്ക​യു​ടെ കു​ടും​ബ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബാ​ല്യ​വും കൗ​മാ​ര​വു​മു​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ത​കാ​ലം പ​ങ്കു​വെ​ക്കു​ന്ന സ്മ​ര​ണി​ക വ​രും​ത​ല​മു​റ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന ഉ​ള്ള​ട​ക്ക​ത്തോ​ടെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

ഖ​ത്ത​റി​ലെ​യും നാ​ട്ടി​ലെ​യും വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും, സം​ഗീ​ത​ലോ​ക​ത്തെ​യും കാ​യി​ക​ലോ​ക​ത്തെ​യും പ്ര​ശ​സ്ത​രും പ്ര​തി​ഭ​ക​ളും, ഈ​സ​ക്ക​യു​മാ​യു​ള്ള ആ​ഴ​മേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന സ്മ​ര​ണി​ക പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സ്സി​ൽ ഖ​ത്ത​റി​ലും നാ​ട്ടി​ലും പ്ര​കാ​ശ​നം ചെ​യ്യും. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ വി​വി​ധ കാ​ല​ങ്ങ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യു​മു​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഈ​സ​ക്ക​യു​ടെ ജീ​വി​തം പ​റ​യു​ന്ന ഡോ​ക്യു​മെ​ന്റ​റി​യും പ്ര​ദ​ർ​ശി​പ്പി​ക്കും. സ്മ​ര​ണി​ക​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്ക​രി​ച്ചു.

നാ​ട്ടി​ലും മ​റു​നാ​ട്ടി​ലു​മാ​യി മ​ത രാ​ഷ്ട്രി​യ ക​ലാ കാ​യി​ക ജീ​വ കാ​രു​ണ്യ സേ​വ​ന മേ​ഖ​ല​ക​ളി​ൽ ത​ന്റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും സ്മ​ര​ണി​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര​മാ​യ ഓ​ർ​മ​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ, ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ എ​ന്നി​വ മാ​ർ​ച്ച് 30ന് ​മു​മ്പാ​യി [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. തു​മാ​മ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്‌​ദു​ൽ സ​മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്‌, ട്ര​ഷ​റ​ർ പി.​എ​സ്.​എം ഹു​സൈ​ൻ, വേ​ൾ​ഡ് കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ബ്‌​ദു​ൽ നാ​സ​ർ നാ​ച്ചി, അ​​ൈ​ഡ്വ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​പി ഷാ​ഫി ഹാ​ജി, കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് സ​വാ​ദ് വെ​ളി​യം​കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​സി​ദ്ധീ​ക​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി ഡോ. ​അ​ബ്ദു​ൽ സ​മ​ദി​നെ​യും, ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സ​ലിം നാ​ല​ക​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സി.​പി സൈ​ത​ല​വി, ഷ​രീ​ഫ് സാ​ഗ​ർ, എ​സ്.​എ.​എം ബ​ഷീ​ർ, ക​മാ​ൽ വ​ര​ദൂ​ർ, സ​ലീം നാ​ല​ക​ത്ത് എ​ന്നി​വ​രാ​ണ് എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ.

Continue Reading

Trending