Connect with us

kerala

ബാലകേരളം സംസ്ഥാന സമ്മേളനം നാളെ മലപ്പുറത്ത്; അയ്യായിരത്തിലധികം കുട്ടികള്‍ അണിനിരക്കും

അഞ്ചുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ പ്രതിനിധികളാകുന്ന എം.എസ്.എഫ് പ്രഥമ ‘ബാലകേരളം’ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി മലപ്പുറം.

Published

on

മലപ്പുറം: അഞ്ചുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ പ്രതിനിധികളാകുന്ന എം.എസ്.എഫ് പ്രഥമ ‘ബാലകേരളം’ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി മലപ്പുറം. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സമ്മേളന നഗരിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കുട്ടികള്‍ ഒത്തുകൂടും. നാളെ നടക്കുന്ന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും.

5 വയസ് മുതല്‍ 15 വയസ് വരെയുള്ള കുരുന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സംഘടനയാണ് ‘ബാലകേരളം’. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗവും അധാര്‍മിക പ്രവൃത്തികള്‍ക്കുമെതിരെ വിദ്യാര്‍ഥികളെ സര്‍ഗാത്മകപരമായും ക്രിയാത്മകപരമായും വളര്‍ത്തിയെടുത്ത് സാമൂഹിക ബോധമുള്ളവരാക്കുന്നതിന് വേണ്ടിയാണ് ബാലകേരളം രൂപീകരിച്ചിട്ടുള്ളത്.

ശാഖ, പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നതിന് ശേഷമാണ് പ്രഥമ സംസ്ഥാന സമ്മേളനം നടക്കുന്നത്. രാവിലെ 10ന് വര്‍ണ ജാഥയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിക്കും.’ബാലകേരളം’ പ്രഥമ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനവും ‘ബാലകേരളം’ പതാകയുടെ ഒഫീഷ്യല്‍ ലോഞ്ചിങും സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. തുടര്‍ന്ന് ബാലകേരളം പ്രവര്‍ത്തകരുടെയും ടി.വി ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യങ്ങളായ ബാലതാരങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കലാരിപാടികള്‍ അരങ്ങേറും. വൈകുന്നേരം നാലുമണിക്ക് അയ്യായിരത്തില്‍ അധികം കുട്ടികള്‍ അണിനിരക്കുന്ന അസംബ്ലിയോട് കൂടി സമ്മേളനം സമാപിക്കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തോട്ട് ഓഫ് ദി ഡേയും, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. മുസ്ലിംലീഗ്, മറ്റു പോഷകഘടകം ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും.

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending