Connect with us

kerala

ബിജെപിക്ക് വോട്ട് ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് ബാലചന്ദ്രമേനോന്‍

രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല …മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല..

Published

on

കോഴിക്കോട്: ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഇടതനേയും വലതനേയും മാറി മാറി പരീക്ഷിച്ചിട്ടും നിങ്ങളുടെ വല്ല പ്രശ്‌നങ്ങളും പരിഹരിച്ചോ? മോദിജി നയിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങളുടെ ഏത് പ്രശ്‌നവും പരിഹരിക്കാനാവും-ഇതാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം. ഇത്തരത്തില്‍ നിരവധി പോസ്റ്ററുകളാണ് ബാലചന്ദ്ര മേനോന്റെ പേരില്‍ പ്രചരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“കൺഗ്രാജുലേഷൻസ് !”
“നല്ല തീരുമാനം…”
“അൽപ്പം കൂടി നേരത്തേയാവാമായിരുന്നു …”
“നിങ്ങളെപ്പോലുള്ളവർ പൊതുരംഗത്ത് വരണം ..
.”അതിനിടയിൽ ഒരു വിമതശബ്ദം :
“വേണോ ആശാനേ ?”
“നമുക്ക് സിനിമയൊക്കെ പോരെ ?”
ഫോണിൽകൂടി സന്ദേശങ്ങളുടെ പ്രവാഹം .എനിക്കൊരു പിടിയും കിട്ടിയില്ല . പിന്നാണറിയുന്നത് എന്റെ പേരിൽ ഒരു വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് …
ഒന്നല്ല…പല ഡിസൈനുകൾ …
ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത ഒരു കാര്യം എന്റെ തലയും വെച്ച് ആൾക്കാർ വായിക്കുമ്പോൾ ‘ഇപ്പോൾ ഇങ്ങനൊക്കെ പലതും നടക്കും’ എന്ന മട്ടിൽ ഞാൻ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്ന് എനിക്ക് ബോധ്യമായി .എന്നാൽ ‘രാഷ്ട്രീയമായി’ നേരിടാനും ‘നിയമപരമായി’ യുദ്ധം ചെയ്യാനുമൊന്നും എനിക്ക് തോന്നിയില്ല . എന്നാൽ എന്റെ നിലപാട് എനിക്ക് വ്യക്തമാക്കുകയും വേണം . അങ്ങിനെയാണ് ഞാൻ ജഗതി ശ്രീകുമാറിന്റെ സഹായം തേടിയത് .ആ ചിത്രത്തിൻറെ സംവിധായകനായ രാജസേനനും നന്ദി …എന്റെ മറുപടി കണ്ട് എന്നോട് പ്രതികരിച്ച ഏവർക്കും കൂപ്പുകൈ .(അങ്ങിനെ ഒന്നുണ്ടോ ഇപ്പോൾ?..,ആവോ !)പലരും ഭംഗ്യന്തരേണ ചോദിച്ച ഒരു ചോദ്യം :
“നിങ്ങൾ നയം വ്യക്തമാക്കണം…രാഷ്ട്രീയത്തിലേക്കുണ്ടോ?”
ഉത്തരം :
രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല …മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല.. രാഷ്ട്രീയത്തിലെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും സ്ഥിരതയില്ല.. ഇതെല്ലാം ‘കൂട്ടിവായിക്കുമ്പോൾ’ ഞാൻ രാഷ്ട്രീയത്തിൽ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല , എന്നോ ഇപ്പോൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന്….
എന്റെ രാഷ്ട്രീയമായ തീരുമാനം …
that’s ALL your honour !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

സിനിമാ-നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു

Published

on

സിനിമാ-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണന്‍(85) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്.

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു. കുഞ്ഞിക്കണ്ണന്‍ നാടകവേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. മരണത്തില്‍ സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്

Published

on

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. നവംബർ 3 മുതൽ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

kerala

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക നാളെ വയനാട്ടിൽ; ഒപ്പം രാഹുൽ ഗാന്ധിയും

Published

on

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കക്കൊപ്പം രാഹുൽ ഗാന്ധിയും നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും. മണ്ഡലത്തിൽ വിവിധ കോർണർ യോഗങ്ങളിലാണ് നേതാക്കൾ സംബന്ധിക്കുന്നത്.

ഇന്ന് ഇരുളത്ത് കെ മുരളീധരൻ പ്രചാരണത്തിന് എത്തുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറാം തീയതി വയനാട് മണ്ഡലത്തിൽ ഉണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വയനാട്ടിൽ പ്രചാരണം നടത്തും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇന്ന് മണ്ഡലത്തിൽ ഉണ്ട്. ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളും പ്രചാരണത്തിന് എത്തും.

Continue Reading

Trending