Connect with us

crime

മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മിഷനറി സ്‌കൂള്‍ ആക്രമിച്ച് ബജ്രംഗ്ദള്‍

മധ്യപ്രദേശിലെ ബേതുലിൽ ഞായറാഴ്ചയാണ് സംഭവം.

Published

on

മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മിഷനറി സ്‌കൂൾ ആക്രമിച്ച് സംഘ്പരിവാർ സംഘടനയായ ബജ്‌റംഗ്ദൾ പ്രവർത്തകർ. മധ്യപ്രദേശിലെ ബേതുലിൽ ഞായറാഴ്ചയാണ് സംഭവം.

പ്രാർഥനയ്‌ക്കിടെ സ്‌കൂളിൽ അതിക്രമിച്ചു കയറി ബഹളം സൃഷ്‌ടിക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് ബജ്‌റംഗ്ദൾ പ്രവർത്തകരെ പിടികൂടിയെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച ക്രിസ്ത്യൻ സമുദായാംഗങ്ങൾ നിർബന്ധിത മതപരിവർത്തനം നടത്തുകയാണെന്ന് ബജ്രം​ഗ്ദൾ ആരോപിച്ചു. എന്നാൽ ഞായറാഴ്ച സ്കൂൾ അവധിയായിരുന്നതിനാൽ തങ്ങൾ അവിടെ പ്രാർഥിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.

2023 സെപ്തംബറിൽ മധ്യപ്രദേശിലെ സാഗർ ജില്ലയിലും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഗണപതിയെ അനാദരിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഹിന്ദുത്വവാദികൾ ഇവിടുത്തെ സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ ആക്രമിക്കുകയായിരുന്നു.

പ്രിൻസിപ്പലിനെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട അക്രമികൾ, അവരുടെ ക്യാബിനിൽ കയറി ബഹളം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പൊലീസ് സഹായം തേടിയതോടെ അക്രമികൾ സ്ഥലംവിടുകയായിരുന്നു.

crime

കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാർഥി പിടിയിൽ

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു

Published

on

പൂഞ്ഞാർ പനച്ചിക്കപാറയിൽ പത്താം ക്ലാസ് വിദ്യാർഥി കഞ്ചാവുമായി എക്സൈസ് പിടിയിലായി. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കൊച്ചിയിൽ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിലായി. തോപ്പുംപടിയിൽ നിന്നും എറണാകുളം SRM റോഡിൽ നിന്നുമാണ് രണ്ടു പേർ പിടിയിലായത്. അരുൺ കുമാർ, മുഹമ്മദ് സനൂപ് എന്നിവരെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. സനൂപിൽ നിന്ന് 10.45 ഗ്രാമും, അരുണിൽ നിന്ന് 13.23 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.

Continue Reading

crime

12-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍

സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Published

on

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിൻ (23) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ബാഗിൽനിന്ന് അധ്യാപിക മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈൽഡ്ലൈൻ അധികൃതർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്.

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിക്ക് യുവതി സ്വർണ ബ്രേസ്ലെറ്റ് വാങ്ങി നൽകിയതായും സൂചനയുണ്ട്. പല തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പീഡനത്തിനാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.

യുവതിക്കെതിരെ മുമ്പും സമാനമായ കേസ് ഉണ്ട്. 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പീഡനത്തിന്റെ വിഡിയോ ചിത്രീകരിച്ച് ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവത്രെ.

Continue Reading

crime

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന് ഫർസാനയോടും വൈരാഗ്യം

ഫർസാനയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ പുതിയ മൊഴി പുറത്ത്. കാമുകിയായ ഫർസാനയോട് തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്നും കടുത്ത പകയാണ് ഉള്ളതെന്നുമാണ് അഫാൻ പറയുന്നത്. ഇതാണ് ഫർസാനയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.

ഫർസാന ഒറ്റുപ്പെടുമെന്ന കാരണത്തിലാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ നേരത്തെയുള്ള മൊഴി. മറ്റ് നാല് പേരെ കൊലപ്പെടുത്തിയ വിവരം ഫർസാനയെ അറിയിച്ചിരുന്നുവെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.

ഫർസാന പണയംവെക്കാനായി അഫാന് മാല നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് പകക്കുകള്ള കാരണം. മാല പണയംവെച്ച വിവരം ഫർസാനയുടെ വീട്ടിൽ അറിഞ്ഞിരുന്നു. ഇത് ദേഷ്യം കൂടാൻ കാരണമായി. തെളിവെടുപ്പി​ന്റെ സമയത്താണ് അഫാൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

മാതാവ് മരിച്ചെന്ന്​ കരുതിയാണ്​ മറ്റുള്ളവരെയെല്ലാം കൊലപ്പെടുത്താൻ ഉറപ്പിച്ചതെന്ന്​ ​വെഞ്ഞാറമൂട്​ കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ‘‘ഉമ്മ മരിച്ചില്ലെന്നത്​ അറിഞ്ഞിരുന്നില്ല. രണ്ടു ദിവസം മുമ്പാണ്​ ഇക്കാര്യം അറിഞ്ഞത്​. താനും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെന്നും’’ അഫാൻ വ്യക്തമാക്കി.

പൂജപ്പുര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരോടാണ്​ അഫാൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്​. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നിന്ന്​ അഫാനെ ജയിലിലേക്ക്​ മാറ്റിയത്​ കഴിഞ്ഞ ദിവസമാണ്​. ജയിൽപ്രവേശനത്തിന്​ മുന്നോടിയായി പ്രതിയുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിനുള്ള ആശയവിനിമയത്തിനിടെയാണ്​ വെളിപ്പെടുത്തലുകൾക്ക്​ അഫാൻ തയാറായതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു​.

‘‘ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ഉമ്മയോടും അനുജനോടും പെൺസുഹൃത്തിനോടുമായിരുന്നു. കടം കൈയിലൊതുങ്ങാതെ വന്നതോടെ, കുടുംബത്തോടെ ജീവനൊടുക്കാന്‍ ആദ്യം തീരുമാനിച്ചു. കൂട്ട ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെ, മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്‍ തീരുമാനിച്ചു​.

വായ്​പയുടെ പലിശ ബാധ്യത മാത്രം ദിവസവും 10,000 രൂപയോളം വന്നിരുന്നു. ഉമ്മയും അനുജനും സുഹൃത്തുമി​ല്ലാ​തെ തനിക്കോ, താനില്ലാതെ അവര്‍ക്കോ ജീവിക്കാന്‍ കഴിയുകയില്ല. കടബാധ്യതയുടെ പേരിൽ കുടുംബത്തിലെ പലരും തങ്ങളെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്​തു. ഇതുമൂലം അവരോടെല്ലാം വൈരാഗ്യമുണ്ടായിരുന്നു’’-അഫാൻ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending