GULF
ബാഫഖി തങ്ങൾ കാലത്തെ അതിജയിച്ച വ്യക്തിപ്രഭാവത്തിനുടമ: ഖത്വീഫ് കെ.എം.സി.സി
ഖത്വീഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഷ്താഖ് പേങ്ങാട് അധ്യക്ഷത വഹിച്ചു.

പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ആത്മീയവും രാഷ്ട്രീയവും സാംസ്കാരികവുമായ അഭിവൃദ്ധിക്കും ഔന്നത്യത്തിനുമായി നിലകൊണ്ട മഹാനായ നേതാവായിരുന്നു അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങളെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ അഭിപ്രായപ്പെട്ടു. ഖത്വീഫ് കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖത്വീഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഷ്താഖ് പേങ്ങാട് അധ്യക്ഷത വഹിച്ചു. നാഷനൽ സെക്യൂരിറ്റി സ്കീം ഏരിയ കോഓഡിനേറ്റർമാരെ അനുമോദിച്ചു. പരസ്പര സഹകരണത്തിലൂടെ പ്രവാസികൾ തീർത്ത കരുതലിന്റെയും കാരുണ്യത്തിന്റെയും മഹാ മാതൃകയാണ് സൗദി കെ.എം.സി.സി നടപ്പാക്കിയ സാമൂഹികസുരക്ഷാ പദ്ധതിയെന്ന് കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറി ഒ.പി. ഹബീബ് വ്യക്തമാക്കി.
ചീഫ് കോഓഡിനേറ്റർ ടി.ടി. കരീം, ഫൈസൽ മക്രെരി എന്നിവർ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത തുർക്കിയ ഏരിയ കമ്മിറ്റിക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. എരിയ കമ്മിറ്റികൾക്ക് നാഷനൽ കമ്മിറ്റി നൽകുന്ന സർട്ടിഫിക്കറ്റുകൾ അദ്ദേഹം കൈമാറി. അസീസ് കാരാട്, സലാമി ഓമച്ചപ്പുഴ, ലത്തീഫ് പരതക്കാട്, മുബാറക് കരുളായി, മുസ്തഫ സഫ്വ, ഷംസു കരുളായി, അനീസ് ചെലേമ്പ്ര, കെ.എം. ഉസ്മാൻ, മുജീബ് കുറ്റിക്കാട്ടൂർ, സലീം പെരുമുഖം, സാദിഖ് എറണാകുളം, സി.സി. മുനീർ, അബ്ബാസ് കാച്ചടി, മജീദ് കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. നിയാസ് തോട്ടിക്കൽ സ്വാഗതവും ഫൈസൽ മക്രെരി നന്ദിയും പറഞ്ഞു.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന് അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര്‍ ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
GULF
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത് ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’; ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ്

-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Article3 days ago
അഗ്നി ഭീതിയിലെ കോഴിക്കോട്
-
kerala3 days ago
വീണ്ടും തകര്‍ന്ന് ദേശീയപാത; മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളല്‍