Badminton
എച്ച്എസ് പ്രണോയ് പൊരുതി തോറ്റു ;ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന് ;
ആദ്യ ഗെയിം നഷ്ടമായതിനുശേഷം ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന്. ആവേശകരമായ പുരുഷ സിംഗിൾസ് ഫൈനലിൽ എച്ച്എസ് പ്രണോയ് പൊരുതി തോറ്റു. ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 21-9, 21-23, 22-20 എന്ന സ്‌കോറിനായിരുന്നു യാങ്ങിന്റെ വിജയം.ആദ്യ ഗെയിം നഷ്ടമായതിനുശേഷം ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്. ശനിയാഴ്ച നടന്ന സെമിഫൈനലിൽ 21-18, 21-12 എന്ന സ്‌കോറിന് പ്രിയാൻഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് പ്രണോയ് ഫൈനലിലെത്തിയത്. 21-19, 13-21, 21-13 എന്ന സ്‌കോറിന് മലേഷ്യയുടെ ലീ സി ജിയയെ പരാജയപ്പെടുത്തിയാണ് വെങ് ഹോങ് ഫൈനൽ ഉറപ്പിച്ചത്
Badminton
ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി
ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.

ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ കിട്ടാതെ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.
പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ്എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
Badminton
അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് ഇരട്ട മെഡല്‍
അലക്‌സിയ എല്‍സ അലക്‌സാണ്ടറാണ് അണ്ടര്‍ 13 വിഭാഗത്തില്‍ ഡബിള്‍സില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും നേടിയത്.

റാഞ്ചിയില്‍ നടന്ന യോനെക്‌സ് – സണ്‍റൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനില്‍ മലയാളി പെണ്‍കുട്ടിക്ക് ഇരട്ട മെഡല്‍. അലക്‌സിയ എല്‍സ അലക്‌സാണ്ടറാണ് അണ്ടര്‍ 13 വിഭാഗത്തില്‍ ഡബിള്‍സില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും നേടിയത്. ഡബിള്‍സില്‍ തെലങ്കാനയുടെ ഹംസിനി ചാദരം ആയിരുന്നു അലക്‌സിയയോടൊപ്പം ടീമിലിറങ്ങിയത്.
നേരത്തെ കൊല്‍ക്കത്തയില്‍ ഇതേ പരമ്പരയില്‍ സിംഗിള്‍സിലും ഡബിള്‍സിലും അലക്‌സിയ വെങ്കലം നേടിയിരുന്നു. ദുബായിലാണ് താമസമെങ്കിലും ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലാണ് അലക്‌സിയ മത്സരിക്കുന്നത്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അലക്‌സിയ. അടൂര്‍ കണ്ണംകോട് അറപുറയില്‍ ലൂയി വില്ലയില്‍ റോമി അലക്‌സാണ്ടര്‍ ലൂയിസിന്റെയും റീജ റോമിയുടെയും മകളാണ് അലക്‌സിയ.
Badminton
മലയാളിതാരമായ എച്ച്. എസ്. പ്രണോയ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ഫൈനലില്‍
മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ കലാശപ്പോരിനെത്തിയ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലും പ്രണോയിയുടെ എതിരാളി.

മലയാളിതാരമായ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ് 2023 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.സെമിയില്‍ ഇന്ത്യയുടെ സഹതാരം പ്രിയാന്‍ഷു രജാവത്തിനെ പരാജയപ്പെടുത്തിയാണ് ലോക ഒന്‍പതാം നമ്പര്‍ താരമായ പ്രണോയ് ഫൈനലിലെത്തിയത്.നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ വിജയം. സ്‌കോര്‍: 21-18, 21-12. ഈ സീസണിലെ പ്രണോയിയുടെ രണ്ടാം ഫൈനലാണിത്. നേരത്തേ മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം താരം സ്വന്തമാക്കിയിരുന്നു. മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ കലാശപ്പോരിനെത്തിയ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലും പ്രണോയിയുടെ എതിരാളി.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്