Connect with us

News

ബിര്‍മിംഗ്ഹാമിലേക്ക് ബഡാ ഇന്ത്യന്‍പട

28ന് ബിര്‍മിംഗ്ഹാമില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക 322 അംഗ സംഘം.

Published

on

ന്യൂഡല്‍ഹി: 28ന് ബിര്‍മിംഗ്ഹാമില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക 322 അംഗ സംഘം. ഇന്നലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രഖ്യാപിച്ച സംഘത്തില്‍ 215 അത്‌ലറ്റുകളും 107 ഒഫീഷ്യലുകളുമാണ്. 2018 ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന അവസാന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്ക് പിറകെ മെഡല്‍പ്പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയ ഇന്ത്യ ഇതിലും മെച്ചപ്പെട്ട പ്രകടനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ കിറ്റ് ഇന്നലെ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡണ്ട് അനില്‍ ഖന്ന എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, പി.വി സിന്ധു, മീരാഭായി ചാനു, ലവ്‌ലിന ബോര്‍ഹോയിന്‍, ബജ്‌രംഗ് പൂനിയ, രവികുമാര്‍ ദാഹിയ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്.ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് രാജേഷ് ഭണ്ഡാരിയാണ് ഇന്ത്യന്‍ സംഘത്തലവന്‍. മൊത്തം 15 ഇനങ്ങളിലാണ് ഇന്ത്യ മല്‍സരിക്കുന്നത്. പാരാ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ നാലിനങ്ങളിലും പങ്കെടുക്കും. ഇന്ത്യന്‍ സംഘത്തിലെ നിരവധി പേര്‍ ഇതിനകം ബിര്‍മിങ്ഹാമിലെത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ 10 വയസ്സുകാരന്‍ മരിച്ചു

16 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചതിന് തൊട്ടുപിന്നാലെ കുട്ടി മരണപ്പെടുകയായിരുന്നു

Published

on

മധ്യപ്രദേശിലെ ഗുണാ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ 10 വയസ്സുകാരന്‍ മരിച്ചു. കുട്ടിയെ ഞായറാഴ്ച രാവിലെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

39 അടി താഴ്ച്ചയില്‍ 16 മണിക്കൂറാണ് കുട്ടി കുടുങ്ങിക്കിടന്നത്. ദേശീയ ദുരന്ത പ്രതികരണ സേന കുട്ടിയെ പുറത്തെടുക്കുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ റഖോഗാര്‍ഹിലെ പീപ്ലിയ എന്ന ഗ്രാമത്തിലാണ് സംഭവം. സുമിത് എന്ന ബാലന്‍ പട്ടം പറത്തുന്നതിനിടെ കുഴക്കിണറിന്റെ തുറന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തെതിനെ തുടര്‍ന്ന് അനേഷിച്ചിറങ്ങിയ കുടുബവും ഗ്രാമവാസികളും കുഴക്കിണറില്‍ തല കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞയുടന്‍ രക്ഷാദൗത്യ സംഘം സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴക്കിണറിന്റെ സമീപം സമാനായി 45 അടി താഴ്ചയില്‍ ഖനനം ആരംഭിച്ചു. പുലര്‍ച്ചെ 4.30ന് ഖനനം പൂര്‍ത്തിയായ ഉടന്‍ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ കുഴിയില്‍ ഇറങ്ങുകയും കുഴല്‍ക്കിണറിലേക്ക് കൈകൊണ്ട് തുരങ്കം ഉണ്ടാക്കുകയും ചെയ്തതു. രക്ഷാപ്രവര്‍ത്തനത്തിലുടനീളം കുട്ടിയുടെ സുരക്ഷയ്ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിച്ച് ഡോക്ടര്‍മാരും ആംബുലന്‍സുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമുകള്‍ സജ്ജരായിരുന്നു.

രക്ഷാപ്രവര്‍ത്തന സമയത്ത് കുട്ടിക്ക് പൈപ്പ് വഴി ഓക്‌സിജനും നല്‍കി. 16 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചതിന് തൊട്ടുപിന്നാലെ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മരണംകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം സ്ഥിരീകരിക്കുമെന്ന് ഗുണ എസ്പി സഞ്ജീവ് സിന്‍ഹ പറഞ്ഞു.

Continue Reading

kerala

പാലക്കാട് കമിതാക്കളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പെണ്‍കുട്ടിയുടെ വെങ്ങന്നൂരിലെ വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

പാലക്കാട്: ആലത്തൂര്‍ വെങ്ങന്നുരില്‍ യുവാവിനെയും പെണ്‍കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി. കുത്തന്നൂര്‍ ചിമ്പുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകന്‍ സുകിന്‍ (23), വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ (18) എന്നിവരാണ് മരിച്ചത്.

പെണ്‍കുട്ടിയുടെ വെങ്ങന്നൂരിലെ വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പൊലീസ് പറഞ്ഞു.

Continue Reading

kerala

വ്യാജ വാര്‍ത്തയല്ല; കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഒമ്പതാം പ്രതി, എഫ്‌ഐആര്‍ പുറത്ത്‌

മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം

Published

on

യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ കനിവ് ഒമ്പതാം പ്രതിയാണ്.

മൂന്ന് ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മകനെതിരെ വ്യാജ വാര്‍ത്തയാണ് പുറത്ത് വന്നതെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം.

തുടര്‍ന്നാണ് എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത് വന്നത്. കനിവ് ഉള്‍പ്പെടെ ഒമ്പത് പേരെയാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

രഹസ്യ വിവരം ലഭിച്ച കുട്ടനാട് എക്‌സൈസ് സംഘം മഫ്തിയില്‍ എത്തിയാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് കോടതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാലത്തിനടിയില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന സംഘത്തെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Continue Reading

Trending